മിഖായേൽ താൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Mikhail Tal
Mikhail Tal 1961 Oberhausen.jpg
മുഴുവൻ പേര്Latvian: Mihails Tāls
Mikhail Nekhemievich Tal
രാജ്യംSoviet Union (Latvia)
ജനനംNovember 9, 1936
Riga, Latvia
മരണംJune 28, 1992[1] (aged 55)
Moscow, Russia
സ്ഥാനംGrandmaster (1957)
ലോകജേതാവ്1960–61
ഉയർന്ന റേറ്റിങ്2705 (January 1980)

ലോക ചെസ്സ് ചരിത്രത്തിലെ ഏറ്റവും പ്രതിഭാശാലിയായ കളിക്കാരിലൊരാളാണു സോവിയറ്റ് - ലാത്വിയയിൽ ജനിച്ച മിഖായേൽ താൾ( Михаил Нехемьевич Таль ,ജനനം: നവം 9, 1936 – ജൂൺ 28, 1992 ) എട്ടാമത്തെ ലോകചാമ്പ്യൻ കൂടിയാണ് താൾ. മിഷ എന്ന വിളിപ്പേരുള്ള താൾ ഡോക്ടറായ പിതാവിന്റെ ചെസ്സ് കരുനീക്കങ്ങൾ കണ്ട് ആകൃഷ്ടനായി ആണ് ചെസ്സിന്റെ ലോകത്തിലേയ്ക്കു കടന്നു വന്നത്. പിന്നീട് റിഗയിലെ ചെസ്സ് ക്ലബ്ബിൽ ചേർന്ന താൾ അതിവേഗം ദേശീയതലത്തിൽ തന്നെ ശ്രദ്ധിയ്ക്കപ്പെട്ടു. 1957 ൽ ഗ്രാൻഡ് മാസ്റ്റർ പദവി നൽകപ്പെട്ടു.ചെസ്സിനെക്കുറിച്ചുള്ള അനേകം അടിസ്ഥാന ഗ്രന്ഥങ്ങളുടെ കർത്താവ് കൂടിയാണ് താൾ.

ശൈലി[തിരുത്തുക]

ചെസ്സ് ബോർഡിൽ സ്വതസ്സിദ്ധമായ ആക്രമണത്മകശൈലി കൈവിടാതിരുന്ന താൾ, ഭാവനാപൂർണ്ണമായ നീക്കങ്ങൾക്കും പേരുകേട്ടയാളാണ്. കരുക്കളെ ചിലപ്പോൾ നിസ്സാരമായിബലികഴിച്ച് എതിരാളിയെ ചിന്താക്കുഴപ്പത്തിലാക്കുകയും , കളിയെ സങ്കീർണ്ണമായ ഒരു തലത്തിലേയ്ക്കു നീക്കുകയും തുടർന്ന് വിജയം ഉറപ്പിക്കുന്നതുമായിരുന്നു അദ്ദേഹത്തിന്റെ സവിശേഷശൈലി.കുറേക്കാലം താളിന് അനാരോഗ്യം കാരണം കരിയറിൽ നിന്നു വിട്ട് നിൽക്കേണ്ടിവരികയും ചെയ്തിട്ടുണ്ട് .

പുരസ്കാരങ്ങൾ
Preceded by
മിഖായേൽ ബൊട്‌വിനിക്
ലോക ചെസ്സ് ചാമ്പ്യൻ
1960–1961
Succeeded by
മിഖായേൽ ബൊട്‌വിനിക്
Preceded by
ലോക ബ്ലീറ്റ്സ് ചെസ്സ് ചാമ്പ്യൻ
1988
Succeeded by
അലക്സാണ്ടർ ഗ്രിഷ്ചുക്

അവലംബം[തിരുത്തുക]

  1. Tal's gravestone has June 27 as the date of his death. All other sources consulted give June 28, including My Great Predecessors, part II, page 382, by Garry Kasparov and The Life and Games of Mikhail Tal, page 6, and DeadOrAliveInfo.com.
Persondata
NAME Tal, Mikhail
ALTERNATIVE NAMES
SHORT DESCRIPTION
DATE OF BIRTH November 9, 1936
PLACE OF BIRTH Riga, Latvia
DATE OF DEATH June 28, 1992
PLACE OF DEATH Moscow, Russia


"https://ml.wikipedia.org/w/index.php?title=മിഖായേൽ_താൾ&oldid=2846892" എന്ന താളിൽനിന്ന് ശേഖരിച്ചത്