വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രം (മാനദണ്ഡങ്ങൾ)
ദൃശ്യരൂപം
ഈ താൾ മലയാളം വിക്കിപീഡിയയുടെ ഔദ്യോഗിക മാർഗ്ഗരേഖയായി കണക്കാക്കുന്നു. വിക്കിപീഡിയയുടെ ലേഖകർ ഇതിനെ എല്ലാ ഉപയോക്താക്കളും പിന്തുടരേണ്ടതുണ്ടെന്ന് അംഗീകരിച്ചിരിക്കുന്നു. എന്നിരുന്നാലും ഇവിടുത്തെ പ്രതിപാദ്യങ്ങൾ മാറ്റമില്ലാത്തതൊന്നുമല്ല. സാമാന്യബോധത്തിനും സന്ദർഭത്തിനും ചേർത്തായിരിക്കണം ഇവ ഉപയോഗിക്കേണ്ടത്. ഈ താൾ തിരുത്തുവാൻ താങ്കൾ ഉദ്ദേശിക്കുന്നുവെങ്കിൽ, ആ പ്രവൃത്തി സർവ്വസമ്മതമാണെന്ന് ഉറപ്പുവരുത്തുക. സംശയം തോന്നിയാൽ സംവാദം താളിൽ രേഖപ്പെടുത്തുക. |
താഴെപ്പറയുന്ന മാനദണ്ഡങ്ങൾ ഉപയോഗിച്ചാകണം വിക്കിപീഡിയയിലെ തിരഞ്ഞെടുത്ത ചിത്രങ്ങൾ നിശ്ചയിക്കേണ്ടത്.
- ഉന്നതനിലവാരം:വ്യക്തതയും കൃത്യതയുമുള്ളതായിരിക്കണം.
- മികച്ച റെസൊല്യൂഷൻ: ചിത്രത്തിന്റെ നീളമോ വീതിയോ കുറഞ്ഞത് 1000 പിക്സൽ എങ്കിലും ഉണ്ടായിരിക്കണം. എന്നാൽ ഈ മാനദണ്ഡം, ഫോട്ടോഗ്രാഫുകൾക്ക് മാത്രമേ ബാധകമായിരിക്കുകയുള്ളൂ.
- സ്വതന്ത്രമായിരിക്കണം:തിരഞ്ഞെടുക്കപ്പെടുന്ന ചിത്രങ്ങൾ പൊതുസഞ്ചയത്തിലുള്ളവയോ(പബ്ലിക് ഡൊമെയ്ൻ) സ്വതന്ത്ര ലൈസൻസ് ഉള്ളവയോ ആയിരിക്കണം. ന്യായോപയോഗ അനുമതിപ്രകാരമുള്ള ചിത്രങ്ങൾ തിരഞ്ഞെടുക്കരുത്.
- ലേഖനത്തിനു മിഴിവേകണം: ചിത്രം മലയാളം വിക്കിപീഡിയയിലെ[1] ഏതെങ്കിലും ലേഖനത്തിൽ ഉപയോഗിച്ചിരിക്കുകയും അതിന് വൈജ്ഞാനികമൂല്യം നൽകുകയുംചെയ്യണം. ലേഖനത്തിൽ ചേർത്തശേഷം എഴുദിവസമെങ്കിലും കഴിഞ്ഞുമാത്രമേ നാമനിർദ്ദേശം ചെയ്യാവൂ.[2]
- നയനാനന്ദകരമാകണം.
- സമർപ്പിച്ച ചിത്രങ്ങൾ ഒരാഴ്ചക്കുള്ളിൽ കിട്ടിയ സമ്മതിദാനത്തിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞടുക്കുകയോ നിരാകരിക്കുകയോ ചെയ്യുന്നതാണ്. നിരാകരിച്ച ചിത്രങ്ങൾ ഒരു മാസത്തിനു ശേഷം മാത്രമെ അഭിപ്രായ സമന്വയത്തിനായി വീണ്ടും സമർപ്പിക്കാൻ പാടുള്ളൂ.
- മലയാളം വിക്കിപീഡിയർ മലയാളത്തിലോ ഇതര വിക്കിസംരംഭങ്ങളിലോ സമർപ്പിച്ച ചിത്രങ്ങൾ മാത്രമേ നാമനിർദ്ദേശം നൽകാവൂ.
- അഭിപ്രായ സമന്വയത്തിന് നിർദ്ദേശിച്ച ആളുടെ വോട്ട് അനുകൂലമായി കണക്കാക്കാം. (വോട്ട് ചെയ്യേണ്ട ആവശ്യമില്ല)
- കുറഞ്ഞത് രണ്ട് വോട്ടുകളെങ്കിലും കൂടുതലായി അനുകൂലിക്കുന്നണ്ടങ്കിൽ ചിത്രം തിരഞ്ഞെടുത്തതായി കണക്കാക്കാം.
അവലംബം
- ↑ നയരൂപീകരണച്ചർച്ച കാണുക. (ശേഖരിച്ചത് 2012 ഡിസംബർ 9)
- ↑ ഈ നയത്തിന്റെ ഭേദഗതി ചർച്ച വിക്കിപീഡിയ:പഞ്ചായത്ത് (നയരൂപീകരണം) താളിൽ നിന്ന്. ശേഖരിച്ചത് 2012 ഓഗസ്റ്റ് 4