അമ്മാവൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അമ്മയുടെ സഹോദരനെയാണ് അമ്മാവൻ എന്നു പറയുന്നത്. സ്ത്രീലിംഗം: അമ്മായി. കേരളത്തിന്റെ ചില ഭാഗങ്ങളിൽ ഭാര്യാപിതാവിനെയും ഭർതൃപിതാവിനെയും അമ്മാവൻ എന്നു വിളിക്കാറുണ്ട്. അമ്മാവൻ തന്റെ സഹോദരിയുടെ മകൻ, മകൾ എന്നിവരെ യഥാക്രമം അനന്തരവൻ, അനന്തരവൾ എന്നും സംബോധന ചെയ്യുന്നു.

കേരളസമൂഹത്തിൽ മരുമക്കത്തായം നിലനിന്നിരുന്ന നായർ സമുദായത്തിൽ കുടുംബനാഥൻ അമ്മാവനായിരുന്നു.

"https://ml.wikipedia.org/w/index.php?title=അമ്മാവൻ&oldid=2280290" എന്ന താളിൽനിന്നു ശേഖരിച്ചത്