വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ
ഉപകരണങ്ങൾ
സാർവത്രികം
അച്ചടിയ്ക്കുക/കയറ്റുമതി ചെയ്യുക
ഇതരപദ്ധതികളിൽ
ദൃശ്യരൂപം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
- താഴെ നല്കിയിരിക്കുന്ന താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതുമായി ബന്ധപ്പെട്ട ചർച്ചയുടെ ശേഖരിക്കപ്പെട്ട വിവരങ്ങളാണിത്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
തീരുമാനം: പൊതുവായ ശ്രദ്ധേയതാ മാർഗ്ഗരേഖകൾ, WP:SIGCOV എന്നിവ പാലിക്കുന്നില്ല.--Meenakshi nandhini (സംവാദം) 16:09, 9 നവംബർ 2021 (UTC)[മറുപടി]
- ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | വാച്ച്ലിസ്റ്റ് | ലോഗ് | വീക്ഷിച്ചവർ) – (View log · Stats)
സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ദക്ഷിണ കേരള ഘടകം. വിക്കിപീഡിയയുടെ പൊതുവായ ശ്രദ്ധേയതാ മാർഗ്ഗരേഖകൾ അതുപോലെ WP:ORG , WP:BRANCH എന്നിവ പാലിക്കുന്നില്ല. TheWikiholic (സംവാദം) 14:05, 29 ജൂൺ 2021 (UTC)[മറുപടി]
- ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ ഒരു ഘടകമോ പോഷക സംഘടനയോ അല്ല. സ്വതന്ത്രമായ സംഘടനയാണ്. ചില അവലംബങ്ങൾ ചേർത്തിട്ടുണ്ട്. 65 കൊല്ലത്തോളമായി പ്രവർത്തിച്ചുവരുന്ന സംഘടനക്ക് ശ്രദ്ധേയതയുണ്ടെന്ന് കരുതുന്നു. ഉള്ളടക്കം തിരുത്തിയെഴുതിയിട്ടുണ്ട്. --Irshadpp (സംവാദം) 12:17, 30 ജൂൺ 2021 (UTC)[മറുപടി]
- ഒന്നാമത്തെ സോഴ്സ് പ്രൈമറി സോഴ്സ് ആണ്. രണ്ടാമത്തെ സോഴ്സിൽ പേജ് നമ്പർ ചേർത്തിട്ടില്ല. മൂന്നാമത്തെ സോഴ്സിൽ സംഘടനയുടെ പെരുമാത്രം പരാമർശിച്ചിട്ടുണ്ട്. നാലാമത്തെ സോഴ്സ് നോൺ റീലയാബിൽ സോഴ്സും. WP:GNG, WP:SIGCOV എന്നിവ പാലിക്കുന്നില്ല. TheWikiholic (സംവാദം) 17:43, 30 ജൂൺ 2021 (UTC)[മറുപടി]
- ഒന്നാമത്തെ സോഴ്സ് പ്രൈമറിയാണ്. ശ്രദ്ധേയതക്കായി പരിഗണിക്കേണ്ടതില്ല. വിവരങ്ങൾക്കുള്ള അവലംബമായി നിന്നോട്ടെ.
- രണ്ടാമത്തെ സോഴ്സിൽ വിശദമായ പരാമർശമുണ്ട്. ഏഴോളം പേജുകളിൽ വിശദീകരിക്കുന്നുണ്ട്. ആ പേജിൽ dakshina എന്ന് തെരഞ്ഞാൽ മതി.
- മൂന്നാമത്തെ സോഴ്സിൽ ആയിരത്തോളം മദ്രസ്സകൾ നടത്തുന്നുണ്ട് എന്ന ശ്രദ്ധേയമായ പരാമർശമുണ്ട്.
- നാലാമത്തെ സോഴ്സിൽ വിശദമായ വിവരങ്ങളോടെയുള്ള ലേഖനമുണ്ട്. അത് റിലയബിൾ അല്ല എന്ന് എങ്ങനെ പറയാനാവും.
- രണ്ടാമത്തെ സോഴ്സിൽ 7 പേജിൽ ആയി പരാമർശമുണ്ട് എങ്കിലും സോഴ്സ് കേരത്തിലെ വിവിധ മുസ്ലിം സംഘടനകളെക്കുറിച് പരാമർശിക്കുന്നതിനിടക്കു പരാമർശിക്കുന്നത് മാത്രം ആണ്. ഈ സോഴ്സ് മാത്രം പരിഗണിച്ച് ശ്രദ്ധേയത നൽകുക ആണെങ്കിൽ ഈ ലേഖനത്തിൽ പറയുന്ന എല്ലാ മുസ്ലിം സംഘടനകൾക്കും ശ്രദ്ധേയത ഉണ്ടെന്നതാകും. മൂന്നാമത്തെ സോഴ്സിലെ ആയിരത്തോളം മദ്രസ്സകൾ നടത്തുന്നുണ്ട് എന്നുള്ള പരാമർശം വിക്കിപീഡിയയിൽ നിലനിൽക്കാനുള്ള ശ്രദ്ധേയത നല്കുന്നതല്ല. ആയിരത്തോളം മദ്രസ്സകൾ നടത്തുന്നുണ്ട് എന്നുള്ള പരാമർശം സാധൂകരിക്കാവുന്ന അവലംബം മാത്രം ആയിട്ട് ഉപയോഗിക്കാം. നാലാമത്തെ സോഴ്സ് പ്രബോധനം വാരിക, OPindia, swaraj മാഗസിൻ പോലുള്ളവയാണ്. അവലംബത്തിലെ വിവരങ്ങൾ എത്ര വിശദമാണ് എന്ന് നോക്കിയിട്ടല്ല എത്ര അധികാരികവും നിഷ്പക്ഷവും ആയിട്ടാണ് നൽകുന്നത് എന്ന് പരിഗണിച്ചാണ് ലേഖനങ്ങളുടെ റിലയബിലിറ്റി നോക്കുന്നത്. പ്രബോധനം വാരികയുടെ വിഷയം മുൻപ് വിവിധ അവസരങ്ങളിൽ വിവിധ ഉപയോക്താക്കൾ ചൂണ്ടിക്കാനിച്ചതാണ്. ലേഖനം WP:GNG, WP:SIGCOV എന്നിവ പാലിക്കുന്നില്ല അതിനാൽ നീക്കം ചെയ്യുക. TheWikiholic (സംവാദം) 03:18, 4 ജൂലൈ 2021 (UTC)[മറുപടി]
- ഒന്നാമത്തെ സോഴ്സ് പ്രൈമറി സോഴ്സ് ആണ്. രണ്ടാമത്തെ സോഴ്സിൽ പേജ് നമ്പർ ചേർത്തിട്ടില്ല. മൂന്നാമത്തെ സോഴ്സിൽ സംഘടനയുടെ പെരുമാത്രം പരാമർശിച്ചിട്ടുണ്ട്. നാലാമത്തെ സോഴ്സ് നോൺ റീലയാബിൽ സോഴ്സും. WP:GNG, WP:SIGCOV എന്നിവ പാലിക്കുന്നില്ല. TheWikiholic (സംവാദം) 17:43, 30 ജൂൺ 2021 (UTC)[മറുപടി]
- രണ്ടാമത്തെ സോഴ്സിൽ കാര്യമായ പരാമർശമുണ്ട് എന്നത് വ്യക്തമായ സ്ഥിതിക്ക് ലേഖനം നിലനിർത്തണമെന്ന് ആവശ്യപ്പെടുന്നു (ഈ സോഴ്സ് മാത്രം പരിഗണിച്ച് ശ്രദ്ധേയത നൽകുക ആണെങ്കിൽ ഈ ലേഖനത്തിൽ പറയുന്ന എല്ലാ മുസ്ലിം സംഘടനകൾക്കും ശ്രദ്ധേയത ഉണ്ടെന്നതാകും എന്ന വാദം നിലനിൽക്കുന്നതല്ല). പ്രബോധനം വാരിക, OPindia, Swaraj Magazine എന്നിവയെപ്പോലെ ഒരിക്കലും ചോദ്യം ചെയ്യപ്പെട്ടിട്ടുള്ള ഒന്നല്ല. അങ്ങനെ ഒരു ചർച്ച പ്രബോധനം വാരികയെപ്പറ്റി നടന്നിട്ടില്ല. ചിന്ത, ജനയുഗം, ദേശാഭിമാനി, യുക്തിരേഖ, ചന്ദ്രിക, വീക്ഷണം, കേസരി, ജന്മഭൂമി തുടങ്ങിയ ഒരു സംഘടനയുടെ ഔദ്യോഗിക പത്രങ്ങളെപ്പോലെയാണ് പ്രബോധനവും എന്ന് പറയാം. ഔദ്യോഗിക പ്രസിദ്ധീകരണങ്ങളിൽ മറ്റു സംഘടനകളെക്കുറിച്ച് വരുന്ന പോസിറ്റീവ് സംഗതികൾക്ക് അവലംബമാക്കാനാകില്ലെന്ന് എവിടെയാണ് സൂചിപ്പിച്ചിട്ടുള്ളത്. (പ്രബോധനം പരിഗണിച്ചില്ലെങ്കിലും ഈ ലേഖനത്തിന് രണ്ടാമത്തെ അവലംബം വെച്ച് നിലനിൽപ്പുണ്ട്.)--Irshadpp (സംവാദം) 07:50, 4 ജൂലൈ 2021 (UTC)[മറുപടി]
- ഈ ലേഖനത്തിന് എന്നല്ല ഒരു ലേഖനത്തിനും ഒരു അവലംബത്തിന്റെ മാത്രം അടിസ്ഥാനത്തിൽ ശ്രദ്ധേയത നൽകുന്നില്ല. WP:ORGCRIT] വായിച്ചു നോക്കുക. A company, corporation, organization, group, product, or service is notable if it has been the subject of significant coverage in multiple reliable secondary sources that are independent of the subject. എന്നാണ് പറയുന്നത്. ഇതിലെവിടെ multiple reliable secondary sources that are independent of the subject?. TheWikiholic (സംവാദം) 14:47, 4 ജൂലൈ 2021 (UTC)[മറുപടി]
താഴെ കൊടുത്തവയിൽ രണ്ടും അഞ്ചും (ലേഖനത്തിൽ രണ്ടാമത്തെ) അവലംബങ്ങൾ ഉണ്ട്. അഞ്ച് പുതുതായി ചേർത്തതാണ്.--Irshadpp (സംവാദം) 15:57, 4 ജൂലൈ 2021 (UTC)[മറുപടി]
- സി.കെ.കരീം എഴുതി അദ്ദേഹം തന്നെ സ്ഥാപിച്ച ചരിത്രം പബ്ലിക്കേഷൻ വഴി പുറത്തിറക്കിയ കേരള മുസ്ലിം ചരിത്രം സ്ഥിതിവിവരക്കണക്ക്-ഡയറക്ടറി വാള്യം എന്ന അവലംബം ആണോ ഉദ്ദേശിച്ചത്?. TheWikiholic (സംവാദം) 17:38, 4 ജൂലൈ 2021 (UTC)[മറുപടി]
- WP:GNGക്ക് ഒരവലംബത്തിലെ കാര്യമായ പരാമർശം മതിയല്ലോ. സപ്പോർട്ടിങ്ങ് ആയി മറ്റവലംബങ്ങളും ഉണ്ട്.--Irshadpp (സംവാദം) 07:00, 5 ജൂലൈ 2021 (UTC)[മറുപടി]
- WP:GNG യിൽ എവിടെ ആണ് ഒരു അവലംബം മതി ശ്രദ്ധേയത തെളിയിക്കാൻ എന്നു പറഞ്ഞിട്ടുള്ളത്?. ഇംഗ്ലീഷ് വിക്കിയിൽ സാധാരണ നീക്കം ചെയ്യാൻ നിർദ്ദേശിച്ച താളുകളിൽ നിന്നും പ്രൈമറി, selfpublished അതുപോലെ വിശ്വസനീയമായമല്ലാത്ത സോഴ്സുകൾ WP:REFBOMIBING ആരോപണങ്ങൾ ഒഴിവാക്കാനായി നീക്കം ചെയ്യാറുണ്ട് അങ്ങനെ ചെയ്താൽ എത്ര സോഴ്സ്സ് ഉണ്ടാകും ഈ ലേഖനത്തിന് ശ്രദ്ധേയത തെളിയിക്കാൻ?. മുകളിലെ കമന്റിൽ ഇർഷാദ് തന്നെ പറയുന്നുണ്ട് ഒന്നാമത്തെ സോഴ്സ് പ്രൈമറിയാണ്. ശ്രദ്ധേയതക്കായി പരിഗണിക്കേണ്ടതില്ല എന്ന് എന്നാൽ തൊട്ടു മുമ്പിലെ കമന്റിൽ പറയുന്നു സപ്പോർട്ടിങ്ങ് ആയി മറ്റവലംബങ്ങളും ഉണ്ട് എന്ന്. ഇതിനു മുൻപ് ജമാഅത്തെ ഇസ്ലാമി റിലേറ്റഡ് ലേഖനങ്ങൾ afd യിൽ വന്നപ്പോൾ ഇത്തരം വാദങ്ങൾ ഉന്നയിച്ച ഇർഷാദിനോട് അന്നേ സൂചിപ്പിച്ചിരുന്നു ഇത്തരം തട്ടിപ്പുകൾ നടത്തരുതെന്ന്. TheWikiholic (സംവാദം) 14:58, 5 ജൂലൈ 2021 (UTC)[മറുപടി]
- ഒരു തർക്കവിഷയം ശ്രദ്ധേയമാണെന്ന് കണക്കാക്കുവാൻ വിഷയത്തിൽ നിന്നും സ്വതന്ത്രവും, വിശ്വസനീയവുമായ ഒരു ദ്വിതീയ സ്രോതസ്സിൽ നിന്നുള്ള അർത്ഥവത്തായ അംഗീകാരം ആവശ്യമാണ്. എന്ന് വിക്കിപീഡിയ:ശ്രദ്ധേയത എന്നതിന്റെ രത്നച്ചുരുക്കമായി കൊടുത്തത് പിന്നെന്തിനാണാവോ. താങ്കളുടെ യൂസർ നെയിം മാത്രമേ ഉപയോഗിക്കാവൂ എന്ന് സംവാദം താളിൽ വന്ന് ആവശ്യപ്പെടുന്ന താങ്കളെന്തിനാണ് മറ്റുള്ളവരുടെ പേര് സംവാദങ്ങളിൽ പ്രയോഗിക്കുന്നത്. എന്റെ വിക്കി ഇടപെടലുകൾ വിലയിരുത്താനുള്ള സ്ഥലമല്ലിത്. അത് അതിന്റേതായ സ്ഥലങ്ങളിൽ വേണമെങ്കിൽ ഉന്നയിക്കാവുന്നതാണ്. ഒരു സ്രോതസ്സിനെ റിലയബിൾ അല്ലെന്ന് വിശേഷിപ്പിക്കാൻ എവിടെയാണ് സമവായമായിട്ടുള്ളത്. മുഖപത്രങ്ങൾ അതേസംഘടനയെക്കുറിച്ച അവകാശവാദങ്ങൾക്ക് മാത്രമാണ് അവലംബമല്ലാതാവുകയുള്ളൂ. മറ്റൊരു സംഘടനയെക്കുറിച്ച് അതിൽ വിശദമായ ലേഖനം വന്നാൽ പോസിറ്റീവായ കാര്യങ്ങൾക്ക് അവലംബമാക്കാവുന്നതാണെന്നാണ്. ജമാഅത്തുമായി ബന്ധപ്പെട്ട അവകാശവാദങ്ങൾക്ക് പ്രബോധനം അവലംബമാവാൻ പറ്റില്ല, എന്നത് ശരി.--Irshadpp (സംവാദം) 18:35, 5 ജൂലൈ 2021 (UTC)[മറുപടി]
- ഞാനിവിടെ ഉദ്ധരിച്ചത് വിക്കിപീഡിയയുടെ നയങ്ങളാണ് ഒരു സംഘടനക്കു ശ്രദ്ധേയത നൽകുന്ന നയങ്ങൾ. നയംങ്ങൾ കമ്മ്യൂണിറ്റി ചേർന്നെടുത്തതാണ് രത്നചുരുക്കം എങ്ങനെ എന്നെനിക്കറിയില്ല. താങ്കളുടെ യൂസർ നെയിം ആണ് ഞാനിവിടെ ഉപയോഗിച്ചിട്ടുള്ളത് അതിൽ താങ്കളുടെ ഇനീഷിൾസ് ഉൾപ്പെട്ടിട്ടില്ല എന്നത് ഞാൻ സമ്മതിക്കുന്നു. പകെഷേ എന്റെ കാര്യത്തിൽ സാഹചര്യം തികച്ചും വ്യത്യസ്തമാണ്.താങ്കളുടെ വിക്കിപീഡിയയിലെ ഇടപെടലുകലെ അല്ല ഞാനിവിടെ സൂചിപ്പിച്ചിട്ടുള്ളത്. മറിച് മുൻപ് പല afd കളിലും താങ്കൾ സ്വീകരിച്ച സമീപനങ്ങളും അതിനു വ്യത്യാസത ഉപയോക്താക്കൾ പ്രതികരിച്ച കാര്യവുമാണ്. പ്രബോധനം മുസ്ലിം POV പുഷ് ഒരു മാധ്യമമാണ് അതിനെ മുസ്ലിം റിലേറ്റഡ് വിഷയത്തിന് യൂസ് ചെയ്യാൻ പറ്റില്ല. നിരവധി മുഖപത്രങ്ങൾ വിക്കിപീഡിയയിൽ ബ്ലാക്ലിസ്റ് ചെയ്തിട്ടുണ്ട് അവയുടെ ലിസ്റ്റ് വേണമെങ്കിൽ നൽകാവുന്നതാണ്. TheWikiholic (സംവാദം) 15:20, 6 ജൂലൈ 2021 (UTC)[മറുപടി]
അവലംബങ്ങൾ
[തിരുത്തുക]- ":: DAKSHINA KERALA JAMIYYATHUL ULAMA". Archived from the original on 2021-06-30. Retrieved 2021-06-30.
- Samad, M. Abdul (1998). Islam in Kerala: Groups and Movements in the 20th Century (in ഇംഗ്ലീഷ്). Laurel Publications. p. 138.
- Sikand, Yoginder (2005-08-24). Bastions of The Believers: Madrasas and Islamic Education in India (in ഇംഗ്ലീഷ്). Penguin UK. ISBN 978-93-5214-106-7.
- "Prabodhanam Weekly 2013-02-02". 2013-02-02. Retrieved 2021-06-30.
- കരീം, സി.കെ. (1997). കേരള മുസ്ലിം ചരിത്രം സ്ഥിതിവിവരക്കണക്ക്-ഡയറക്ടറി വാള്യം 1. ചരിത്രം പബ്ലിക്കേഷൻ. pp. 628–629.
- Press in India (in ഇംഗ്ലീഷ്). Office of the Registrar of Newspapers. 1960.
--Irshadpp (സംവാദം) 13:36, 4 ജൂലൈ 2021 (UTC)[മറുപടി]
- മുകളിലെ സംവാദം ഭാവിയിലെ ആവശ്യങ്ങൾക്കായി ശേഖരിക്കപ്പെട്ടതാണ്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) എന്നിവിടങ്ങളിൽ നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
മറഞ്ഞിരിക്കുന്ന വർഗ്ഗം: