ബിഗോനിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ബിഗോനിയ
Begonia Malabarica 04.JPG
മലബാർ ബിഗോണിയ
Scientific classification e
Kingdom: സസ്യലോകം
Clade: Tracheophytes
Clade: സപുഷ്പിസസ്യങ്ങൾ
Clade: Eudicots
Clade: Rosids
Order: Cucurbitales
Family: Begoniaceae
Genus: Begonia
L.
Type species
Begonia obliqua
L.
Species
പ്രധാന ലേഖനം: List of Begonia species
Begonia Distribution Map.svg
Range of the genus Begonia
Synonyms

ബിഗോണിയേസീ കുടുംബത്തിൽപ്പെട്ടതും പൂക്കളുണ്ടാവുന്നതുമായ ഒരു സസ്യജനുസാണ് ബിഗോനിയ (Begonia). 1500 -ഓളം ജനുസ്സുകൾ ഉള്ള ബിഗോനിയ ഏഷ്യ, ദക്ഷിണ അമേരിക്ക, ആഫ്രിക്ക മുതലായ സ്ഥലങ്ങളിൽ കണ്ട് വരുന്നു. പല നിറങ്ങളിലും വർണ്ണങ്ങളിലും കാണപ്പെടുന്ന ഇതിന്റെ പൂക്കളും ഇലകളും മനോഹരമാണ്.

വിവരണം[തിരുത്തുക]

1,831 സ്പീഷീസുകളുള്ള ഈ ജീനസ് സപുഷ്പികളിലെ ഏറ്റവും വലിയ ജീനസുകളിലൊന്നാണ്.[1][2] ബിഗോണിയ ചെടികൾ മൊണേഷ്യസ്(monoecious) ആണ്. ഒരേ ചെടിയിൽ തന്നെ പെൺപൂക്കളും ആൺപൂക്കളും ഉണ്ടാവുന്ന ചെടികളാണ് മൊണേഷ്യസ്. പൂവിന്റെ താഴെ ത്രികോണാകൃതിയിൽ അണ്ഡാശയം ഉള്ളത് പെൺപൂവും ഇതില്ലാതെയുള്ളത് ആൺപൂവും ആണ്. പെൺപൂക്കളിലെ ഫലമായി പരിണമിക്കുന്ന അണ്ഡാശയം മൂന്ന് ചിറകുകൾ പോലെയുള്ള ഭാഗങ്ങളുള്ളവയാണ്. ഫലത്തിനുള്ളിൽ സൂക്ഷ്മമായ അനേകം വിത്തുകൾ കാണാം. ആൺപൂക്കളിൽ ഒട്ടേറെ കേസരങ്ങൾ കാണാം.

ഇതും കാണുക[തിരുത്തുക]

ചിത്രശാല[തിരുത്തുക]

  1. "Begonia - Welcome".
  2. David G. Frodin (2004). "History and concepts of big plant genera". Taxon. 53 (3): 753–776. doi:10.2307/4135449. JSTOR 4135449.
"https://ml.wikipedia.org/w/index.php?title=ബിഗോനിയ&oldid=3553519" എന്ന താളിൽനിന്ന് ശേഖരിച്ചത്