ലൂക്ക (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലൂക്ക
ചലച്ചിത്രത്തിന്റെ പോസ്റ്റർ
സംവിധാനംഅരുൺ ബോസ്
നിർമ്മാണംലിന്റോ തോമസ് , പ്രിൻസ് ഹുസ്സൈൻ
തിരക്കഥമൃദുൽ ജോർജ് ,അരുൺ ബോസ്
അഭിനേതാക്കൾടൊവിനോ തോമസ്, അഹാന കൃഷ്ണ , അൻവർ ശരീഫ്, നിതിൻ ജോർജ്ജ്,
സംഗീതംസൂരജ് എസ് കുറുപ്പ്
ഛായാഗ്രഹണംനിമിഷ് രവി
ചിത്രസംയോജനംനിഖിൽ വേണു
സ്റ്റുഡിയോസ്റ്റോറീസ് ആൻഡ് തൊട്ട്സ് പ്രൊഡക്ഷൻ
റിലീസിങ് തീയതി28 ജൂൺ 2019
രാജ്യംഇന്ത്യ
ഭാഷമലയാളം
ബജറ്റ്7 കോടി
സമയദൈർഘ്യം151 മിനിറ്റ്

അരുൺ ബോസ് സംവിധാനം ചെയ്ത് ലിന്റോ തോമസും പ്രിൻസ് ഹുസൈനും ചേർന്ന് നിർമ്മിച്ച മലയാള ഭാഷാ ചലച്ചിത്രമാണ് ലൂക്ക . മൃദുൽ ജോർജ് രചിച്ച ഈ ചിത്രത്തിൽ ടോവിനോ തോമസും അഹാന കൃഷ്ണയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു[1][2][3][4]. നിമിഷ് രവി, നിഖിൽ വേണു എന്നിവർ ഛായാഗ്രഹണ, എഡിറ്റിംഗ് എന്നീ മേഖലകളിൽ അരങ്ങേറ്റം കുറിച്ച ചലച്ചിത്രവുമാണ് ഇത്. ഈണങ്ങൾ നൽകിയത് സൂരജ് എസ്. കുറുപ്പ് [5].

പശ്ചാത്തലം[തിരുത്തുക]

പോലീസ് ഉദ്യോഗസ്ഥൻ ആയ അക്ബറിന്റെ (നിതിൻ ജോർജ്) അന്വേഷണത്തിന്റെ തുടക്കത്തിലൂടെയാണ് ഈ ചിത്രം ആരംഭിക്കുന്നത്. അന്വേഷണസ്ഥലത്ത് നിന്ന് പോലീസിന് ലഭിച്ച ഒരു ഡയറിയിലെഴുതിയ വരികളിലൂടെയുള്ള സഞ്ചാരം ആണ് ഈ സിനിമയുടെ അടിസ്ഥാനം. ലൂക്ക ( ടോവിനോ തോമസ് ), നിഹാരിക ( അഹാന കൃഷ്ണ ) എന്നിവരുടെ ജീവിതത്തിലെ സംഭവങ്ങളെ കുറിച്ച് എഴുതിയ ഈ ഡയറി ഒരു കഥാകാരന്റെ വേഷം ചെയ്യുന്നു.

വളരെ പെട്ടന്ന് ദേഷ്യപ്പെടുന്ന, വളരെ ഉൾവലിഞ്ഞ സ്വഭാവമുള്ള ഒരു കഥാപാത്രമാണ് ലൂക്ക. വളരെ കുറഞ്ഞ സുഹൃത് വലയങ്ങളാണ് അദ്ദേഹത്തിന്. ചെറിയ പ്രകോപനങ്ങൾ പോലും അദ്ദേഹത്തെ ശല്യപ്പെടുത്തിയിരുന്നു.

കൊച്ചി ബിനാലെയിലെ ലൂക്കയുടെ കലയെ ലളിതമായ പരാമർശങ്ങളാൽ പരിഹസിക്കുന്ന നിഹാരികയുമായി ഉള്ള വഴക്കിലാണ് കഥാപറച്ചിൽ തുടങ്ങുന്നത്. ശേഷം ലൂക്കയോട് ക്ഷമചോദിച്ച നിഹാരിക, ലൂക്കയുമായി വളരെ അടുത്ത സൗഹൃദത്തിലാവുകയും, ലൂക്കയുടെ വീട്ടിലേക്ക് താമസം മാറ്റുകയും ചെയുന്നു. അമ്മയുടെ മരണശേഷം നിനിയും ഭയപ്പെടുന്ന മാനസിക ആസ്വസ്ഥതയുള്ള( നെക്രോഫോബിയ ) ലൂക്കയ്ക്ക് ഒരു ആശ്രയമായും, അവരെ ഭീഷണിപ്പെടുത്തുന്ന ഓരോ കൊടുങ്കാറ്റിനെതിരെയും ധൈര്യപ്പെടുത്താൻ തയ്യാറാകുകയും അവന്റെ വഴികാട്ടിയായിത്തീരുകയും ചെയ്യുന്ന ആശ്വാസം ഒരു വ്യക്തിയുടെ പങ്ക് ഏറ്റെടുക്കുന്നു.മരണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ലൂക്കയ്ക്ക് പരിഭ്രാന്തി ഉണ്ടാകുമ്പോഴെല്ലാം നിഹാരിക അദ്ദേഹത്തിന് ആശ്വാസമാകുന്നതും ഈ ചിത്രത്തിൽ ഉടനീളം കാണാം .

ഒപ്പം, കുട്ടിക്കാലത്തു തന്നെ ശാരീരികമായി പീഡിപ്പിച്ച അമ്മാവന്റെ കഥകൾ കേട്ട ലൂക്കയും തിരിച്ച് നിഹാരികയ്ക്ക് ഒരു ആശ്വാസമായി മാറുകയും.അവരുടെ ശൂന്യമായ ജീവിതത്തിലേക്ക് സ്നേഹശക്തിയായി ഇരുവരും കടന്നുവരുന്നു,പക്ഷെ, ലൂക്ക നാലാംഘട്ട ക്യാൻസാർ രോഗിയാണ് എന്ന് അറിയുന്നതോടെ അവരുടെ സന്തോഷം മങ്ങുകയും ചിത്രം ഒരു വിഷമത്തിലേക്ക് മാറുകയും ചെയ്യുന്നു. ചിത്രം പുരോഗമിക്കുമ്പോൾ, അന്വേഷണോദ്യോഗസ്ഥൻ അക്ബറിന്റെ പരാജയപ്പെട്ട വൈവാഹികബന്ധവും, ഭാര്യയെ ഫാത്തിമ ( വിനിത കോശി ) യുമായുള്ള യുദ്ധവും കാണിക്കുന്നു. ശേഷം, ലൂക്കയുടെയും നിഹാരികയുടെയും പ്രണയത്തിലൂടെ കടന്നു പോകുന്ന അക്ബറിനെ ഇവരുടെ കഥ മാനസികമായി മാറ്റുന്നതും നമുക്ക് കാണാൻ കഴിയും.

മരണഭയത്തൽ കഴിയുന്ന ലൂക്ക നിഹാരികയെ വീട്ടിൽ നിന്ന് ഇറക്കി വിടുകയും കെമിസ്ട്രി വിദ്യാർത്ഥിനിയായ നിഹ ബാംഗ്ലൂരിലേക്ക് പോയ ശേഷം സ്വയം ഒരു വിഷം ഉണ്ടാക്കുകയും ലൂക്ക വായിക്കാൻ കൊതിച്ച ആ ഡയറിയിൽ വിഷം തളിക്കുകയും ചെയ്തുവെന്ന് പിന്നീട് അന്വേഷണത്തിൽ വെളിപ്പെട്ടു.ഉമിനീർ തൊട്ട് പേജുകൾ മറിക്കുന്ന പതിവ് ലൂക്കയ്ക്ക് ഉണ്ടായിരുന്നു. അവൾ ഈ ഡയറി അവന് കൊറിയർ ചെയ്യുന്നു. ലൂക്ക അവൾ സങ്കൽപ്പിച്ച രീതിയിൽ വായിക്കുകയും ക്യാൻസറിന്റെ വേദനയോ അസ്വസ്ഥതയോ ഇല്ലാതെ സമാധാനപരമായി മരിക്കുകയും ചെയ്തു.അതുവഴി എല്ലാ ലൗകിക വേദനകളിൽ നിന്നും അവനെ സംരക്ഷിക്കുന്നു. [6] അതിനു മുൻപ് തന്നെ ആ വിഷം കഴിച്ച് നിഹാരികയും മരണപ്പെടുന്നു.

അഭിനേതാക്കൾ[തിരുത്തുക]

നിർമ്മാണം[തിരുത്തുക]

2017 സെപ്റ്റംബർ 17 ന് ടോവിനോ തോമസാണ് ലൂക്ക എന്ന ചലച്ചിത്രം പ്രഖ്യാപിച്ചത്[7].നവാഗതരായ മൃദുൽ ജോർജ്, അരുൺ ബോസ് എന്നിവർ തിരക്കഥയും സംവിധാനവും ചെയ്ത സിനിമ ലിന്റോ തോമസും പ്രിൻസ് ഹുസൈനും ചേർന്ന് അവരുടെ പ്രൊഡക്ഷൻ കമ്പനി ആയ സ്റ്റോറീസ് & തോട്ട്സ് പ്രൊഡക്ഷന് കീഴിൽ പുറത്തിറക്കി[4]. ഗോകുൽ നാഥ് ജി ആണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ .

സംഗീതം[തിരുത്തുക]

ലൂക്ക
ഗാനം by സൂരജ് എസ് കുറുപ്പ്
Recorded2019
Genreസംഗീതം
Length15.45
LabelMuzik 247

വിനായക് ശശികുമാർ, ശബരീഷ് വർമ്മ, മഞ്ജു മഞ്ജിത്ത്‌ ,ബി കെ ഹരിനാരായണൻ എന്നിവരുടെ വരികൾക്ക് സൂരജ് എസ് കുറുപ്പ് ആണ് ഈണം നൽകിയത്

ഗാനം
# ഗാനംപാടിയവർ ദൈർഘ്യം
1. "ഒരേ കണ്ണാൽ...."  നന്ദഗോപാൽ, അഞ്ചു ജോസഫ്,നീതു നടുവതെട്ട് , സൂരജ് എസ് കുറുപ്പ് 4:01
2. "വാനിൽ ചന്ദ്രിക.."  അരവിന്ദ് വേണുഗോപാൽ, സിയാ ഉൽ ഹഖ് 4:00
3. "നീയില്ലാ നേരം ..."  സൂരജ് എസ് കുറുപ്പ് , ദീപ പലനാട് 3:57
4. "കാറ്റും...."  സൂരജ് എസ് കുറുപ്പ് 4:08
ആകെ ദൈർഘ്യം:
15.45

അവലംബങ്ങൾ[തിരുത്തുക]

  1. Madhu, Vignesh (2017-09-17). "Ahaana Krishna paired opposite Tovino Thomas in Luca" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2020-09-04.
  2. sreekumar, priya (2019-06-29). "Luca movie review: The Lead pair dazzles in Luca" (in ഇംഗ്ലീഷ്). Retrieved 2020-09-04.
  3. "Tovino's next - a new star combo that is sure to excite audience - Malayalam News". 2017-09-18. Retrieved 2020-09-04.
  4. 4.0 4.1 "Tovino to romance Ahaana Krishna in Luca". Retrieved 2020-09-04.
  5. "Ahaana to star with Tovino in Luca" (in ഇംഗ്ലീഷ്). 2017-09-18. Retrieved 2020-09-04.
  6. sreekumar, priya (2019, ജൂൺ 29). "Luca movie review: The Lead pair dazzles in Luca". Deccan Chronicle. {{cite web}}: Check date values in: |date= (help)
  7. "ടോവിനോയുടെ 'ലൂക്ക': ഫസ്റ്റ്‍ലുക്ക് പോസ്റ്റർ പുറത്തിറങ്ങി". Retrieved 2020-09-04.
"https://ml.wikipedia.org/w/index.php?title=ലൂക്ക_(ചലച്ചിത്രം)&oldid=3429873" എന്ന താളിൽനിന്ന് ശേഖരിച്ചത്