റൂട്ട്കിറ്റ്‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

റൂട്ട്കിറ്റ്‌ എന്നത് കമ്പ്യൂട്ടറിലെ ചില പ്രവർത്തനങ്ങൾ (process) ഉപയോക്താവിൽനിന്നു മറച്ചുവെക്കാനും ആ പ്രോഗ്രാമിന് മുൻഗണന നൽകാനും ഉപയോഗിക്കുന്ന ഒരുതരം മാൽവെയർ ആണ്. റൂട്ട്കിറ്റ്‌ എന്ന പേര്, "റൂട്ട്" (യൂണിക്സ് ഒപ്പറേറ്റിംഗ് സിസ്റ്റത്തിൽ ഉയർന്ന അധികാരങ്ങൾ ഉള്ള അക്കൗണ്ടിനു പറയുന്ന പേര്) "കിറ്റ്‌" (ഒരു പ്രത്യേക പ്രവർത്തനം ചെയ്യാൻ ആവശ്യമായ സോഫ്റ്റ്‌വെയർ ഘടകങ്ങൾ) എന്നീ വാക്കുകളിൽനിന്ന് ഉണ്ടായതാണ്.

ഒരു റൂട്ട്കിറ്റിന്റെ കമ്പ്യൂട്ടറിലുള്ള ഇൻസ്റ്റാളേഷൻ സോഫ്റ്റ്‌വെയർ മുഖേനയോ അല്ലെങ്കിൽ ഹാക്കർ കമ്പ്യൂട്ടറിൽ റൂട്ട് അധികാരം നേടിയതിനുശേഷം നേരിട്ടോ ആണ് ചെയ്യുന്നത്. ഈ അധികാരം നേടുന്നത് ഒരുപക്ഷെ കമ്പ്യൂട്ടറിൽ നേരിട്ട് ഒരു ആക്രമണം നടത്തിയതിന്റെ ഫലമായി ആയിരിക്കാം. (ഒരു സുരക്ഷാ പഴുതിലൂടെയോ, പാസ്സ്‌വേർഡ്‌ ക്രാക്കിംഗ് മുഖേനയോ അല്ലെങ്കിൽ സോഷ്യൽ എഞ്ചിനീയറിംഗ് മുഖേനയോ). ഒരിക്കൽ ഒരു റൂട്ട്കിറ്റ്‌ ഇൻസ്റ്റോൾ ചെയ്തുകഴിഞ്ഞാൽ പിന്നെ ആ നുഴഞ്ഞുകയറ്റം മറച്ചുവെക്കാനും കമ്പ്യൂട്ടറിൽ റൂട്ട് അധികാരം നേടാനും കഴിയും. റൂട്ട് അധികാരം ഉള്ളതുകൊണ്ടുതന്നെ ആ കമ്പ്യൂട്ടറിൽ എന്തുപ്രവർത്തനവും പിന്നീട് റൂട്ട്കിറ്റ്‌ ഉപയോഗിച്ച് ചെയ്യാൻ കഴിയും. ഉദാഹരണത്തിന് കമ്പ്യൂട്ടറിൽ ഉള്ള ഏതൊരു സോഫ്റ്റ്‌വെയറിനും മാറ്റം വരുത്താൻ സാധിക്കും. (ഒളിഞ്ഞിരിക്കുന്ന റൂട്ട്കിറ്റുകൾ കണ്ടെത്താൻ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറുകൾ ഉൾപ്പെടെ).

ഈ കാരണം കൊണ്ടുതന്നെ റൂട്ട്കിറ്റുകൾ കണ്ടെത്തുക എന്നത് വളരെ വിഷമകരമായ ഒരു ജോലി ആണ്. സിഗ്നേച്ചർ സ്കാനിംഗ്‌, മെമ്മറി ഡംപ് അനാലിസിസ് തുടങ്ങിയ രീതികൾ ഉപയോഗിച്ചാണ്‌ റൂട്ട്കിറ്റുകളെ കണ്ടുപിടിക്കുന്നത്. ചിലപ്പോൾ റൂട്ട്കിറ്റ്‌ കേര്നെലിന്റെ ഉള്ളിലാണ് ഉള്ളതെങ്കിൽ അത് മാറ്റുക എന്നത്‌ വളരെ ശ്രമകരമാണ് അല്ലെങ്കിൽ പ്രായോഗികമായി അസാധ്യമാണ്. മിക്കപ്പോഴും ഒപ്പറേറ്റിംഗ് സിസ്റ്റം വീണ്ടും ഇൻസ്റ്റോൾ ചെയ്യുക എന്നതാണ് ഏക പ്രതിവിധി.

ചരിത്രം[തിരുത്തുക]

1986ൽ ആണ് പി സികളെ ലക്ഷ്യമാക്കിയുള്ള ആദ്യ വൈറസ്‌ കണ്ടെത്തിയത്‌, അതിൽ സ്വയം മറഞ്ഞിരിക്കാനുള്ള സാങ്കേതിക വിദ്യ ഉണ്ടായിരുന്നു. ആ വൈറസ്‌ കമ്പ്യൂട്ടറിന്റെ ബൂട്ട് സെക്ടർ വായിച്ച ശേഷം അത് ഡിസ്കിൽ മറ്റേതെങ്കിലും ഭാഗത്തേക്ക്‌ റീഡയറക്റ്റ് ചെയ്യുകയാണ് ചെയ്തിരുന്നത്.

ഉപയോഗങ്ങൾ[തിരുത്തുക]

ആധുനിക റൂട്ട്കിറ്റുകൾ റൂട്ട് അധികാരങ്ങൾ നേടാറില്ല. മറിച്ച് അത് മറ്റൊരു സോഫ്റ്റ്‌വെയർ പേലോഡിനെ കണ്ടെത്താൻ പ്രയാസം ആക്കുകയാണ് ചെയ്യുന്നത്‌. മിക്ക റൂട്ട്കിറ്റുകളും മാൽവെയറിന്റെ ഗണത്തിലാണ് പെടുത്തിയിട്ടുള്ളത്‌ കാരണം പേലോഡുകൾ മിക്കപ്പോഴും ഹനികരമായിരിക്കും. ഉദാഹരണത്തിന് മിക്ക പേലോഡുകളും പാസ്സ്‌വേർഡുകളും ക്രെഡിറ്റ്‌ കാർഡ്‌ വിവരങ്ങളും മോഷ്ടിക്കാനും അതുപോലെയുള്ള ഉപദ്രവകരമായ പ്രവർത്തനങ്ങൾ ചെയ്യാനും രൂപകൽപ്പന ചെയ്യപ്പെട്ടതയിരിക്കും. പക്ഷെ ചില റൂട്ട്കിറ്റുകൾ ഉപയോക്താക്കൾക്ക് ഉപകാരപ്രദമാണ്. ഉദാഹരണത്തിന് ചില വീഡിയോ ഗെയിമുകളുടെ കാര്യത്തിൽ ഒരു സി ഡി റോം എമുലേഷൻ ഡ്രൈവറിൽ ഒരു റൂട്ട്കിറ്റ്‌ ഉപയോഗിക്കുന്നത്‌ അതിന്റെ ആന്റി പൈറസി സംവിധാനങ്ങളെ മറികടക്കാൻ (ഒരു വ്യാജ സി ഡി ഉപയോഗിച്ച് അത നേരായ രീതിയിൽ വാങ്ങിയതാണെന്ന് തെറ്റിദ്ധരിപ്പിക്കാൻ) ഒരു വ്യക്തിയെ സഹായിച്ചേക്കാം. Lucky Patcher വേരൂന്നാൻ ഇന്റർനെറ്റിൽ ഒരു ദിവസം ഏറ്റവും വിപുലമായ റൂട്ട് അപ്ലിക്കേഷൻ ഒന്നാണ്.

"https://ml.wikipedia.org/w/index.php?title=റൂട്ട്കിറ്റ്‌&oldid=2455024" എന്ന താളിൽനിന്ന് ശേഖരിച്ചത്