മെത്രാപ്പോലീത്ത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(മെത്രാപ്പോലിത്ത എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ക്രിസ്തീയ സഭകളിൽ ഒരു അതിരൂപതയുടെ (അതിഭദ്രാസനത്തിന്റെ) അധിപനായുള്ള വലിയ മേല്പ്പട്ടക്കാരൻ ആണ് മെത്രാപ്പോലീത്ത അഥവാ ആർച്ച്ബിഷപ്പ്. മെത്രാപ്പോലീത്തമാർ സാമന്ത ഭദ്രാസനങ്ങളിലെ ബിഷപ്പുമാരുടെ മേലധികാരികളാണ്.

ഇതിൽ നിന്ന് വ്യത്യസ്തമായി കേരളത്തിലെ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ, യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ എന്നിങ്ങനെയുള്ള ചില സഭകൾ ഭദ്രാസനങ്ങളുടെ അദ്ധ്യക്ഷന്മാരായ ബിഷപ്പുമാരെയും മെത്രാപ്പോലീത്ത എന്ന് വിളിക്കുന്നു. ഈ സാഹചര്യത്തിൽ മെത്രാപ്പോലീത്ത എന്നത് ബിഷപ്പാണ്, ആർച്ച്ബിഷപ്പ് അല്ല. മലങ്കര മാർത്തോമ്മാ സുറിയാനി സഭയിൽ ഭദ്രാസന അധിപന്മാരെ എപ്പിസ്കോപ്പ എന്ന് അറിയപ്പെടുന്നു.

ചരിത്രം[തിരുത്തുക]

ക്രൈസ്തവ സഭകളുടെ ആദിമ കാലത്ത് തന്നെ എപ്പിസ്ക്കോപ്പാ,കശ്ശീശ്ശാ,ശെമ്മാശ്ശൻ എന്നീ പുരോഹിത സ്ഥാനങ്ങൾ രൂപപ്പെട്ടിരുന്നു.എന്നാൽ കുസ്തന്തീനോസ് രാജാവിന്റെ കാലമായപ്പോഴേക്കും റോമാ സാമ്രാജ്യത്തിലെ പ്രധാന പട്ടണങ്ങളിലെ (മെട്രോപ്പോലീത്തൻ നഗരങ്ങളിലെ) എപ്പിസ്കോപ്പാമാരുടെ സ്ഥാനമാനങ്ങളും അധികാരങ്ങളും വർദ്ധിക്കുകയും അവർ മെത്രാപ്പോലീത്ത എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങുകയും ചെയ്തു.

ഇതും കൂടി കാണുക[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മെത്രാപ്പോലീത്ത&oldid=3795542" എന്ന താളിൽനിന്ന് ശേഖരിച്ചത്