മൊട്ടക്കൂസ്
കാബേജ് |
---|
Cabbage and its cross section |
Species |
Brassica oleracea |
Cultivar group |
Capitata Group |
Origin |
Mediterranean, 1st century |
Cultivar group members |
White cabbage (capitata var. alba L.)
|
ഇലക്കറികളിൽ പെടുന്ന ഒരു പച്ചക്കറിയാണ് മൊട്ടക്കൂസ് അല്ലെങ്കിൽ കാബേജ്. വളരെയധികം പ്രചാരത്തിൽ ഉള്ള പച്ചക്കറിയാണിത്. ചെറിയ ഒരു തണ്ടിനുമുകളിലായി ഇലകൾ ഗോളാകൃതിയിൽ അടഞ്ഞ് ഇരിക്കുന്നതാണ് കാബേജിന്റെ രൂപം. പച്ച നിറമാണ് കാബേജിന്. എന്നാൽ ചുവപ്പും പർപ്പിളും നിറങ്ങളിൽ ചിലപ്പോൾ കാബേജ് കാണപ്പെടാറുണ്ട്.
ചരിത്രം
[തിരുത്തുക]മെഡിറ്ററേനിയൻ മേഖലകളിൽ കടൽത്തീരത്ത് കാണപ്പെടുന്ന കാട്ട് കടുക് എന്ന ചെടിയിൽ നിന്നാണ് ഇന്ന് കൃഷി ചെയ്യപ്പെടുന്ന കാജേബ് ഉണ്ടായിട്ടുള്ളത്. കടൽ കാബേജ് എന്നും കാട്ട് കാബേജ് എന്നും ഈ ചെടിയെ വിളിക്കാറുണ്ട്. [1] പുരാതന ഗ്രീക്കുകാർക്കും റോമന്മാർക്കും ഈ ചെടിയെപ്പറ്റി അറിയാമായിരുന്നു. കാറ്റോ ദ എൾഡർ എന്ന റോമൻ സ്റ്റേറ്റ്സ്മാൻ, മറ്റ് പഴവർഗ്ഗങ്ങളേക്കാൾ ഔഷധമൂല്യം കാബേജിനാണെന്ന് പണ്ട് തന്നെ അഭിപ്രായപ്പെട്ടിട്ടുണ്ട് [2]. നോർമൻ - പിക്കാർഡ് ഭാഷയിലെ തല എന്നർത്ഥമുള്ള കബൊചെ എന്ന വാക്കിൽ നിന്നോ വീക്കം എന്നർത്ഥമുള്ള ബോച്ചെ എന്ന വാക്കിൽ നിന്നോ ആണ് കാബേജിന്റെ ഇംഗ്ലീഷ് നാമം ഉണ്ടായിട്ടുള്ളത്.
കൃഷിരീതി (കേരളത്തിൽ)
[തിരുത്തുക]ശീതകാല പച്ചക്കറിയായ ഇതിന്റെ വിത്തുകൾ പാകി തൈകളാണ് നടുന്നത്. ഒക്ടോബർ ആദ്യവാരം തൈകൾ തവാരണകളിൽ പാകി മുളപ്പിച്ച് നവംബർ ആദ്യവാരത്തോടുകൂടി കൃഷി ആരംഭിക്കുന്നു. ഇതിന്റെ വിത്ത് കടുകുമണിയോളം ചെറുതായതിനാൽ പാകുന്ന സ്ഥലം മഴമൂലം ഉണ്ടാകുന്ന മണ്ണൊലിപ്പിൽ നിന്നും രക്ഷിക്കുന്നതിനായി പുതയിടുകയോ ചുറ്റും പട്ട കൊണ്ട് മറയ്ക്കുകയോ ചെയ്യാവുന്നതാണ്. കൂടാതെ പരന്ന ചട്ടികളിലോ പ്ലാസ്റ്റിക് ട്രേ കളിലോ തൈകൾ നടാവുന്നതുമാണ്. മണൽ, മേൽമണ്ണ്, ചാണകപ്പൊടി അല്ലെങ്കിൽ കമ്പോസ്റ്റ് എന്നിവ 1:1:1: എന്ന അനുപാതത്തിൽ എടുത്ത മിശ്രിതത്തിലായിരിക്കണം വിത്തുകൾ പാകേണ്ടത്. പാകുന്നതിനു മുൻപായി ഫൈറ്റൊലാൻ, കോപ്പർ ഓക്സിക്ലോറൈഡ് എന്നീ കുമിൾനാശിനികളിൽ ഏതെങ്കിലും ഒരെണ്ണവും സ്യൂഡോമോണാസ് 20ഗ്രാം 1 ഇറ്റർ വെള്ളത്തിൽ കലക്കിയത് എന്നിവ ചേർത്ത് തടം കുതിർക്കുന്നത് കീടങ്ങളുടെ ആക്രമണത്തെ തടയുന്നതിനുപകരിക്കും.
ഇനങ്ങൾ
[തിരുത്തുക]ഗോൾഡൻ ഏക്കർ, സെപ്റ്റംബർ, പ്രൈഡ് ഓഫ് ഇന്ത്യ, സെലക്ഷൻ-8, അമേരിക്കൻ മോണാർക്ക്, ഹരിറാണി, ശ്രീഗണേഷ്, പൂസഡ്രംഹെഡ്. കേരളത്തിലെ ഇടുക്കി, വയനാട് ജില്ലകളിലേക്ക് യോജിച്ച ഒരിനമാണ് അമ്പലവയൽ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം വികസിപ്പിച്ചെടുത്ത സെപ്റ്റംബർ എന്നയിനം. ഹെക്ടറിന് 30 ടൺ ശരാശരി വിളവുലഭിക്കുമെന്നാണ് അവകാശപ്പെടുന്നത്.[3]
ചിത്രശാല
[തിരുത്തുക]-
കാബേജ്
-
മൊട്ടക്കൂസ് ചെടിച്ചട്ടിയിൽ വളർത്തുന്നു
-
മൊട്ടക്കൂസ് ചെടിച്ചട്ടിയിൽ വളർത്തുന്നു
-
പച്ചയും പർപ്പിളും നിറത്തിലുള്ള കാബേജുകൾ
-
മാസിഡോണിയയിലെ കാബേജ് തോട്ടം
-
കേടുപിടിച്ച കാബേജ്
-
വെള്ള നിറത്തിലുള്ള കാബേജ്
അവലംബം
[തിരുത്തുക]- ↑ 1911 Encyclopædia Britannica/Cabbage - Wikisource.
- ↑ "Brassica est quae omnibus holeribus antistat." (De Agri Cultura, sect. 156.) LacusCurtius • Cato On Agriculture — Sections 156‑157(English). LacusCurtius • Cato — de Re Rustica, Capitula CLVI‑CLVII(Latin). Bill Thayer's Website.
- ↑ കൃഷി പാഠം- ആർ ഹേലി (പേജ് 98)(ISBN-81-89125-03-6
പുറത്തെ കണ്ണികൾ
[തിരുത്തുക]- Brassicas. Colonial Williamsburg Official Site - "Where History Lives".
- Cabbage. Archived 2009-04-17 at the Wayback Machine. The Book Of Herbs, on Factopia.
- Cabbage: A Head of Its Time. Archived 2009-03-02 at the Wayback Machine. By Emily Skelton. Seeds of Change.
- Cabbage: Definition from Answers.com. "Online Dictionary, Encyclopedia and much more".
- Cabbages and Cauliflowers: How to Grow Them by James John Howard Gregory - Project Gutenberg.
- Cole crops: From colewort to cabbage and mustard - by Jason Hernandez. Archived 2009-01-24 at the Wayback Machine. Helium - "Where Knowledge Rules".
- Colewort and the cole crops. Archived 2012-11-09 at the Wayback Machine. Botanical Garden, University of California Los Angeles.
- Cabbages! Archived 2012-08-08 at the Wayback Machine. Fresh For Kids - "Fun Games, Activities and Healthy Fruit and Vegetable Recipes!"
- PROTAbase on Brassica oleracea (kohlrabi) Archived 2008-12-05 at the Wayback Machine.