ഫ്ലോറൻസ് മാബെൽ ഹാർഡിങ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഫ്ലോറൻസ് ഹാർഡിങ്
Florence Kling Harding-01.jpg
First Lady of the United States
In role
March 4, 1921 – August 2, 1923
പ്രസിഡന്റ്Warren Harding
മുൻഗാമിEdith Wilson
പിൻഗാമിGrace Coolidge
വ്യക്തിഗത വിവരണം
ജനനം
Florence Mabel Kling

(1860-08-15)ഓഗസ്റ്റ് 15, 1860
Marion, Ohio, U.S.
മരണംനവംബർ 21, 1924(1924-11-21) (പ്രായം 64)
Marion, Ohio, U.S.
മരണകാരണംRenal failure
പങ്കാളിHenry DeWolfe (1880–1886)
Warren Harding (1891–1923)
മക്കൾMarshall Eugene DeWolfe
Alma materCincinnati Conservatory of Music
ഒപ്പ്
[1]

ഫ്ലോറൻസ് മാബെൽ ഹാർഡിങ് (ജീവിതകാലം: ആഗസ്റ്റ് 15, 1860 – നവംബർ 21, 1924), അമേരിക്കൻ ഐക്യനാടുകളുടെ പ്രസിഡൻറായിരുന്ന വാറൻ ജി. ഹർഡിംഗിൻറെ ഭാര്യയും 1921 മുതൽ 1923 വരെ അമേരിക്കൻ ഐക്യനാടുകളുടെ പ്രഥമവനിതയുമായിരുന്നു. ഒഹിയോയിൽവച്ച് പത്രപ്രസാദ്ധകനായിരുന്ന ഹർഡിംഗിനെ കണ്ടുമുട്ടുകയും പിന്നീട് വിവാഹം കഴിക്കുകയും ചെയ്തു. 

ആദ്യകാലജീവിതവും വിവാഹവും[തിരുത്തുക]

ഒഹിയോയിലെ മാരിയോണിൽ ഫ്ലോറൻസ് മാബെൽ ക്ലിങ് എന്ന പേരിൽ ജർമ്മൻ വംശജനായ പ്രമുഖ പണവ്യാപാരി അമോസ് ക്ലിങ്ങിൻറെയും ലൂയിസ ബൂട്ടൺ ക്ലിങ്ങിൻറയും (അവരുടെ ഫ്രഞ്ചുകാരായ പൂർവ്വകർ മതപീഡനത്തെത്തുടർന്ന് അവിടെ നിന്ന് ഓടിപ്പോയവരാണ്) മൂന്നു മക്കളിൽ മൂത്തയാളായി അവർ ജനിച്ചു.

ഒരു സംഗീതമേള ഗ്രൂപ്പിൽ പിയാനിസ്റ്റ് ആകണമെന്നുള്ള ഉദ്ദേശത്തോടെ ഫ്ലോറൻസ് “സിൻസിനറ്റി കൺസർവേറ്ററി ഓഫ് മ്യൂസിക്” എന്ന സ്ഥാപനത്തിൽ ചേർന്നു പഠിച്ചു. എന്നാൽ 19 ആമത്തെ വയസിൽ ഫ്ലോറൻസ്, ഹെൻഡ്രി അതെർട്ടൺ ("പീറ്റ്") ഡെവുൾഫെ എന്നൊരാളുടെ കൂടെ ഒളിച്ചോടുകയും 1880 ജനുവരി 22 ന് ഒഹിയോയിലെ കൊളംബസിൽ വച്ച് വിവാഹതരാകുകയും ചെയ്തു.[2] ഈ വിവാഹ ഉടമ്പടി “ദ മരിയോൺ സ്റ്റാർ” എന്ന പത്രത്തിൽ അക്കാലത്ത് പ്രസിദ്ധീകരിച്ചിരുന്നു.[3] 1880 സെപ്റ്റംബർ 22 ന് അവർ പുത്രനായ മാർഷൽ യൂഗിന് ജന്മം നൽകി. പക്ഷേ ദമ്പതിമാർ അധികം താമസിയാതെ പിരിഞ്ഞുതാമസിക്കുകയും 1886 ൽ വിവാഹമോചനം നടക്കുകയും ചെയ്തു.

1890 ൽ ഫ്ലോറൻസ്, മരിയോൺ സ്റ്റാർ പത്രമുടമയായ വാറൻ ഗമാലിയേൽ ഹർഡിംഗുമായി വിവാഹനിശ്ചയം ചെയ്തു. ഫ്ലോറൻസിനേക്കാൾ 5 വയസ് ഇളയതായിരുന്നു ഹർഡിംഗ്സ്. 1891 ജൂലൈ 8 ന് അവർ വിവാഹിതരായി. ദമ്പതികൾക്കു കുട്ടികൾ‌ ഇല്ലാതിരുന്നതിനാൽ ഫ്ലോറൻസിന്റെ പുത്രനായ മാർഷൽ ഇടയ്ക്കിടെ അവരോടൊപ്പം താമസിക്കുകയും വാറൻ പത്രപ്രവർത്തനത്തിൽ പ്രോത്സാഹനവും പരിശീലനവും നൽകുകയും ചെയ്തിരുന്നു.

ഭർത്താവ് അസുഖബാധിതനായ കാലത്ത് മരിയോൺ സ്റ്റാറിന്റെ ബിസിനസ് മാനേജരായി ഫ്ലോറൻസ് ചുമതലയേറ്റെടുത്തു.  ഒരു പത്രം എങ്ങനെ കാര്യക്ഷമമായി മുന്നോട്ടു കൊണ്ടുപോകാമെന്നു് വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽത്തന്നെ ഫ്ലോറൻസ് മനസ്സിലാക്കിയെടുത്തു.  ഒരു സർക്കുലേഷൻ ഡിപ്പാർട്ട്മെന്റ് സംഘടിപ്പിച്ചും പത്രവിതരണം കാര്യക്ഷമമാക്കുക, വിതരണക്കാർക്ക് ട്രെയിനിംഗ് കൊടുക്കുക, ഉപകരണങ്ങൾ ശരിയായ വിലയ്ക്കു വാങ്ങുക തുടങ്ങിയ കാര്യങ്ങളും ചെയ്ത് മരിയോൺ സ്റ്റാറിനെ ഉയരങ്ങളിലേയ്ക്കു നയിച്ചു. പത്രത്തിലെ വിതരണക്കാരനും പിൽക്കാലത്ത് സോഷ്യലിസ്റ്റ് പ്രസിഡൻഷ്യൽ സ്ഥാനാർത്ഥിയുമായിരുന്ന നോർമൻ തോമസ്, വാറൻ ആണ് പത്രസ്ഥാപനത്തിന്റെ നായകൻ എന്ന് പ്രഖ്യാപിച്ചുവെങ്കിലും മരിയോൺ സ്റ്റാറിനെ മുന്നോട്ടു നയിക്കുന്ന ശക്തി പിന്നണിയിലുള്ള ഫ്ലോറൻസ് തന്നെയായിരുന്നു. 

റഫറൻസുകൾ[തിരുത്തുക]

  1. "First Lady Biography: Florence Harding". Canton, Ohio: National First Ladies' Library. ശേഖരിച്ചത് 2013-12-26.
  2. The Marion Star, Tuesday, January 27, 1880, page 4
  3. The Marion Star, Saturday, January 31, 1880, page 4
"https://ml.wikipedia.org/w/index.php?title=ഫ്ലോറൻസ്_മാബെൽ_ഹാർഡിങ്&oldid=3343719" എന്ന താളിൽനിന്ന് ശേഖരിച്ചത്