ദേവി അജിത്ത്
ദേവി അജിത്ത് | |
---|---|
തൊഴിൽ | അഭിനേത്രി |
ജീവിതപങ്കാളി(കൾ) | അജിത് (മ.) എ.കെ. വാസുദേവൻ നായർ. |
കുട്ടികൾ | നന്ദന |
മലയാളത്തിലെ അറിയപ്പെടുന്ന ടെലിവിഷൻ അവതാരികയും, നർത്തകിയും അഭിനേത്രിയും ബിസിനസ്സുകാരിയുമാണ് ദേവി അജിത്ത്. ഇംഗ്ലീഷ്: Devi Ajith. സിനിമയിൽ എത്തുന്നതിനു മുന്നു പ്രമുഖ ടി.വി. പരിപാടികളുടെ അവതാരകയും വീഡീയോ ജോക്കിയുമായിരുന്നു ദേവി . പാട്ടുപെട്ടി എന്ന ഏഷ്യാനെറ്റ് പരമ്പരയുടെ അവതാരകയായിരുന്നു. രാഷ്ട്രീയ വൈരത്തിന് ഇരയായി കൊല്ലപ്പെട്ട ആർ.എം.പി. നേതാവ് ടി.പി. ചന്ദ്രശേഖരൻ ജീവിതം പ്രമേയമാക്കി നിർമിച്ച 'ടിപി 51' എന്ന സിനിമയിൽ ടി.പി.യുടെ ഭാര്യ കെ.കെ. രമയുടെ വേഷം ദേവിയാണ് ചെയ്തത്. [1] ട്രിവാൻഡ്രം ലോഡ്ജ് എന്ന സിനിമയിലെ അഭിനയം പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റി.
ജീവിതരേഖ[തിരുത്തുക]
തിരുവനന്തപുരത്താണ് ജനിച്ചത്. നിർമ്മല ഭവൻ സ്കൂളിൽ നിന്നും സ്കൂൾ വിദ്യാഭ്യാസം നേടിയ ശേഷം കേരള ലോ അക്കാദമിയിൽ നിന്ന് അഭിഭാഷക ബിരുധം കരസ്ഥമാക്കി. മതാപിതാക്കൾ രണ്ടു പേരും അദ്ധ്യാപകരായിരുന്നു. ടി.വി. പരിപാടി അവതരിപ്പിക്കുന്നതീനിടയിൽ ശ്യാമപ്രസാദിന്റെ മണൽ നഗരം എന്ന പരമ്പരയിൽ അഭിനയിക്കാൻ സാധിച്ചു. സിനിമാ നിർമാതാവായിരുന്ന അജിത്താണ് ദേവിയുടെ ഭർത്താവ്. ജയറാം നായകനായ ദി കാർ എന്ന ചിത്രത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട ചെന്നൈയിൽ നിന്നുള്ള യാത്രയ്ക്കിടെ അപകടം സംഭവിച്ച് അജിത്ത് നിര്യാതനായി. [2] ഇവർക്ക് ഒരു മകളുണ്ട്, നന്ദന. അജിത്തിന്റെ മരണശേഷം കേണൽ എ.കെ. വാസുദേവൻ നായരുമായി രണ്ടാമത്തെ വിവാഹം നടന്നു. വാസുദേവന് ആദ്യഭാര്യയിൽ ദിവിജ എന്ന മകളുമുണ്ട്. ചെന്നൈയിലാണ് സ്ഥിരതാമസം.
അഭിനയിച്ച സിനിമകൾ[തിരുത്തുക]
മലയാളം
- മഴ
- ഇവർ
- ഉത്തര
- സീതാകല്ല്യാണം
- ഇവർ
- ട്രിവാൻഡ്രം ലോഡ്ജ്
- ഇമ്മാനുവൽ (ചലച്ചിത്രം)
- സക്കറിയയുടെ ഗർഭിണികൾ
- കാഞ്ചി
- ഒന്നും മിണ്ടാതെ
- പെരുച്ചാഴി
- ടി.പി 51
- ബ്ലൂ - ഇംഗ്ലീഷിലും മലയാളത്തിലും തമിഴിലും ഇറങ്ങുന്നു.
തമിഴ്
ഇപ്പോൾ അഭിനയിക്കുന്ന സിനിമകൾ[തിരുത്തുക]
- മിലി, മറിയം മുക്ക്, അങ്കുരം, വെയിൽ തിന്നുന്ന പക്ഷി എന്നിവയിൽ ഇപ്പോൾ അഭിനയിക്കുന്നുണ്ട് [3]
- തല - തമിഴ്
താല്പര്യങ്ങൾ[തിരുത്തുക]
- യോഗ, ശാസ്ത്രീയ നൃത്തം
- ചെന്നൈയിൽ ഫാഷൻ ബ്യൂട്ടിക് ഡിസൈൻ ബിസിനസ് ചെയ്യുന്നു.