Jump to content

മിൽപിറ്റാസ്

Coordinates: 37°26′5″N 121°53′42″W / 37.43472°N 121.89500°W / 37.43472; -121.89500
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Milpitas, California
City of Milpitas
Milpitas City Hall
Milpitas City Hall
Official seal of Milpitas, California
Seal
Location in Santa Clara County and the state of California
Location in Santa Clara County and the state of California
Milpitas, California is located in the United States
Milpitas, California
Milpitas, California
Location in the United States
Coordinates: 37°26′5″N 121°53′42″W / 37.43472°N 121.89500°W / 37.43472; -121.89500
Country United States of America
State California
County Santa Clara
Settled1852[അവലംബം ആവശ്യമാണ്]
IncorporatedJanuary 26, 1954[1]
ഭരണസമ്പ്രദായം
 • MayorRichard Tran[2]
 • Vice MayorMarsha Grilli[2]
 • CouncilmemberGarry Barbadillo[2]
 • CouncilmemberBob Nunez[2]
 • CouncilmemberAnthony Phan[2]
വിസ്തീർണ്ണം
 • ആകെ13.62 ച മൈ (35.27 ച.കി.മീ.)
 • ഭൂമി13.58 ച മൈ (35.17 ച.കി.മീ.)
 • ജലം0.04 ച മൈ (0.10 ച.കി.മീ.)  0.36%
ഉയരം20 അടി (6 മീ)
ജനസംഖ്യ
 • ആകെ66,790
 • കണക്ക് 
(2016)[6]
77,528
 • ജനസാന്ദ്രത5,708.56/ച മൈ (2,204.08/ച.കി.മീ.)
 City population is a 2015 estimate by the Census Bureau.
സമയമേഖലUTC−8 (Pacific)
 • Summer (DST)UTC−7 (PDT)
ZIP codes
95035, 95036
ഏരിയ കോഡ്408/669
FIPS code06-47766
GNIS feature IDs1659759, 2411113
വെബ്സൈറ്റ്www.ci.milpitas.ca.gov

മിൽപിറ്റാസ്, അമേരിക്കൻ ഐക്യനാടുകളിൽ കാലിഫോർണിയ സംസ്ഥാനത്ത്, സാന്താ ക്ലാര കൗണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ്. സാൻ ജോസ് നഗരം തെക്കുഭാഗത്തും ഫ്രെമോണ്ട് നഗരം വടക്കുഭാഗത്തുമായി, സംസ്ഥാന പാത 237 ന്റെ കിഴക്കേ അറ്റത്ത്, നഗരത്തിന്റെ ഏതാണ്ട് വടക്ക്/തെക്കു ഭാഗങ്ങളിലൂടെ കടന്നുപോകുന്ന  അന്തർസംസ്ഥാന പാതകളായ 680, 880 എന്നിവിയ്ക്കിടയിലായി  ഈ നഗരം സ്ഥിതിചെയ്യുന്നു. നഗരത്തിന്റെ നേർ അതിർത്തിയായി അലമേഡ കൗണ്ടി വടക്കു വശത്തായി വരുന്ന ഈ നഗരം, തെക്കൻ ഉൾക്കടലിന്റെ വടക്കുകിഴക്കൻ മേഖലയുടെ അങ്ങേയറ്റത്ത്, കിഴക്കൻ ഉൾക്കടൽ, ഫ്രെമോണ്ട് എന്നിവ അതിർത്തിയായി നിലകൊള്ളുന്നു.  മിൽപിറ്റാസ് സിലിക്കൺ വാലിയ്ക്കുള്ളിലായാണ് സ്ഥിതിചെയ്യുന്നത്. മാക്സ്റ്റർ, LSI കോർപ്പറേഷൻ, അഡാപ്റ്റെക്, ഇന്റർസിൽ, ഫയർഐ, വിയാവി, ലുമെന്റം (മുൻപ് JDSU), Kla-ടെൻകോർ, വ്യൂ Inc. തുടങ്ങിയ കോർപ്പറേഷൻ കമ്പനികളുടെ ആസ്ഥാനം മിൽപിറ്റാസിലെ വ്യവസായ മേഖലയുടെ ഉള്ളിലായാണ്.  ഫ്ളക്സ്, സിസ്കോ തുടങ്ങിയ കമ്പനികൾക്കും മിൽപിറ്റാസിൽ ഓഫീസുകളുണ്ട്. 2018 ലെ സെൻസസിൽ ഈ നഗരത്തിലെ ആകെ ജനസംഖ്യ 78,106 ആണെന്നു കണ്ടെത്തിയിരുന്നു.

ചരിത്രം

[തിരുത്തുക]

മിൽപിറ്റാസ് പ്രദേശത്തെ ആദിമനിവാസികൾ ടമ്യെൻ (തോമിയെൻ, ടാമിയെൻ, താമിയെൻ, താമിയൈൻ എന്നിങ്ങനെ വ്യത്യസ്തമായും ഉച്ഛരിക്കുന്നു) അമരേന്ത്യൻ ജനങ്ങളായിരുന്നു. ഇവർ സാൻ ഫ്രാൻസിസ്കോ ഉൾക്കടൽ മേഖലയിൽ ആയിരക്കണക്കിനു വർഷങ്ങളായി ജീവിച്ചിരുന്ന മുവെക്മ ഒഹ്ലോൺ ജനതയുടെ ഒരു ഭാഷാ ഉപവിഭാഗമായിരുന്നു. ഒഹ്ലോൺ ഇന്ത്യാക്കാർ ദൈനംദിനവേട്ടയാടലിലൂടെ ഉപജീവനം കഴിച്ചിരുന്നവരും പരമ്പരാഗത ജീവിതചര്യ നയിച്ചിരുന്നവരായിരുന്നു. കാൽവരി അസംബ്ലി ഓഫ് ഗോഡ് ചർച്ച്, ഹിഗ്വേരാ അഡോബ് പാർക്ക്  എന്നിങ്ങനെ ഇക്കാലത്ത് അറിയപ്പെടുന്നു സൈറ്റുകളുൾപ്പെട്ട പ്രദേശങ്ങളുടെ താഴ്ഭാഗത്തായും   ഇപ്പോൾ മിൽപ്പിറ്റാസ് എന്നറിയപ്പെടുന്ന പ്രദേശത്തിനുള്ളിലെ വിവിധ ഗ്രാമങ്ങളിലുമായി ഏതാനും ഒഹ്ലോൺ ജനങ്ങൾ അധിവസിച്ചിരുന്നു. 1993 ൽ എംവുഡ് കറക്ഷണൽ ഫെസിലിറ്റിയിലെ  ഒഹ്ലോൺ ശവകുടീരങ്ങളിൽ നിന്ന് ശേഖരിച്ച പുരാവസ്തുശാസ്ത്ര തെളിവുകൾ സക്രാമെന്റോ മുതൽ മോണ്ടെറെ വരയുള്ള പ്രദേശങ്ങളിലെ മറ്റ് ഗോത്രങ്ങളുമായി ഇവർക്ക് സമ്പന്നമായ വ്യാപാരമുണ്ടായിരുന്നുവെന്നു വെളിവാക്കിയിരുന്നു.

ഭൂമിശാസ്ത്രം

[തിരുത്തുക]

സാൻ ഫ്രാൻസിസ്കോയുടെ തെക്കുഭാഗത്തുള്ള സാന്താ ക്ലാര താഴ്‍വരയുടെ വടക്കുകിഴക്കൻ മൂലയിലാണ് മിൽപിറ്റാസ് നഗരം സ്ഥിതി ചെയ്യുന്നത്.  സാൻ ഫ്രാൻസിസ്കോ ഉൾക്കടലിന്റെ തെക്കൻ ഭാഗത്തെക്കുറിക്കാനുപയോഗിക്കുന്ന പദമായ ‘തെക്കൻ ഉൾക്കൽ’ പ്രദേശത്തിലെ സാൻ ജോസ് നഗരപ്രാന്തമായാണ്  മിൽപ്പിറ്റാസിനെ സാധാരണയായി കണക്കാക്കുന്നത്.

അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കനുസരിച്ച് ഈ നഗരത്തിന്റെ ആകെ വിസ്തീർണ്ണം 13.6 ചതുരശ്ര മൈൽ (35.3 ചതുരശ്ര കിലോമീറ്റർ) ആണ് . ഇതിൽ 13.6 ചതുരശ്ര മൈൽ (35.2 ചതുരശ്ര കിലോമീറ്റർ) ഭൂപ്രദേശം കരഭൂമിയും ബാക്കി 0.050 ചതുരശ്ര മൈൽ (0.13 ചതുരശ്ര കിലോമീറ്റർ) അതായത് (0.36 ശതമാനം) ജലം ഉൾപ്പെട്ടതുമാണ്.

മിൽപിറ്റാസ് നഗരത്തിന്റെ ശരാശരി ഉയരം 19 അടി (6 മീ) ആണ്. പീഡ്മോണ്ട് റോഡ്, ഇവാൻസ് റോഡ്, നോർത്ത് പാർക്ക് വിക്ടോറിയ അവന്യൂ എന്നിവിടങ്ങളിൽ പൊതുവേ 100 അടി (30 മീറ്റർ) ഉയരമുണ്ട്. എന്നാൽ പടിഞ്ഞാറൻ മേഖല സമുദ്രനിരപ്പിലാണുള്ളത്. തെക്കു കിഴക്കൻ മലനിരകളിലെ 1,289 അടി (393 മീ.) ഉയരമുള്ള  കൊടുമുടിയാണ് മിൽപിറ്റാസ് നഗരത്തിലെ ഏറ്റവും ഉയർന്ന ബിന്ദു.

അവലംബം

[തിരുത്തുക]
  1. "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on October 17, 2013. Retrieved August 25, 2014.
  2. 2.0 2.1 2.2 2.3 2.4 "City Council". City of Milpitas. Retrieved January 4, 2017.
  3. "2016 U.S. Gazetteer Files". United States Census Bureau. Retrieved Jun 28, 2017.
  4. "Milpitas". Geographic Names Information System. United States Geological Survey. Retrieved December 29, 2014.
  5. "Census Bureau Quick Facts". Retrieved August 30, 2016.
  6. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2016 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
"https://ml.wikipedia.org/w/index.php?title=മിൽപിറ്റാസ്&oldid=3263705" എന്ന താളിൽനിന്ന് ശേഖരിച്ചത്