ബസേലിയോസ് തോമസ് പ്രഥമൻ
His Beatitude Catholicos Aboon Mor Baselios Thomas I Catholicos | |
---|---|
Catholicos of India, Maphrian | |
200px Thomas I | |
സഭ | Syriac Orthodox Church (Jacobite Syrian Christian Church) |
മുൻഗാമി | Poulose II |
പട്ടത്ത്വം | September 1958 |
വ്യക്തി വിവരങ്ങൾ | |
ജനനം | Puthencruz, Kerala. India | 22 ജൂലൈ 1929
ദേശീയത | Indian |
വിഭാഗം | Jacobite Syrian |
ഭവനം | Mount Sinai Catholicate Aramana, Kothamangalam |
സുറിയാനി ഓർത്തഡോക്സ് സഭയുടെ ഇപ്പോഴത്തെ മഫ്രിയോനോ/കാതോലിക്കയും മലങ്കര സുറിയാനി ഓർത്തഡോക്സ് സഭയുടെ പ്രാദേശിക തലവനും ആണ് ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവ. ഇദ്ദേഹത്തിന്റെ ഔദ്യോഗിക സ്ഥാനം 'ഇന്ത്യയുടെ കാതോലിക്ക' എന്നാണ് എങ്കിലും 'കിഴക്കിന്റെ കാതോലിക്ക' എന്ന് കൂടി അറിയപ്പെടുന്നു.
ജീവിതരേഖ[തിരുത്തുക]
എറണാകുളം ജില്ലയിൽ പുത്തൻകുരിശ് വടയമ്പാടി ചെറുവിള്ളിൽ മത്തായിയുടെയും കുഞ്ഞയുടെയും മകനായി ജനനം. സി.എം. തോമസ് എന്നായിരുന്നു ആദ്യനാമം. 1958 ഒക്ടോബർ 21-ന് വൈദികപട്ടം സ്വീകരിച്ചു. 1974-ൽ തോമസ് മോർ ദീവന്ന്യാസിയോസ് എന്ന പേരിൽ മെത്രാപ്പോലീത്തയായി സ്ഥാനമേറ്റു. 1998 ഫെബ്രുവരി 22-ന് സുന്നഹദോസ് പ്രസിഡന്റായി നിയോഗിതനായി. 2000 ഡിസംബർ 27-ന് പുത്തൻകുരിശിൽ ചേർന്ന പള്ളിപ്രതിപുരുഷയോഗം നിയുക്ത കാതോലിക്കയായി ഇദ്ദേഹത്തെ തെരഞ്ഞെടുത്തു. 2002 ജുലൈ 26-ന് ബസേലിയോസ് തോമസ് പ്രഥമൻ എന്ന പേരിൽ കാതോലിക്കയായി അഭിഷിക്തനായി.[1]
അവലംബം[തിരുത്തുക]