Jump to content

ബയോഡീസൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബയോഡീസൽ ബസ്‌
സോയാബീൻ/കനോള എണ്ണയിൽ മിതൈൽ ആൽക്കഹോൾ (Methanol) ചേരുമ്പോൾ ഉണ്ടാകുന്ന മിതൈൽ ലിനോലിയേട്ടിന്റെ( സാധാരണ മിതൈൽ എസ്ടെർ) ഗ്രാഫിക് മോഡൽ
സോയാബീൻ/കനോള എണ്ണയിൽ ഇതൈൽ ആൽക്കഹോൾ (ethanol) ചേരുമ്പോൾ ഉണ്ടാകുന്ന ഇതൈൽ സ്ടീരിയേട്ടിന്റെഗ്രാഫിക് മോഡൽ

ഡീസൽ യന്ത്രത്തിൽ അഥവാ സങ്കോചജ്വലനയന്ത്രത്തിൽ (Compression ignition engine) ഉപയോഗിക്കുന്ന ഇന്ധനമാണ് ഡീസൽ (Diesel). ക്രൂഡ് ഓയിൽ വാറ്റുമ്പോൾ ബാഷ്പീകരിക്കപ്പെട്ടു ലഭിക്കുന്ന ഒരു ഘടകമായ ഇതിനെ പെട്രോഡീസൽ എന്ന് പറയുന്നു. പെട്രോഡീസലിന് ബദലായി, സസ്യജന്യമോ ജന്തുജന്യമോ ആയ കൊഴുപ്പിൽ ആല്കഹോൾ പ്രതി പ്രവർത്തിപ്പിച്ച് ( ട്രാൻസ്-എസ്ടിറേഷൻ ) ഉൽപ്പാദിപ്പിക്കുന്ന പുന:ചംക്രമണം ചെയ്യാവുന്ന പരിസ്ഥിതി സൌഹൃദ ഇന്ധനമാണ് ജൈവഡീസൽ / ജീവഡീസൽ അഥവാ ബയോഡീസൽ (Biodiesel ). ഏത് തരം എണ്ണയും ബയോഡീസൽ ആക്കി മാറ്റാം. സാങ്കേതികമായി, ഫാറ്റിആസിഡുകളുടെ മോണോആൽക്കലൈൻഎസ്ടരുകാളായ ബയോഡീസൽ , ഇന്ന് ലഭ്യമായ ഏറ്റവും നല്ല പരിസ്ഥിതി സൌഹൃദ പാരമ്പര്യേതര ഇന്ധനമാണ്. ,

1920 -40 കാലഘട്ടത്തിൽ, ഇറ്റലി, ഫ്രാൻസ്, ബ്രിട്ടൻ, പോര്ടുഗൽ, ജർമനി, അർജന്റീന , ജപ്പാൻ , ബ്രസീൽ, ചൈന എന്നിവിടങ്ങളിൽ ജന്തുജന്യ കൊഴുപ്പ് ഉപയോഗിച്ച് ഡീസൽ ഉൽപ്പാദിപ്പിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. എന്തുകൊണ്ടോ ഈ രീതി അധിക കാലം തുടർന്നില്ല.

എല്ലാ വർഷവും ഓഗസ്റ്റ്‌ പത്ത്, അന്തർരാഷ്ട്ര ബയോഡീസൽ ദിനമാണ് (International Biodiesel Day). ജർമ്മൻ ശാസ്ത്രജ്ഞൻ റുഡോൾഫ് ഡീസൽ,1893 ഓഗസ്റ്റ്‌ പത്തിന് ആഗ്‍സ്ബർഗ് എന്നാ സ്ഥലത്ത് നിലക്കടല എണ്ണ കൊണ്ട് ആദ്യത്തെ ഡീസൽ എഞ്ചിൻ പ്രവർത്തിപ്പിച്ചു.. ഇതേ എഞ്ചിൻ കാലാന്തരത്തിൽ മാറ്റം വരുത്തി പെട്രോഡീസലിലും ബയോ ഡീസലിലും പ്രവർത്തിക്കുന്ന മോഡൽ ആക്കിയതാണ് ഇന്നത്തെ ഡീസൽ എഞ്ചിൻ.

അവലംബം

[തിരുത്തുക]

2011 ഓഗസ്റ്റ്‌ 10 മലയാളമനോരമ, കൊച്ചി.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ബയോഡീസൽ&oldid=3981882" എന്ന താളിൽനിന്ന് ശേഖരിച്ചത്