മൊഹല്ല ക്ലിനിക്കുകൾ
ഇന്ത്യയിലെ കേന്ദ്രഭരണ പ്രദേശമായ ന്യൂഡൽഹിയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളാണ് മൊഹല്ല ക്ലിനിക്കുകൾ എന്നും അറിയപ്പെടുന്ന ആം ആദ്മി മൊഹല്ല ക്ലിനിക്കുകൾ (AAMC). ഇവ മരുന്നുകൾ, രോഗനിർണയം, കൺസൾട്ടേഷൻ എന്നിവ ഉൾപ്പെടെയുള്ള അവശ്യ ആരോഗ്യ സേവനങ്ങൾ സൗജന്യമായി വാഗ്ദാനം ചെയ്യുന്നു.[1] ഹിന്ദിയിൽ മൊഹല്ല എന്നാൽ അയൽപക്കം അല്ലെങ്കിൽ സമൂഹം എന്നാണ് അർത്ഥമാക്കുന്നത്. ജനസംഖ്യയുമായി ബന്ധപ്പെടുന്നതിനുള്ള ആദ്യ പോയിന്റായി വർത്തിക്കുന്ന ഈ ക്ലിനിക്കുകൾ സമയബന്ധിതമായ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നു, കൂടാതെ സംസ്ഥാനത്തെ ദ്വിതീയ, തൃതീയ ആരോഗ്യ സൗകര്യങ്ങളിലേക്കുള്ള റഫറലുകളുടെ ഭാരം കുറയ്ക്കുന്നു.
പശ്ചാത്തലം
[തിരുത്തുക]2015-ൽ ആം ആദ്മി പാർട്ടി ഗവൺമെന്റാണ് മൊഹല്ല ക്ലിനിക്കുകൾ ആദ്യമായി സ്ഥാപിച്ചത്. 2020-ലെ കണക്കനുസരിച്ച് അത്തരം 450 ക്ലിനിക്കുകൾ നഗരത്തിലുടനീളം സ്ഥാപിക്കുകയും 16.24 ദശലക്ഷത്തിലധികം ആളുകൾക്ക് സേവനം നൽകുകയും ചെയ്തു. [2] 2020ലെ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് നഗരത്തിൽ ഇത്തരത്തിലുള്ള 1000 ക്ലിനിക്കുകൾ സ്ഥാപിക്കുമെന്ന വാഗ്ദാനമാണ് സർക്കാർ നൽകിയത്. ലോകാരോഗ്യ സംഘടനയുടെ 2015ലെ കണക്കുകൾ പ്രകാരം, ഇന്ത്യയിലെ ജനസംഖ്യയുടെ 65 ശതമാനത്തിലധികം പേരും ആശുപത്രി ചിലവുകൾക്ക് സ്വന്തം പോക്കറ്റിൽ നിന്ന് പണം നൽകിവരുന്നു. 2017-ൽ ദ ഹിന്ദു റിപ്പോർട്ട് ചെയ്തത് രാജ്യത്ത് 17% പേർക്ക് മാത്രമേ ആരോഗ്യ ഇൻഷുറൻസ് ഉള്ളൂ എന്നാണ്.[3] ലോകത്തിൽ ആരോഗ്യ സംരക്ഷണത്തിന് സ്വന്തം കയ്യിൽ നിന്നും ഏറ്റവും കൂടുതൽ ചിലവാക്കുന്ന, ആരോഗ്യ ഇൻഷുറൻസിന്റെ ഏറ്റവും കുറഞ്ഞ കവറേജ് ഉള്ള ഇന്ത്യയിലെ താഴ്ന്ന വരുമാനമുള്ള കുടുംബങ്ങൾക്ക് സാമ്പത്തിക ബാധ്യത കുറച്ച്, യാത്രാച്ചെലവും നഷ്ടപ്പെടുന്ന വേതനവും ലാഭിച്ചുകൊണ്ട് മൊഹല്ല ക്ലിനിക്കുകളുടെ രൂപത്തിൽ സൗജന്യ ആരോഗ്യ സേവനങ്ങൾ നൽകാമെന്നതാണ് ഈ സംരംഭത്തിന് പിന്നിലെ ആശയം.
സ്വീകരണം
[തിരുത്തുക]2017 ഡിസംബറിൽ, ഇന്ത്യയിലെ പ്രശസ്ത കാർഡിയാക് സർജനും നാരായണ ഹെൽത്തിന്റെ സ്ഥാപകനുമായ ഡോ. ദേവി പ്രസാദ് ഷെട്ടി ഡൽഹിയിലെ തോഡാപൂരിലുള്ള മൊഹല്ല ക്ലിനിക്ക് സന്ദർശിച്ചു. ഡൽഹി സർക്കാർ പൊതുജനങ്ങൾക്ക് നൽകുന്ന ആരോഗ്യ സംരക്ഷണ സൗകര്യങ്ങൾ അദ്ദേഹത്തെ അത്ഭുതപ്പെടുത്തി. നെൽസൺ മണ്ടേല സ്ഥാപിച്ച സ്വതന്ത്ര ആഗോള നേതാക്കളുടെ അന്താരാഷ്ട്ര സർക്കാരിതര സംഘടനയായ ദി എൽഡേഴ്‌സിന്റെ ചെയർമാനെന്ന നിലയിൽ യുഎൻ മുൻ സെക്രട്ടറി ജനറൽ കോഫി അന്നനും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് അയച്ച കത്തിൽ മൊഹല്ല ക്ലിനിക്ക് പദ്ധതിയെ അഭിനന്ദിച്ചു. ബാങ്കോക്കിൽ നടന്ന പ്രിൻസ് മഹിഡോൾ അവാർഡ് കോൺഫറൻസിൽ, ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദ്ര കുമാർ ജെയിന്റെ അവതരണത്തിന് ശേഷം നോർവേയുടെ മുൻ പ്രധാനമന്ത്രി ഗ്രോ ഹാർലെം ബ്രണ്ട്‌ലൻഡ് പദ്ധതിയെ പ്രശംസിച്ചു.
സിംഗപ്പൂർ ആസ്ഥാനമായുള്ള ഒരു ഇംഗ്ലീഷ് ഭാഷാ ദിനപത്രമായ ദി സ്ട്രെയിറ്റ്സ് ടൈംസ്, മൊഹല്ല ക്ലിനിക്കുകൾ ഹൈടെക് ആണെന്ന് കണ്ടെത്തുന്നു. അവിടെ മിക്ക പരിശോധനകളുടെയും ഫലങ്ങൾ രണ്ട് മിനിറ്റിനുള്ളിൽ അറിയുകയും രോഗികൾക്കും അവരുടെ ഡോക്ടർമാർക്കും സ്മാർട്ട്ഫോണുകളും ക്ലിനിക്കിന്റെ ടാബ്ലറ്റുകളും വഴി ആക്‌സസ് ചെയ്യുന്നതിനായി അവ ഒരു ഐടി ക്ലൗഡിലേക്ക് അപ്‌ലോഡ് ചെയ്യുകയും ചെയ്യുന്നു. വാഷിംഗ്ടൺ പോസ്റ്റ് പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ടിൽ, "അമേരിക്കയുടെ നഗരങ്ങളിൽ മൊഹല്ല ക്ലിനിക്കുകൾ നിർമ്മിക്കാനുള്ള സമയമായേക്കാം" എന്ന് പറഞ്ഞതായി വാർത്തകളുണ്ടായിരുന്നു. എന്നാൽ ലേഖനത്തിന്റെ ലേഖകൻ പിന്നീട് തന്റെ വാക്കുകൾ തെറ്റായി ചിത്രീകരിച്ചതിനും തെറ്റായ അവകാശവാദങ്ങൾ ഉന്നയിച്ചതിനും എഎപി സർക്കാരിനെ വിമർശിച്ചു. [4]
2017-ലെ ഒരു വിജിലൻസ് അന്വേഷണത്തിൽ, ഒരു ഡോകർ മിനിറ്റിൽ 2 രോഗികളെ ചികിത്സിക്കുന്നത് വഴി ആളുകൾക്ക് ലഭിക്കുന്ന ആരോഗ്യപരിരക്ഷയുടെ ഗുണനിലവാരത്തെ കുറിച്ച് ചോദ്യം ഉയർന്നു, ഒരു രോഗിക്ക് അവരുടെ അസുഖം പറയുന്നതിന് മാത്രമല്ല ചികിത്സ ലഭിക്കാനും 36 സെക്കൻഡ് മാത്രമേ ലഭിക്കൂ. [5]
"ആരോഗ്യ വിദഗ്ദ്ധർ കൂടുതലും ഉയർന്നതും ഇടത്തരവുമായ ജാതികളിൽ പെട്ടവരാണ് എന്നതിനാൽ തൊട്ടുകൂടായ്മയുടെ സംഭവങ്ങൾ മൊഹല്ല ക്ലിനിക്കുകളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഗവേഷകർ "ചേരികളിൽ, ദലിതർക്കെതിരെ, പ്രത്യേകിച്ച് വാൽമീകികൾക്കും ചാമർമാർക്കും എതിരെ വലിയ തോതിലുള്ള വേർതിരിവ് കണ്ടെത്തിയിട്ടുണ്ട്" ഇത് "ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തിൽ വിവേചനത്തിന് കാരണമായതായി പറയുന്നു, അതുപോലെ ചില ഉയർന്ന ജാതിക്കാരായ വീട്ടുടമസ്ഥർ താഴ്ന്ന ജാതികളിൽ നിന്നുള്ള ആളുകളെ ക്ലിനിക്കുകളിൽ പ്രവേശിക്കുന്നതിൽ നിന്ന് തടയുന്നതായും റിപ്പോർട്ടുകളുണ്ട്. [6]
അവലംബം
[തിരുത്തുക]- ↑ Sharma, Dinesh C (2016-12-10). "Delhi looks to expand community clinic initiative". The Lancet (in English). 388 (10062): 2855. doi:10.1016/S0140-6736(16)32513-2. ISSN 0140-6736. PMID 27979396.
{{cite journal}}
: CS1 maint: unrecognized language (link) - ↑ "Mohalla clinics served 16.24 million people in four years: Delhi health minister". Hindustan Times (in ഇംഗ്ലീഷ്). 2019-09-06. Retrieved 2020-04-25.
- ↑ "Out-of-pocket expenditure as percentage of current health expenditure". World Health Organization (in ബ്രിട്ടീഷ് ഇംഗ്ലീഷ്). Retrieved 2018-08-25.
- ↑ "US academic slams Kejriwal for misrepresenting his article about Delhi's mohalla clinics | India News - Times of India". The Times of India (in ഇംഗ്ലീഷ്). Feb 7, 2020. Retrieved 2021-05-20.
- ↑ Saxena, Astha (2017-02-22). "Vigilance probe unearths 'scam' in AAP's Mohalla Clinics; docs treat 2 patients a minute". DNA India (in ഇംഗ്ലീഷ്). Retrieved 2021-05-20.
- ↑ "Delhi's Mohalla Clinics Hold the Potential to Significantly Improve Access to Quality Healthcare". Economic and Political Weekly: 7–8. 5 June 2015. Archived from the original on 2022-01-29. Retrieved 2022-04-11.
പുറം കണ്ണികൾ
[തിരുത്തുക]- യുണൈറ്റഡ് സ്റ്റേറ്റ്സ് നാഷണൽ ലൈബ്രറി ഓഫ് മെഡിസിനിൽ ലേഖനം, ഡൽഹിയിലെ മൊഹല്ല ക്ലിനിക്കുകൾ
- സ്റ്റാൻഫോർഡ് സോഷ്യൽ ഇന്നൊവേഷൻ റിവ്യൂവിലെ ലേഖനം, മൊഹല്ലയിലെ ആരോഗ്യ സംരക്ഷണം
- ഡൽഹി സർക്കാരിന്റെ വെബ് പോർട്ടലിൽ ആം ആദ്മി മൊഹല്ല ക്ലിനിക്കുകൾ