ഭക്ത ഹനുമാൻ
ദൃശ്യരൂപം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ഭക്ത ഹനുമാൻ | |
---|---|
സംവിധാനം | ഗംഗ |
നിർമ്മാണം | എസ്. കുമാർ |
രചന | നാഗവള്ളി ആർ.എസ്. കുറുപ്പ് |
തിരക്കഥ | നാഗവള്ളി ആർ.എസ്. കുറുപ്പ് |
അഭിനേതാക്കൾ | ജനാർദ്ദന റാവു രവികുമാർ റോജാ രമണി ഹരി ബാലൻ കെ. നായർ ജോസ് പ്രകാശ് ലാലു അലക്സ് ശ്രീലത നമ്പൂതിരി |
സംഗീതം | വി. ദക്ഷിണാമൂർത്തി |
ഛായാഗ്രഹണം | മസ്താൻ |
ചിത്രസംയോജനം | എൻ. ഗോപാലകൃഷ്ണൻ |
സ്റ്റുഡിയോ | ശാസ്താ പ്രൊഡക്ഷൻസ് |
വിതരണം | ശാസ്താ പ്രൊഡക്ഷൻസ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ഗംഗയുടെ സംവിധാനത്തിൽ എസ്. കുമാർ നിർമിച്ച് 1980-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് ഭക്ത ഹനുമാൻ. ഹിന്ദുമതത്തിലെ പ്രധാന ആരാധനാമൂർത്തികളിലൊരാളായ ഹനുമാന്റെ കഥയാണ് ഈ ചിത്രത്തിൽ പറയുന്നത്. തെലുഗു, തമിഴ്, കന്നഡ ഭാഷകളിലെ നിരവധി ചിത്രങ്ങളിൽ ഹനുമാനായി അഭിനയിച്ച ജനാർദ്ദന റാവുവാണ് ഈ ചിത്രത്തിൽ ഹനുമാനായി അഭിനയിച്ചത്. രവികുമാർ, റോജാരമണി, ഹരി (നടൻ), ബാലൻ കെ. നായർ, ജോസ് പ്രകാശ്, ലാലു അലക്സ്, സുകുമാരി, ശ്രീലത നമ്പൂതിരി തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. നാഗവള്ളി ആർ.എസ്. കുറുപ്പ് തിരക്കഥയും സംഭാഷണങ്ങളും രചിച്ച ചിത്രം ശാസ്താ പ്രൊഡക്ഷൻസ് വിതരണം ചെയ്തു. 1980 സെപ്റ്റംബർ 27-നാണ് ചിത്രം പുറത്തിറങ്ങിയത്.