പ്രാഥമിക ആരോഗ്യ കേന്ദ്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പ്രാഥമിക ആരോഗ്യ കേന്ദ്രം
ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം
Urban Primary Health Center, Karyamcode.jpg
കേരളത്തിലെ കാസർഗോഡ് ജില്ലയിൽ നീലേശ്വരം കാര്യംകോട് സ്ഥിതിചെയ്യുന്ന ഒരു നഗര പ്രാഥമിക ആരോഗ്യ കേന്ദ്രം

അടിസ്ഥാന പരമായ ആരോഗ്യ സംരക്ഷണം ആളുകളുടെ അടുത്ത് പ്രദാനം ചെയ്യുക എന്നുള്ളതാണ് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ അടിസ്ഥാന ധർമ്മം .1946 ൽ  ഭോർ കമ്മിറ്റി ആണ് ഇന്ത്യയിൽ പ്രാഥമിക ആരോഗ്യം എന്ന ആശയം ആദ്യമായി ഉണ്ടാക്കുന്നത് . രോഗചികിത്സക്കും രോഗപ്രതിരോധത്തിനും മുൻ‌തൂക്കം നൽകി ജനങ്ങളുടെ ആവാസവ്യവസ്ഥക്ക് അടുത്ത് ആരോഗ്യ കേന്ദ്രം സ്ഥാപിക്കുക എന്ന ലക്‌ഷ്യം ആണ് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലൂടെ  നേടിയെടുക്കാൻശ്രമിക്കുന്നത് .

1950 ൽ 725 പ്രാഥമിക ആരോഗ്യ കേന്ദ്രം മാത്രം ഉണ്ടായിരുന്ന ഭാരതത്തിൽ  2014 ൽ 25000 ൽ അധികം പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ ഉണ്ടെന്ന് കണക്കുകൾ  സൂചിപ്പിക്കുന്നു .ദേശിയ ആരോഗ്യ നയം അനുസരിച്ചു ഓരോ 30000 ജനങ്ങൾക്കും ഒരു പ്രാഥമിക ആരോഗ്യ കേന്ദ്രം വേണം എന്നാണ് നിർദ്ദേശം .

പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തനങ്ങൾ [തിരുത്തുക]

1 . ജനങ്ങളുടെ  ആരോഗ്യ സംരക്ഷണം 

2 .കുടുംബാസൂത്രണം 

3 .ശുദ്ധജല വിതരണം

4 .ജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന കാര്യങ്ങളുടെ കണക്കെടുപ്പ് 

5 .ആരോഗ്യ ബോധവൽകരണം 

6 .ആരോഗ്യ പ്രവർത്തകരുടെ പരിശീലനം 

7 അടിസ്ഥാന ലാബറട്ടറി സംവിധാനം 

മെഡിക്കൽ വിദ്യാർത്ഥികൾക്ക് ഗ്രാമീണ മേഖലയിലെ പരിശീലനത്തിനായി 3 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ മെഡിക്കൽ കോളേജുകളോട്  അനുബന്ധമായി പ്രവർത്തിക്കുന്നുണ്ട് .

പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലെ ജോലിക്കാരുടെ വിന്യാസം [തിരുത്തുക]

ഒരു മെഡിക്കൽ ഓഫീസർ , ഒരു ഫാർമസിസ്റ്  , ഒരു നഴ്‌സ് , ക്ലർക്കുമാർ , ലാബറട്ടറി വിദഗ്ദ്ധൻ , ഡ്രൈവർ എന്നിവർ ആണ് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ പ്രധാന പ്രവർത്തകർ . ഇവരെ കൂടാതെ മറ്റു ആരോഗ്യ പ്രവർത്തകരും ജോലി ചെയ്യുന്നു .പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ നമ്മുടെ നാട്ടിലെ ജനങ്ങളുടെ  ആരോഗ്യ സംരക്ഷണത്തിൽ പ്രധാനപ്പെട്ട ഒരു പങ്കു വഹിക്കുന്നുണ്ട് . പകർച്ച വ്യാധികളുടെ നിയന്ത്രണത്തിനും പ്രതിരോധ കുത്തിവെപ്പുകൾ നൽകുന്നതിനുംപ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ വഹിക്കുന്ന പങ്കു മഹനീയമാണ്. അത് പോലെ തന്നെ പ്രധാനമാണ് ഗർഭിണികളുടെയും നവജാത ശിശുക്കളുടെയും ആരോഗ്യ സംരക്ഷണം ഉറപ്പാക്കാൻ വിവിധ പദ്ധതികൾ പ്ലാൻ  ചെയ്യുന്നതും നടപ്പാക്കുന്നതും . ഗർഭകാല പരിചരണം സുഗമമായി നടപ്പാക്കാൻ ഗവൺമെന്റ് വിവിധ പദ്ധതികൾ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലൂടെ നടപ്പാക്കുന്നുണ്ട് .  

അവലംബം[തിരുത്തുക]

1.http://www.arogyakeralam.gov.in/index.php/about-us/institutional-framework

2.http://www.arogyakeralam.gov.in/index.php/about-us/goals

3.http://www.arogyakeralam.gov.in/index.php/about-us/essence-of-nrhm-implementation-in-the-state

4.http://www.thenewsminute.com/article/kerala-government-launches-flagship-projects-under-nava-mission-52728