വിനീത കോശി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
വിനീത കോശി
ജനനം
കൊല്ലം, കേരളം, ഇന്ത്യ
സജീവം2015 – തുടരുന്നു

ഒരു മലയാളചലച്ചിത്ര നടിയാണ് വിനീത കോശി. ആനന്ദം എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറിയത്[1]. 2017-ൽ 48-ആം സംസ്ഥാന ചലച്ചിത്ര അവാർഡിൽ ഒറ്റമുറി വെളിച്ചം എന്ന ചിത്രത്തിലെ പ്രകടനത്തിന് പ്രത്യേക ജൂറി പരാമർശം നേടി.

ജീവിതരേഖ[തിരുത്തുക]

കേരളത്തിൽ കൊല്ലം ജില്ലയിൽ ജനിച്ചു. കൊല്ലം മൗണ്ട് കാർമൽ കോൺവെന്റ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് ഹൈസ്കൂൾ, കരുവേലിൽ സെന്റ് ജോൺസ് ഹയർസെക്കന്ററി സ്കൂൾ, ഫാദർ മുള്ളർ മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ പഠനം നടത്തി. ബി.എസ്.സി നഴ്സിംഗ് ബിരുദധാരിയാണ്. ഭർത്താവ് ജോസ് ജോജോയോടൊത്ത് സിംഗപ്പൂരിൽ സ്ഥിരതാമസമാക്കിയിരുന്ന കാലത്താണ് സിനിമയിൽ അവസരം ലഭിക്കുന്നത്. ചലച്ചിത്രമേഖലയിൽ വരുന്നതിനു മുൻപ് 2014 മുതൽ 2016 വരെ സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് മെഡിക്കൽ സെന്ററിൽ ഒരു പീഡിയാട്രിക് കൗൺസിലർ ആയി പ്രവർത്തിച്ചിരുന്നു[2].

ചലച്ചിത്രരംഗത്ത്[തിരുത്തുക]

സിംഗപ്പൂരിൽ ആയിരിക്കുമ്പോൾ വിനീത ചെയ്ത ചില ഡബ്സ്മാഷ് വീഡിയോകൾ യൂട്യൂബിലൂടെ ശ്രദ്ധിക്കപ്പെട്ടിരുന്നു[3]. ഇതുകണ്ട വിനീത് ശ്രീനിവാസൻ താൻ സംവിധാനം ചെയ്യുന്ന ആനന്ദം എന്ന ചിത്രത്തിലേക്ക് ക്ഷണിക്കുകയായിരുന്നു.[4]. തുടർന്ന് ശ്രീകാന്ത് മുരളി സംവിധാനം ചെയ്ത ‘എബി’ എന്ന ചിത്രത്തിൽ അഭിനയിച്ചു. 2017-ലെ വാലന്റൈൻ ദിനത്തോടനുബന്ധിച്ച് രാഹുൽ റിജി നായർ സംവിധാനം ചെയ്ത് യൂട്യൂബിൽ പുറത്തിറക്കിയ ‘മൗനം സൊല്ലും വാർത്തൈഗൾ’ തമിഴ് മ്യൂസിക് വീഡിയോയിൽ നായികയായി അഭിനയിച്ചു. ഈ വീഡിയോ 36 മണിക്കൂറിനുള്ളിൽ ഒരു ലക്ഷത്തില്പരം വ്യൂ നേടി. [5]. 2017-ൽ രാഹുൽ റിജി നായർ സംവിധാനം ചെയ്ത ഒറ്റമുറിവെളിച്ചം എന്ന ചിത്രത്തിൽ ഗാർഹികപീഡനത്തിനിരയായ ഒരു യുവതിയുടെ വേഷമായിരുന്നു വിനീത ചെയ്തത്. 2017-ലെ മികച്ച ചിത്രത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ഈ ചിത്രത്തിനായിരുന്നു. ഇതിലെ പ്രകടനത്തിന് വിനീതയ്ക്ക് പ്രത്യേക ജൂറി പരാമർശം ലഭിച്ചു.[6]. വിനീത കോശിയുടെ യൂട്യൂബ് ചാനലിന് 14000-ത്തിലേറെ സബ്സ്ക്രൈബേഴ്സ് ഉണ്ട്[7].

ചലച്ചിത്രങ്ങൾ[തിരുത്തുക]

വർഷം ചിത്രം കഥാപാത്രം കുറിപ്പ്
2016 ആനന്ദം ലൗലി
2017 എബി ക്ലാര
2017 അവരുടെ രാവുകൾ മറീന
2017 മൗനം സൊല്ലും വാർത്തൈകൾ തമിഴ് മ്യൂസിക് വീഡിയോ
2017 ഒറ്റമുറി വെളിച്ചം സുധ ജൂറിയുടെ പ്രത്യേക പരാമർശം
2018 അംഗരാജ്യത്തെ ജിമ്മന്മാർ ദമയന്തി

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വിനീത_കോശി&oldid=2827978" എന്ന താളിൽനിന്ന് ശേഖരിച്ചത്