Jump to content

ബസേലിയോസ് തോമസ് പ്രഥമൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ശ്രേഷ്ഠ
മോർ
 ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കോസ്
ഇന്ത്യയുടെ കാതോലിക്കോസ്
സഭസുറിയാനി ഓർത്തഡോക്സ് സഭ
നിയമനം26 ജൂലൈ 2002
മുൻഗാമിബസേലിയോസ് പൗലോസ് ദ്വിതീയൻ
വൈദിക പട്ടത്വംസെപ്റ്റംബർ 1958
പദവിമഫ്രിയോനോ
വ്യക്തി വിവരങ്ങൾ
ജനനം(1929-07-22)22 ജൂലൈ 1929
പുത്തൻകുരിശ്, കേരളം, ഭാരതം
മരണം31 ഒക്ടോബർ 2024(2024-10-31) (പ്രായം 95)[1]
ദേശീയതഭാരതീയൻ
വിഭാഗംമലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭ
ഭവനംമൗണ്ട് സീനായി കാതോലിക്കേറ്റ് അരമന, കോതമംഗലം

സുറിയാനി ഓർത്തഡോക്സ് സഭയുടെ മഫ്രിയോനോയും (കാതോലിക്കോസ്) മലങ്കര സുറിയാനി ഓർത്തഡോക്സ് സഭയുടെ തലവനും ആയിരുന്നു ബസേലിയോസ്‌ തോമസ്‌ പ്രഥമൻ കാതോലിക്കാ ബാവ.[2]

ജീവിതരേഖ

[തിരുത്തുക]

എറണാകുളം ജില്ലയിൽ പുത്തൻകുരിശ് വടയമ്പാടി ചെറുവിള്ളിൽ മത്തായിയുടെയും കുഞ്ഞയുടെയും മകനായി ജനനം. സി.എം. തോമസ് എന്നായിരുന്നു ആദ്യനാമം. 1958 ഒക്ടോബർ 21-ന് വൈദികപട്ടം സ്വീകരിച്ചു. 1974-ൽ തോമസ് മോർ ദീവന്ന്യാസിയോസ് എന്ന പേരിൽ മെത്രാപ്പോലീത്തയായി സ്ഥാനമേറ്റു. 1998 ഫെബ്രുവരി 22-ന് സുന്നഹദോസ് പ്രസിഡന്റായി നിയോഗിതനായി. 2000 ഡിസംബർ 27-ന് പുത്തൻകുരിശിൽ ചേർന്ന പള്ളിപ്രതിപുരുഷയോഗം നിയുക്ത കാതോലിക്കയായി ഇദ്ദേഹത്തെ തെരഞ്ഞെടുത്തു. 2002 ജുലൈ 26-ന് ബസേലിയോസ്‌ തോമസ്‌ പ്രഥമൻ എന്ന പേരിൽ മഫ്രിയോനോ ആയി അഭിഷിക്തനായി.[3]

ബസേലിയോസ് തോമസ് പ്രഥമൻ 2024 ഒക്‌ടോബർ 31ന് 95-ാം വയസ്സിൽ കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ വച്ച് അന്തരിച്ചു. വാർദ്ധക്യസഹജമായ ആരോഗ്യപ്രശ്‌നങ്ങൾക്ക് മരണത്തിന് മുമ്പ് ഏറെ നാളായി ചികിത്സയിലായിരുന്നു.[1]

അവലംബം

[തിരുത്തുക]
  1. 1.0 1.1 "Catholicos Baselios Thomas I, head of the Jacobite Syrian Orthodox Church, passes away". 31 October 2024. Retrieved 31 October 2024.
  2. "The Malankara Syriac Church – SCOOCH". scooch.org (in ഇംഗ്ലീഷ്). Standing Conference of the Oriental Orthodox Churches. Retrieved 2022-10-12.
  3. http://sor.cua.edu/Personage/Malankara/CThomas1Cheruvillil.html



"https://ml.wikipedia.org/w/index.php?title=ബസേലിയോസ്_തോമസ്_പ്രഥമൻ&oldid=4133165" എന്ന താളിൽനിന്ന് ശേഖരിച്ചത്