വംശാവലിപഠനം
Jump to navigation
Jump to search
കുടുംബങ്ങളുടെ ആദിമധ്യാന്ത പഠനങ്ങളെ വംശാവലിപഠനം എന്നു പറയുന്നു. ബന്ധുക്കളുടേയും പിതാമഹന്മാരുടേയും നാമങ്ങളും വ്യക്തിവിവരങ്ങളും രേഖകളുടെ അടിസ്ഥാനത്തിൽ ശേഖരിച്ച് ശാഖികളായി സൂക്ഷിക്കുകയാണ് ഇതിൽ ചെയ്യുന്നത്.
ലോകത്തെമ്പാടും ഉള്ള ജനങ്ങൾക്കിടയിൽ പ്രചാരത്തിലുള്ള ഒരു വിനോദമാണ് ജീനിയോളജി. വിവര സാങ്കേതികത ഇത്രമാത്രം പുരോഗമിക്കാതിരുന്ന പഴയ കാലങ്ങളിൽ വലിയ കുടുംബ വൃക്ഷത്തിൽ ആളുകളുടെ സ്ഥാനം ദൃശ്യവൽക്കരിക്കുക എന്നത് വളരെ ശ്രമകരമായ ഒരു കാര്യമായിരുന്നു. എന്നാൽ ജീനിയോളജി എന്ന ഹോബി ആസ്വാദ്യമായി മാറ്റുവാൻ ഇന്നു ഇന്റർനെറ്റിൽ ലഭ്യമായ പല സോഫ്‌റ്റ് വേറുകളുടെ സഹായത്തോടുകൂടെ സാധിക്കും.