ബിഗ് ബിയർ ലേക്ക്

Coordinates: 34°14′38″N 116°54′41″W / 34.24389°N 116.91139°W / 34.24389; -116.91139
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
City of Big Bear Lake
City
Looking east at Big Bear Valley from Butler Peak lookout tower in the San Bernardino National Forest
Looking east at Big Bear Valley from Butler Peak lookout tower in the San Bernardino National Forest
Official seal of City of Big Bear Lake
Seal
Location of Big Bear Lake in San Bernardino County, California.
Location of Big Bear Lake in San Bernardino County, California.
City of Big Bear Lake is located in the United States
City of Big Bear Lake
City of Big Bear Lake
Location in the United States
Coordinates: 34°14′38″N 116°54′41″W / 34.24389°N 116.91139°W / 34.24389; -116.91139
CountryUnited States
StateCalifornia
CountySan Bernardino
IncorporatedNovember 28, 1980[1]
ഭരണസമ്പ്രദായം
 • MayorDavid A. Caretto
വിസ്തീർണ്ണം
 • ആകെ6.54 ച മൈ (16.93 ച.കി.മീ.)
 • ഭൂമി6.35 ച മൈ (16.44 ച.കി.മീ.)
 • ജലം0.19 ച മൈ (0.49 ച.കി.മീ.)  2.88%
ഉയരം
6,752 അടി (2,058 മീ)
ജനസംഖ്യ
 (2010)
 • ആകെ5,019
 • കണക്ക് 
(2016)[3]
5,235
 • ജനസാന്ദ്രത824.80/ച മൈ (318.47/ച.കി.മീ.)
സമയമേഖലUTC-8 (PST)
 • Summer (DST)UTC-7 (PDT)
ZIP code
92315
ഏരിയ കോഡ്909
FIPS code06-06434
GNIS feature ID1652673
വെബ്സൈറ്റ്citybigbearlake.com

ബിഗ് ബിയർ ലേക്ക്, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തെ സാൻ ബർണാർഡിനോ കൗണ്ടിയിലുള്ള ഒരു ചെറിയ നഗരമാണ്. ഇതു സ്ഥിതിചെയ്യുന്നത് സാൻ ബർനാർഡിനോ മലനിരകളിൽ, ബിഗ് ബിയർ തടാകത്തിൻറെ തെക്കൻതീരത്തിനു സമാന്തരമായി സാൻ ബർനാർഡിനോ ദേശീയ വനത്താൽ വലയം ചെയ്താണ്. സാൻ ബർണാർഡിനോ നഗരത്തിന് ഏകദേശം 25 മൈൽ (40 കിലോമീറ്റർ) വടക്കു കിഴക്കായും ഏകീകരിക്കപ്പെടാത്ത പട്ടണമായ ബിഗ് ബിയർ സിറ്റിയ്ക്ക് തൊട്ടു പടിഞ്ഞാറുമായിട്ടാണു സ്ഥിതിചെയ്യുന്നത്.

2000 ലെ യു.എസ്. സെൻസസ് പ്രകാരം ഈ പട്ടണത്തിലെ ആകെ ജനസംഖ്യ 5,438 ആയിരുന്നത് 2010 ലെ സെൻസസ് പ്രകാരം 5,019 പേരായി കുറഞ്ഞിരുന്നു. വർഷം മുഴുവനും വിനോദസഞ്ചാരികളുടെ തിരക്കുള്ള  റിസോർട്ട് കേന്ദ്രമായതിനാൽ, ഗ്രേറ്റ് ബിഗ് ബിയർ താഴ്വരയിൽ സന്ദർശിക്കുകയോ താമസിക്കുകയോ ചെയ്യുന്ന ആളുകളുടെ യഥാർത്ഥ എണ്ണം ഓരോ വർഷങ്ങളിലേയും വാരാന്ത്യങ്ങളിൽ 100,000-ത്തിലധികം വരെയുണ്ടാകുമെന്നു കണക്കാക്കിയിരിക്കുന്നു.

ചരിത്രം[തിരുത്തുക]

ബെഞ്ചമിൻ വിൽസണും അദ്ദേഹത്തിൻറെ സംഘവും ഈ പ്രദേശത്ത് പര്യവേക്ഷണത്തിനായി എത്തിച്ചേരുന്നതിന് ഏകദേശം 2,000 വർഷങ്ങൾക്കുമുമ്പുതന്നെ തദ്ദേശീയ സെറാനോ ഇൻഡ്യാക്കാർ ഈ പ്രദേശത്തു വസിച്ചിരുന്നു.

ഭൂമിശാസ്ത്രം[തിരുത്തുക]

ബിഗ് ബിയർ ലേക്ക് നഗരം സ്ഥിതിചെയ്യുന്ന അക്ഷാംശ രേഖാംശങ്ങൾ 34°14′29″N 116°54′12″W (34.241295, −116.903289) ആണ്. ഐക്യനാടുകളുടെ സെൻസസ് ബ്യൂറോയുടെ കണക്കനുസരിച്ച്, നഗരത്തിന്റെ ആകെ വിസ്തീർണ്ണം 6.5 ചതുരശ്ര മൈൽ (17 കി.മീ2) ആണ്. ഇതിൽ 6.3 ചതുരശ്ര മൈൽ (16 കി.മീ2) കരഭൂമിയും ബാക്കി 0.2 ചതുരശ്ര മൈൽ (0.52 കി.മീ2) 2.88 ശതമാനവും ഭാഗം വെള്ളവുമാണ്. സാൻ ബർനാർഡിനോ നഗരത്തിന് 25 മൈൽ (40 കിലോമീറ്റർ) വടക്കുകിഴക്കായും ബിഗ് ബിയർ സിറ്റിയ്ക്ക് തൊട്ടു പടിഞ്ഞാറുമായിട്ടാണ് ഈ ചെറു നഗരം നിലനിൽക്കുന്നത്.

കാലാവസ്ഥ[തിരുത്തുക]

നാഷണൽ വെതർ സർവീസിൻറെ കണക്കുകളനുസരിച്ച്, ബിഗ് ബിയർ ലേക്കിലെ ഏറ്റവും ചൂടുകൂടിയ മാസം ജൂലൈ മാസമാണ്, ഈ ദിവസങ്ങളിലെ ശരാശരി താപനില 64.7 ° F (18.2 ° C) ആണ്. ജനുവരിയാണ് ഏറ്റവും കൂടുതൽ തണുപ്പ് അനുഭവപ്പെടാറുള്ളത് ശരാശരി താപനില ഈ സമയത്ത് 34.1 ° F (1.2 ° C) ആണ്. ഓരോ വർഷവും ശരാശരി 1.7 ദിവസങ്ങൾ വീതം 90 ° F (32 ° C) അല്ലെങ്കിൽ അതിൽ കൂടുതലായോ ഉള്ള താപനില ആയിരിക്കാം. ഓരോ മാസവും തണുത്തുറയുന്ന താപനിലയും സംഭവിക്കുന്നു. ഓരോ വർഷവും ശരാശരി 186 ദിവസങ്ങളിൽ, ഏകദേശം സെപ്റ്റംബർ 24 നും ജൂണ് 4 നുമിടിയിലാണ് ഇങ്ങനെ സംഭവിക്കാറുള്ളത്. 1960 ൽ രേഖപ്പെടുത്താൻ തുടങ്ങിയ താപനിലയുടെ കണക്കുകൾ പ്രകാരം ഏറ്റവും കൂടിയ താപനില 94 ° F (34 ° C) ആണ്. 1998 ജൂലൈ 15 നാണ് ഇത് അവസാനമായി രേഖപ്പെടുത്തിയത്. ഏറ്റവും കുറഞ്ഞ താപനില 1979 ജനുവരി 29 നു രേഖപ്പെടുത്തപ്പെട്ട -25 ° F (-32 ° C) ആണ്.

അവലംബം[തിരുത്തുക]

  1. "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on November 3, 2014. Retrieved August 25, 2014.
  2. "2016 U.S. Gazetteer Files". United States Census Bureau. Retrieved Jul 19, 2017.
  3. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2016 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
"https://ml.wikipedia.org/w/index.php?title=ബിഗ്_ബിയർ_ലേക്ക്&oldid=3678218" എന്ന താളിൽനിന്ന് ശേഖരിച്ചത്