മാഗ്നസ് കാൾസൺ
മാഗ്നസ് കാൾസൺ | |
---|---|
മുഴുവൻ പേര് | Sven Magnus Øen Carlsen |
രാജ്യം | Norway |
ജനനം | Tønsberg, Norway | 30 നവംബർ 1990
സ്ഥാനം | Grandmaster (2004) |
ലോകജേതാവ് | 2013–present |
ഫിഡെ റേറ്റിങ് | 2875 (ഒക്ടോബർ 2024) |
ഉയർന്ന റേറ്റിങ് | 2882 (May 2014) |
Ranking | No. 1 (August 2019) |
Peak ranking | No. 1 (January 2010) |
നോർവീജിയൻ ഗ്രാൻഡ്‌മാസ്റ്ററും 2013 ലെ ഫിഡെ റേറ്റിങ്ങിൽ ഒന്നാം സ്ഥാനം നിലനിർത്തുന്ന വ്യക്തിയും ഇപ്പോഴത്തെ ലോകചാമ്പ്യനുമാണ് മാഗ്നസ് കാൾസൺ.( ജനനം: 30 നവംബർ 1990) ലോകചെസ്സ് ചരിത്രത്തിലെ എക്കാലത്തെയും ഏറ്റവും ഉയർന്ന 'എലോ റേറ്റിങ്ങിൽ' എത്തിയ ആളാണ് മാഗ്നസ് കാൾസൺ
ചെസ്സ് ചരിത്രത്തിലെ മൂന്നാമത്തെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാൻഡ്മാസ്റ്റർമാരിൽ ഒരാളുമാണ് കാൾസൺ[1].
ശൈലി
[തിരുത്തുക]മികച്ച ഒരു ആക്രമണ ശൈലിയാണ് കാൾസൺ പിന്തുടരുന്നത്. എന്നാൽ തന്റെ കേളീശൈലിയിലെ പോരായ്മകൾ പരിഹരിയ്ക്കുന്നതിനും മികച്ച ഓപ്പണിങ്ങുകൾ പരിശീലിയ്ക്കുന്നതിനും ലോകോത്തര നിലവാരം നിലനിർത്തുന്നതിനും കാൾസൺ ശ്രദ്ധവയ്ക്കുന്നുണ്ട്.[2] പരിശീലനത്തിൽ ഗാരി കാസ്പറോവിന്റെ സേവനം കാൾസണു ലഭിച്ചിട്ടുണ്ട്.
ലോകചാമ്പ്യൻ
[തിരുത്തുക]2013 നവംബർ 22നു ചെന്നൈയിൽ വച്ചു നടന്ന ലോകചെസ് ചാംപ്യൻഷിപ്പിൽ നിലവിലെ ചാംപ്യൻ വിശ്വനാഥൻ ആനന്ദിനെ പരാജയപ്പെടുത്തി കാൾസൺ ലോകചെസ് ചാംപ്യൻ ആയി. ലോകചെസ്സ് കിരീടം നേടുന്ന ആദ്യ നോർവേക്കാരൻ എന്ന ബഹുമതി 22 വയസ്സിൽ ചാമ്പ്യനായ കാൾസൺ സ്വന്തമാക്കി.[3] 2014 നവംബർ 7 മുതൽ റഷ്യയിലെ സോച്ചിയിൽ വച്ചു നടന്ന ലോക ചെസ് ചാംപ്യൻഷിപ്പിൽ 6½ പോയന്റു നേടി കാൾസൺ കിരീടം നിലനിർത്തി.[4] 2016 നവംബറിൽ നടന്ന ലോക ചെസ് ചമ്പ്യൻഷിപ്പിൽ കര്യാക്കിനെ തോൽപ്പിച്ച കാൾസൺ തന്റെ കിരീടം നിലനിർത്തി.
അവലംബം
[തിരുത്തുക]- ↑ http://www.chessbase.com/newsdetail.asp?newsid=5828
- ↑ Grønn, Atle (27 February 2009). "Magnus Carlsens system" (in Norwegian). Dagsavisen. Retrieved 29 November 2010.
{{cite news}}
: CS1 maint: unrecognized language (link) - ↑ ആനന്ദിന് കിരീടം നഷ്ടമായി: കാൾസൺ ലോകചാമ്പ്യൻ Archived 2013-11-23 at the Wayback Machine. - മാതൃഭൂമി ദിനപത്രം 2013 നവംബർ 22
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2014-11-25. Retrieved 2014-11-25.