മലബാർ ബിഗോണിയ
മലബാർ ബിഗോണിയ | |
---|---|
Begonia malabarica | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | B malabarica
|
Binomial name | |
Begonia malabarica |
ബിഗോണിയേസീ കുടുംബത്തിലെ ഒരു കുറ്റിച്ചെടിയാണ് മലബാർ ബിഗോണിയ (Malabar Begonia). ശാസ്ത്രനാമം: Begonia malabarica. ഇന്ത്യൻ തദ്ദേശീയവാസിയായ സപുഷ്പിയായ ഇതിനെ പശ്ചിമഘട്ടങ്ങളിലും പൂർവ്വഘട്ടങ്ങളിലും കണ്ടുവരുന്നു. കയ്യാലപ്പുളി, ജനാംകൊല്ലി, രക്തസൂരി, ചെറിയ ഞെരിഞ്ഞമ്പുളി എന്നീ പേരിലും അറിയപ്പെടുന്നു.[1]
വിവരണം
[തിരുത്തുക]ഇടത്തരം വലിപ്പമുള്ളതും നീളമുള്ളതുമായ തിളങ്ങുന്ന പച്ച രോമമുള്ള ഇലകളോട് കൂടിയ കട്ടിയുള്ള കാണ്ഡം ഇതിനുണ്ട്. ശൈത്യകാലത്ത് വെളുപ്പ്, റോസ് നിറങ്ങളിലുള്ള പൂക്കളുണ്ടാവുന്നു. ഇലകൾ ഹൃദയത്തിന്റെ ആകൃതിയിലുള്ളതും അഗ്രം കൂർത്തതുമാണ്. ഇലകൾക്കടിവശം പരുപരുത്ത രോമങ്ങൾ കാണാം.
വിതരണം
[തിരുത്തുക]ഇന്ത്യയിലും ശ്രീലങ്കയിലും കണ്ടുവരുന്നു. ഇന്ത്യൻ സംസ്ഥാനങ്ങളായ മഹാരാഷ്ട്ര, കേരളം, കർണ്ണാടക, തമിഴ്‌നാട് എന്നിവിടങ്ങളിലാണ് സ്വാഭാവികമായി കണ്ടുവരുന്നത്.[2] അലങ്കാര സസ്യമായിട്ട് വ്യാപകമായി ഉപയോഗിക്കുന്നു.