"അഹ്മദ് ഷാ അബ്ദാലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
573 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
[[ബുഖാറ അമീറത്ത്|ബുഖാറ അമീറത്തിലെ]] [[ഉസ്ബെക്|ഉസ്ബെക്കുകൾ]] ഇക്കാലത്ത് അഫ്ഗാനിസ്താന്റെ വടക്കൻ ഭാഗങ്ങളിൽ അവകാശം ഉന്നയിച്ചെങ്കിലും പഷ്തൂണുകളുമായി സന്ധിയിലെത്തിയ അവർ, [[അമു ദര്യ|അമു ദര്യയെ]] അതിരായി അംഗീകരിച്ചു. ഈ കരാർ പ്രകാരം [[ബുഖാറ|ബുഖാറയുടെ]] അമീർ, [[ഖിർഖ്വാ-യി മുബാറകാ]] എന്നറിയപ്പെടുന്ന [[മുഹമ്മദ്|മുഹമ്മദ് നബിയുടെ]] മേലങ്കിയുടെ ഒരു കഷണം അഹമ്മദ് ഷാക്ക് സമ്മാനിച്ചു. കന്ദഹാറിലെ അഹമ്മദ് ഷായുടെ ശവകുടീരത്തിനടുത്ത് പ്രത്യേകമായി പണിതീർത്ത പള്ളിയിൽ ഈ വിശിഷ്ടവസ്തു സൂക്ഷിച്ചിട്ടുണ്ട്<ref name=afghans15/>.
== അന്ത്യം ==
മുഖത്ത് അർബുധം ബാധിച്ചതിനെത്തുടർന്നാണ് 1772-ഓടെ തന്റെ പടയോട്ടങ്ങൾ നിർത്തി വിശ്രമജീവിതത്തിലേക്ക് പിൻവാങ്ങിയത്. തുടർന്ന് ഭരണം, തന്റെ രണ്ടാമത്തെ പുത്രൻ [[തിമൂർ ഷാ|തിമൂർ ഷായെ]] ഏൽപ്പിച്ച്, [[സുലൈമാൻ മല|സുലൈമാൻ മലയിലെ]] ഒരു കോട്ടയിൽ അദ്ദേഹം, പിൽക്കാലജീവിതം കഴിച്ചുകൂട്ടി.<ref name=afghanII2/> 1773 ജൂൺ മാസം [[കന്ദഹാർ|കന്ദഹാറിന്]] കിഴക്കുള്ള [[അചാക്സായ് തോബ]] കുന്നിലെ മുർഘായിൽ വച്ചാണ്വച്ച് അഹമ്മദ് ഷാ ദുറാനി മരണമടഞ്ഞു. കന്ദഹാറിലെ കോട്ടക്ക് എതിർവശമുള്ള അഷ്ടഭുജാകൃതിയിലുള്ള ശവകുടീരം ഇദ്ദേഹത്തിന്റേതാണ്. ഖിർഖ്വാ-യി മുബാരക സൂക്ഷിച്ചിരിക്കുന്ന മോസ്കും ഇതിന് തൊട്ടടുത്താണ് സ്ഥിതി ചെയ്യുന്നത്. 1979 വരെയെങ്കിലും രാജാവിന്റെ കിരീടവും ചെങ്കോലും ഇവിടെയായിരുന്നു സൂക്ഷിച്ചിരുന്നത്.<ref name=afghans15/>
 
അഹ്മദ് ഷായുടെ മരണശേഷം പുത്രൻ [[തിമൂർ ഷാ]] അധികാരത്തിലേറി.
 
== ഭരണനടപടികൾ ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/868494" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി