Jump to content

റുസ്‌ൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

റുസുൽ (رسل) എന്നത് റസൂൽ (رسول) എന്നതിന്റെ ബഹുവചന രൂപം. അയക്കപ്പെട്ടവൻ, ദൂതൻ എന്നാണ് ഈ അറബി പദത്തിന്റെ ഭാഷാർഥം. പ്രവാചകൻ എന്ന് ആ വാക്കിന് അർഥമില്ലെങ്കിലും മലയാള ഭാഷയിൽ പൊതുവായി ഉപയോഗിക്കുന്നത് അതാണ്. ദൈവദൂതൻമാർ എന്നാണ് ഇസ്‌ലാമിക വിശ്വാസകാര്യങ്ങളുമായി ബന്ധപ്പെടുത്തി പറയുമ്പോൾ അതുകൊണ്ടുദ്ദേശിക്കുന്നത്. നബി എന്നും റസൂൽ എന്നും അറബിയിൽ ഉപയോഗിക്കാറുണ്ട്. ഇവയ്ക്കിടയിൽ പണ്ഡിതൻമാർ വ്യത്യാസം കൽപിക്കുന്നുണ്ട്. വേദഗ്രന്ഥവും ശരീഅത്തും (നിയമവിധി) നൽക്കപ്പെട്ടവരെയാണ് റസൂൽ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് എന്ന അവർ വ്യാഖ്യാനിക്കുന്നു.[1] ചില പ്രവാചകൻമാർ നിലവിലുള്ള വേദവും ശരീഅത്തും അനുസരിച്ച് പ്രവർത്തിക്കാൻ നിയോഗിതരായവരാണ് അവരാണ് നബിമാർ. നബി എന്നതിന് വ്യാപകമായ അർത്ഥമുണ്ട് അതിൽ റസൂലും ഉൾപെടുന്നു. എന്നാൽ എല്ലാ നബിമാരും റുസുലിൽ ഉൾപെടുന്നില്ല.[2]


ഇസ്‌ലാമിക വിശ്വാസമനുസരിച്ച് ഇവർക്കിടയിൽ യാതൊരു വിവേചനവും കൽപിക്കാൻ പാടില്ല.[3] എന്നാൽ ചില ദൂതൻമാർ തങ്ങളുടെ പ്രവർത്തനങ്ങളാൽ സവിശേഷ സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നു. ഉലുൽ അസ്മ് (നിശ്ചയദാർഢ്യമുള്ള ദൈവദൂതന്മാർ)[4] എന്ന വിശേഷണത്തിന് അവർ അർഹരായിരിക്കുന്നു. ഒന്നേകാൽ ലക്ഷത്തിലധികം ദൈവദൂതൻമാർ ലോകത്ത് ആഗതരായിട്ടുണ്ടെന്ന് മുസ്ലിംകൾ വിശ്വസിക്കുന്നു.

അവലംബം

[തിരുത്തുക]

ഇസ്‌ലാം മതം

വിശ്വാസങ്ങൾ

അല്ലാഹു - ദൈവത്തിന്റെ ഏകത്വം
മുഹമ്മദ് നബിയുടെ പ്രവാചകത്വം
പ്രവാചകന്മാർഅന്ത്യനാൾ

അനുഷ്ഠാനങ്ങൾ

വിശ്വാസംപ്രാർഥന
വ്രതംസകാത്ത്തീർത്ഥാടനം

ചരിത്രവും നേതാക്കളും

മുഹമ്മദ്‌ ബിൻ അബ്ദുല്ല
അബൂബക്ർ സിദ്ദീഖ്‌
‌ഉമർ ബിൻ ഖതാബ്‌
‌ഉസ്‌മാൻ ബിൻ അഫ്ഫാൻ
‌അലി ബിൻ അബീത്വാലിബ്‌‌
‌സ്വഹാബികൾസലഫ്
‌‌പ്രവാചകന്മാർ
അഹ്‌ലുൽ ബൈത്ത്

ഗ്രന്ഥങ്ങളും നിയമങ്ങളും

ഖുർആൻനബിചര്യഹദീഥ്
ഫിഖ്‌ഹ്ശരീഅത്ത്‌

മദ്ഹബുകൾ

ഹനഫിമാലികി
ശാഫിഹംബലി

പ്രധാന ശാഖകൾ

സുന്നിശിയ
സൂഫിസലഫി പ്രസ്ഥാനം

പ്രധാന മസ്ജിദുകൾ

മസ്ജിദുൽ ഹറംമസ്ജിദുന്നബവി
മസ്ജിദുൽ അഖ്സ

സംസ്കാരം

കലതത്വചിന്ത
വാസ്തുവിദ്യമുസ്‌ലിം പള്ളികൾ
ഹിജ്‌റ വർഷംആഘോഷങ്ങൾ

ഇതുംകൂടികാണുക

ഇസ്ലാമും വിമർശനങ്ങളും

ഇസ്ലാം കവാടം

"https://ml.wikipedia.org/w/index.php?title=റുസ്‌ൽ&oldid=1936384" എന്ന താളിൽനിന്ന് ശേഖരിച്ചത്