ടി.പി 51

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അരുകൊല ചെയ്യപ്പെട്ട രാഷ്ട്രീയ നേതാവ് ടി.പി ചന്ദ്രശേഖരന്റെ ജീവിതവും കൊലപാതകവും ആസ്പദമാക്കി സുരാസ് വിഷ്വൽ മീഡിയുടെ ബാനറിൽ നവാഗതനായ മൊയ്തു താഴത്ത് രചനയും സംവിധാനവും നിർവഹിച്ച ചലച്ചിത്രമാണ് ടി.പി 51. 51 എന്നത് കൊല്ലപ്പെടുമ്പോൾ ശരീരത്തിലേറ്റ വെട്ടുകളുടെ എണ്ണത്തെ സൂചിപ്പിക്കുന്നു. ടി.പിയുടെ കർമമണ്ഡലങ്ങളായിരുന്ന ഒഞ്ചിയം, ഏറാമല, ഓർക്കാട്ടേരി, വടകര എന്നിവിടങ്ങളിലും തൊടുപുഴയിലുമായാണു ഇത് ചിത്രീകരിച്ചത്. പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് ടി.പിയുടെ രൂപസാദൃശ്യമുള്ള രമേഷ് വടകരയാണ്. നടി ദേവി അജിത്ത് ഭാര്യ രമയായി വേഷമിടുന്നു. റിയാസ്ഖാൻ, ഭീമൻ രഘു, ശിവജി ഗുരുവായൂർ എന്നിവരും ഈ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.[1]


അവലംബം[തിരുത്തുക]

  1. http://www.manoramanews.com/daily-programs/pulervala/pularvela-tp-film.html
"https://ml.wikipedia.org/w/index.php?title=ടി.പി_51&oldid=2850302" എന്ന താളിൽനിന്ന് ശേഖരിച്ചത്