Jump to content

ബ്രാസ്സിക്ക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ബ്രാസ്സിക്ക
Brassica rapa
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Brassica

Species

See text.

കടുക് കുടുംബം എന്നറിയപ്പെടുന്ന ബ്രാസ്സിക്കേസീ (Brassicaceae) സസ്യകുടുംബത്തിലെ ഒരു ജീനസ്സാണ് ബ്രാസ്സിക്ക (Brassica) (/ˈbræs[invalid input: 'ɨ']kə/). ഈ ജീനസ്സിൽ ഏകദേശം 38 സ്പീഷീസുകളാണുള്ളത്. ബ്രോക്കൊളി, മൊട്ടക്കൂസ്, കോളിഫ്ലവർ, മധുരമുള്ളങ്കി എന്നിവയെല്ലാം ഈ ജീനസ്സിൽ ഉൾപ്പെടുന്നവയാണ്.

ഈ ജീനസ്സിലുള്ള സസ്യങ്ങൾ ധാരാളമായി  പടിഞ്ഞാറൻ യൂറോപ്പ്, ഏഷ്യയുടെ മിതോഷ്ണമേഖലകൾ എന്നിവിടങ്ങളിൽ കാണപ്പെടാറുണ്ട്. ഈ ജീനസ്സിലെ ധാരാളം ചെടികൾ പടർന്നു പിടിക്കുന്ന കളകളായാണ് വളരുന്നത്, ഇത്തരം കളകൾ വടക്കേ അമേരിക്ക, തെക്കേ അമേരിക്ക, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ വളരാറുണ്ട്.

ഉപയോഗങ്ങൾ

[തിരുത്തുക]

ഭക്ഷണം

[തിരുത്തുക]

ചില സ്പീഷീസുകളുടെ മിക്കവാറും എല്ലാ ഭാഗങ്ങളും ഭക്ഷ്യയോഗ്യമാണ്. നമുക്ക് പരിചിതമായ ബ്രോക്കൊളി, മൊട്ടക്കൂസ്, കോളിഫ്ലവർ, മധുരമുള്ളങ്കി എന്നിവയെല്ലാം ഈ ജീനസ്സിലുള്ളവയാണ്. ചില സസ്യങ്ങൾ അലങ്കാര സസ്യങ്ങളായും വളർത്താറുണ്ട്.


ലെപിഡോപ്റ്റെറ  ലാർവ്വകളുടെ ഭക്ഷ്യചെടികളാണ് ഈ ജീനസ്സിലെ സ്പീഷിസുകൾ. 

പോഷകഗുണങ്ങൾ

[തിരുത്തുക]

ഈ ജീനസ്സിലെ മിക്ക പച്ചക്കറികളും പോഷകഗുണമുള്ളവയാണ്. ജീവകം സി, ലയിക്കുന്ന നാരുകൾ തുടങ്ങിയവയെല്ലാം ധാരാളമായി അടങ്ങിയിട്ടുണ്ട്.  ഇവയ്ക്ക് പുറമെ 3,3'-diindolylmethane, sulforaphane, സെലീനിയം തുടങ്ങിയ കാൻസറിനെ തടയാൻ സഹായിക്കുന്ന പദാർത്ഥങ്ങളും അടങ്ങിയിട്ടുണ്ട്.[1][2] ഇവ നഷ്ടമാവാതെ ഭക്ഷിക്കുന്നതിനായി തിളപ്പിച്ചു പാകം ചെയ്യുന്നതിലും മൈക്രോവേവ് ഓവനിലോ, ആവിയിലോ, പെട്ടെന്ന് വറുത്തെടുക്കുകയോ ചെയ്യുന്നതാണ് ഉചിതം.[3] [4]

സ്പീഷിസുകൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. Finley, John W.; Sigrid-Keck, Anna; Robbins, Rebecca J.; Hintze, Korry J. (2005).
  2. Banerjee, Sanjeev; Parasramka, Mansi A.; Sarkar, Fazlul H. (2012).
  3. Song, Lijiang; Thornalley, Paul J. (2007).
  4. Matusheski, Nathan V.; Swarup, Ranjan; Juvik, John A.; Mithen, Richard; Bennett, Malcolm; Jeffery, Elizabeth H. (2006).
"https://ml.wikipedia.org/w/index.php?title=ബ്രാസ്സിക്ക&oldid=3758088" എന്ന താളിൽനിന്ന് ശേഖരിച്ചത്