ലെ ഡിജ്യൂണർ സർ എൽഹെർബെ (മോനെ, പാരീസ്)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Le Déjeuner sur l'herbe
Monet dejeunersurlherbe.jpg
Right panel, Musée d'Orsay
ArtistClaude Monet
Mediumoil on canvas
Dimensions248.9 cm × 218.0 cm (98.0 ഇഞ്ച് × 85.8 ഇഞ്ച്)
LocationMusée d'Orsay

1865–1866 നും ഇടയിൽ ക്ലോദ് മോനെ വരച്ച എണ്ണച്ചായാചിത്രമാണ് ലെ ഡിജ്യൂണർ സർ എൽഹെർബെ (English: Luncheon on the Grass). എദ്വാർ മാനെ 1863-ൽ വരച്ച ഇതേ തലക്കെട്ടിന്റെ ചിത്രത്തിന്റെ പ്രതികരണമായിട്ടാണ് ഈ ചിത്രം നിർമ്മിച്ചത്. ഈ ചിത്രം പൂർത്തിയാകാതെ കിടക്കുന്നു. പക്ഷേ രണ്ട് വലിയ മുഴുവനാക്കാത്തഭാഗങ്ങൾ ഇപ്പോൾ പാരീസിലെ മ്യൂസി ഡി ഓർസെയിൽ ഉണ്ട്. അതേസമയം |1866–1867 ലെ ചെറിയ പതിപ്പ് മോസ്കോയിലെ പുഷ്കിൻ മ്യൂസിയത്തിൽ ഉണ്ട്. പെയിന്റിംഗിൽ ഗുസ്താവ് കൂർബെ എന്ന കലാകാരനെയും മോനെ വരച്ചിരിക്കുന്നു.

വിവരണം[തിരുത്തുക]

പെയിന്റിംഗ് അതിന്റെ മുഴുവൻ രൂപത്തിലും പന്ത്രണ്ട് പേരെ കാണിക്കുന്നു. അക്കാലത്ത് ഫാഷനായിരുന്ന പാരീസിയൻ വസ്ത്രങ്ങൾ അവർ ധരിച്ചിരിക്കുന്നു. ഫോറസ്റ്റ് ഗ്ലേഡിനടുത്ത് അവർ ഒരു വിനോദയാത്ര നടത്തുന്നു. പഴങ്ങളും കേക്ക് അല്ലെങ്കിൽ വീഞ്ഞും ഉള്ള ഭക്ഷണം സ്ഥിതിചെയ്യുന്ന ഒരു വെളുത്ത പിക്നിക് പുതപ്പിന് ചുറ്റും എല്ലാ ആളുകളും ഒത്തുകൂടുന്നു.

പുറംകണ്ണികൾ[തിരുത്തുക]