ഉള്ളടക്കത്തിലേക്ക് പോവുക

രംഭ (നടി)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
രംഭ
ജനനം
വിജയലക്ഷ്മി

(1974-06-05) ജൂൺ 5, 1974 (age 51) വയസ്സ്)
തൊഴിൽനടി
സജീവ കാലം1992–ഇതുവരെ
ജീവിതപങ്കാളിഇന്ദ്രൻ പത്മനാഥൻ
Parents
  • വെങ്കടേശ്വര റാവു
  • ഉഷാരണി
[1]
Wiktionary
Wiktionary
രംഭ എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക

തെന്നിന്ത്യൻ ചലച്ചിത്ര മേഖലയിലെ ഒരു നടിയാണ് രംഭ എന്നറിയപ്പെടുന്ന വിജയ ലക്ഷ്മി (തെലുഗു:విజయలక్ష్మి/రంభ). രംഭയുടെ ആദ്യ ചലച്ചിത്രനാമം അമൃത എന്നായിരുന്നു. പിന്നീട് രംഭ എന്നാക്കുകയായിരുന്നു. 100 ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മലയാളം, തമിഴ്, ഹിന്ദി, ബംഗാളി കൂടാതെ ഭോജ്പുരി എന്നീ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. ബോളിവുഡ് മേഖലയിലെ പ്രമുഖ നടിയായിരുന്ന ദിവ്യ ഭാരതിയുടെ സാമ്യമുള്ള ഒരു നടിയാണ് രംഭ[അവലംബം ആവശ്യമാണ്].

ആദ്യ ജീവിതം

[തിരുത്തുക]

രംഭ ജനിച്ചത് ആന്ധ്രപ്രദേശിലെ വിജയവാഡയിലാണ്.

അഭിനയജീവിതം

[തിരുത്തുക]

രംഭയുടെ ആദ്യ ചിത്രം തെലുഗു ചിത്രമായ ആ ഒക്കാട്ടി അടക്കു എന്ന ചിത്രമാണ് . പിന്നീട് 1992 ൽ മലയാളചിത്രമായ സർഗ്ഗം എന്ന ചിത്രത്തിൽ അഭിനയിച്ചു. ഇതിൽ നായകൻ വിനീത് ആയിരുന്നു. പിന്നീടും വിനീതിനോടൊപ്പം ചമ്പക്കുളം തച്ചൻ എന്ന ചിത്രത്തിൽ അഭിനയിച്ചു. പിന്നീട് രംഭ തമിഴ്, ഹിന്ദി ഭാഷകളിൽ ധാരാളം ചിത്രങ്ങളിൽ അഭിനയിച്ചു. ഇപ്പോൾ രംഭ പ്രധാനമായും ഐറ്റം ഗാനരംഗങ്ങളിലാണ് അഭിനയിക്കുന്നത്.

മലയാളചിത്രങ്ങൾ

[തിരുത്തുക]
വർഷംപേര്Castസംവിധായകൻകഥാപാത്രം
2009കബഡി കബഡിമുകേഷ്, കലാഭവൻ മണിസുധീർ മനുസ്നേഹ, പൂജ
2007പായും പുലികലാഭവൻ മണിമോഹൻ കുപ്ലേരിമല്ലി
2005കൊച്ചി രാജാവ്ദിലീപ്, കാവ്യ മാധവൻജോണി ആൻറണിമീനാക്ഷി
2004മയിലാട്ടംജയറാംവി.എം. വിനുമൈഥിലി
2003ക്രോണിക് ബാച്ചിലർമമ്മൂട്ടി, ഭാവന, മുകേഷ്സിദ്ധിക്ക്ഭാമ
1998സിദ്ധാർത്ഥമമ്മൂട്ടിജോമോൻഹേമ
1992ചമ്പക്കുളം തച്ചൻവിനീത്കമൽദേവി
1992സർഗംവിനീത്ഹരിഹരൻഅമൃത

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. Nilacharal. Nilacharal. Retrieved on 2012-05-10.
"https://ml.wikipedia.org/w/index.php?title=രംഭ_(നടി)&oldid=4595243" എന്ന താളിൽനിന്ന് ശേഖരിച്ചത്