Jump to content

പോമോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പോമോ
Pomo woman in 2015
Total population
1770: 8,000
1851: 3,500-5,000
1910: 777-1,200
1990: 4,900
2010: 10,308
Regions with significant populations
 United States ( California: Mendocino County, Sonoma Valley, Napa Valley, Lake County, Colusa County)
Languages
Pomoan languages, English
Religion
Kuksu, Messiah Cult, traditional Pomo religion

കാലിഫോർണിയയിലെ ഒരു തദ്ദേശീയ ജനതയാണ് പോമോ. വടക്കൻ കാലിഫോർണിയയിലെ ചരിത്രപരമായ പോമോ പ്രദേശം വലുതും പടിഞ്ഞാറ് പസഫിക് തീരം അതിർത്തിയായുള്ളതും ഉൾനാടൻ ക്ലിയർ തടാകത്തിലേക്ക് വ്യാപിക്കുന്നതും പ്രധാനമായും ക്ലിയോണിനും ഡങ്കൻസ് പോയിന്റിനും ഇടയിലുമായിരുന്നു. കൊലുസ കൌണ്ടിയിലെ സ്റ്റോണിഫോർഡ് പരിസരത്തുള്ള വടക്കുകിഴക്കൻ പോമോ എന്ന ഒരു ചെറിയ സംഘം, പ്രധാന പോമോ പ്രദേശത്തെ യൂക്കി, വിന്റുവാൻ ഭാഷ സംസാരിക്കുന്നവർ അധിവസിക്കുന്ന പ്രദേശങ്ങളിൽനിന്നു വേർതിരിക്കപ്പെട്ടിരുന്നു.

[Pʰoːmoː], [pʰoʔmaʔ] എന്നീ പോമോ പദങ്ങളുടെ സംയോജനത്തിൽ നിന്നാണ് പോമോ എന്ന പേര് ഉരുത്തിരിഞ്ഞത്.[1] "ചുവന്ന മൺമാളങ്ങളിൽ താമസിക്കുന്നവർ" എന്നാണ് ഇതിന്റെ അർത്ഥം. ഒരു കാലത്ത് തെക്കൻ പോട്ടർ വാലിയിലെ ഇന്നത്തെ പോമോ സമൂഹത്തിനടുത്തുള്ള ഒരു ഗ്രാമത്തിന്റെ പേരായിരുന്നു ഇത്.[2]

സംസ്കാരം

[തിരുത്തുക]
UBC[പ്രവർത്തിക്കാത്ത കണ്ണി] യിലെ (യൂണിവേഴ്സിറ്റി ഓഫ് ബ്രിട്ടീഷ് കൊളമ്പിയ) മ്യൂസിയം ഓഫ് ആന്ത്രോപോളജിയിൽ പ്രദർശിപ്പിച്ചിരിക്കുന്ന പോമോ ബാസ്‌ക്കറ്റ്.
പക്ഷിത്തൂവലുകളും[പ്രവർത്തിക്കാത്ത കണ്ണി] മറ്റും ഉപയോഗിച്ചു നെയ്തെടുത്ത പോമോ കൊട്ട

പോമോ എന്ന് വിളിക്കപ്പെടുന്ന ആളുകൾ വാസ സ്ഥാനം, ഭാഷ, സാംസ്കാരിക ആവിഷ്‌കാരം എന്നിവയിലൂടെ യഥാർത്ഥത്തിൽ ബന്ധിപ്പിക്കപ്പെട്ടിരുന്നു. ഒരു വലിയ ഏകീകൃത ഗ്രൂപ്പായി അവർ സാമൂഹികമായോ രാഷ്ട്രീയമായോ ബന്ധപ്പെട്ടിരുന്നില്ല. പകരം അവർ ചെറിയ ഗ്രൂപ്പുകളായോ ബാൻഡുകളായോ താമസിക്കുകയും ഭൂമിശാസ്ത്രം, വംശം, വിവാഹം എന്നിവയിലൂടെ പരസ്പരം ബന്ധിപ്പിക്കപ്പെടുകയും ചെയ്തു. പരമ്പരാഗതമായി അവർ ജീവസന്ധാരണത്തിന് മത്സ്യബന്ധനം, വേട്ട എന്നിവയെ ആശ്രയിച്ചിരുന്നു.

ചരിത്രം

[തിരുത്തുക]

വടക്കൻ കാലിഫോർണിയയിലെ ഒരു ഭാഷാ കുടുംബത്തെ ഉൾക്കൊള്ളുന്ന നിരവധി വംശീയ ഭാഷാ ഗ്രൂപ്പുകളാണ് പോമോ ഇന്ത്യൻ സംസ്കാരങ്ങൾ. അവരുടെ ചരിത്രപരമായ വാസസ്ഥാനം പസഫിക് തീരത്ത് നിന്നുതുടങ്ങി ഏകദേശം ക്ലിയോണിനും ഡങ്കൻസ് പോയിന്റിനും ഇടയിൽ ക്ലിയർ തടാകം വരെ വ്യാപിച്ചിരുന്നു. "ബാൻഡുകൾ" എന്ന് വിളിക്കപ്പെടുന്ന ചെറിയ ഗ്രൂപ്പുകളിൽ താമസിക്കുവാനാണ് പോമോ ഇന്ത്യക്കാർ ഇഷ്ടപ്പെട്ടിരുന്നത്. ഈ ബാൻഡുകൾ ഭൂമിശാസ്ത്രപരമായി, വംശീയമായും, വിവാഹ ബന്ധങ്ങളിലൂടെയും ബന്ധിപ്പിക്കപ്പെട്ടിരുന്നു. പോമോ സംസ്കാരങ്ങൾ യഥാർത്ഥത്തിൽ നൂറുകണക്കിന് സ്വതന്ത്ര കമ്മ്യൂണിറ്റികളെ ഉൾക്കൊള്ളുന്നു.

മറ്റ് പല പ്രാദേശിക ഗ്രൂപ്പുകളേയും പോലെ, വടക്കൻ കാലിഫോർണിയയിലെ പോമോ ഇന്ത്യക്കാരും അവരുടെ ദൈനംദിന ഭക്ഷണ വിതരണത്തിനായി മത്സ്യബന്ധനം, വേട്ട, ഭക്ഷ്യവസ്തു ശേഖരണം എന്നിവയെ ആശ്രയിച്ചിരുന്നു. അവർ സാൽമൺ, കാട്ടു പച്ചിലകൾ, കീടങ്ങൾ, കൂൺ, സരസഫലങ്ങൾ, വെട്ടുകിളികൾ, മുയലുകൾ, എലികൾ, അണ്ണാൻ എന്നിവ ആഹരിച്ചിരുന്നു. ഭക്ഷണത്തിലെ ഏറ്റവും പ്രധാനപ്പെട്ടയിനം ഓക്കുവൃക്ഷത്തിന്റ കായ ആയിരുന്നു. പോമോ ഇന്ത്യൻ സമൂഹങ്ങളിലെ തൊഴിൽ വിഭജനം സാധാരണഗതിയിൽ സ്ത്രീകൾ സസ്യങ്ങൾ അടിസ്ഥാനമാക്കിയുള്ള ഭക്ഷണങ്ങൾ ശേഖരിക്കുന്നതും തയ്യാറാക്കുന്നതും ഉൾപ്പെട്ടിരുന്നു, അതേസമയം പുരുഷന്മാർ വേട്ടക്കാരും മത്സ്യത്തൊഴിലാളികളുമായിരുന്നു.

സങ്കീർണ്ണമായ കൊട്ടകൾ നെയ്യുന്ന പാരമ്പര്യത്തിന്റെ പേരിൽ പോമോ ഇന്ത്യൻ സംസ്കാരം പ്രസിദ്ധമാണ്, പ്രത്യേകിച്ചും വിലമതിക്കുന്ന ഇത്തരം കൊട്ടകൾ നെയ്യുന്നതിന് പക്ഷികളുടെ തൂവലുകൾ ഉൾപ്പെടുത്തുന്നു. "ഗോസ്റ്റ് ഡാൻസ്", "ഫാർ സൗത്ത്" എന്നിവ അവരുടെ സാംസ്കാരിക പ്രാധാന്യമുള്ള ചില നൃത്തരൂപങ്ങളാണ്. "ഗോസ്റ്റ് ഡാൻസ്" ചടങ്ങിനിടെ, മരിച്ചവർ തിരിച്ചറിയപ്പെടുന്നതായി വിശ്വസിക്കപ്പെടുകയും ചെയ്തു. കുട്ടികൾക്ക് ഗോത്രത്തിലേക്കുള്ള കടന്നുവരവിനുള്ള ചടങ്ങായി "ഫാർ സൗത്ത്" നൃത്തം ആഘോഷിക്കപ്പെട്ടു.[3]

അവരുടെ ജന്മനാടിന്റെ യൂറോപ്പ്യൻ കോളനിവത്കരണത്തിന് ശേഷം. പോമോവൻ ഭാഷകൾ കടുത്ത വംശനാശ ഭീഷണിയിലായി. റഷ്യൻ, സ്പാനിഷ്, ഇംഗ്ലീഷ് കുടിയേറ്റക്കാരുമായുള്ള സമ്പർക്കങ്ങൾ ഈ ഭാഷകളെ സ്വാധീനിക്കുകയും കൂടാതെ പലും ഇംഗ്ലീഷ് ഭാഷയിലേക്ക് മാറിയതിനാൽ പലരും ഈ ഭാഷ ഉപയോഗിക്കുന്നില്ല. പന്ത്രണ്ടോളം പോമോ ഭാഷാ ഇനങ്ങൾ ഇപ്പോഴും പോമോ ആളുകൾ ഉപയോഗത്തിലുണ്ട്. ഏകദേശം പന്ത്രണ്ടോളം പോമോ ഭാഷാ ഭേദങ്ങൾ ഇപ്പോഴും പോമോ ജനങ്ങളുടെ ഉപയോഗത്തിലുണ്ട്.

പൊമോവൻ എന്നും വിരളമായി കുലാനാപൻ എന്നുംകൂടി അറിയപ്പെടുന്ന പോമോ ഭാഷ വടക്കൻ പോമോ, വടക്കുകിഴക്കൻ പോമോ, കിഴക്കൻ പോമോ, തെക്കുകിഴക്കൻ പോമോ, മദ്ധ്യ പോമോ, തെക്കൻ പോമോ, കഷായ എന്നിവയുൾപ്പെടുന്ന വ്യത്യസ്തവും അന്യോന്യം ദുർഗ്രഹവുമായ ഏഴ് ഭാഷകൾ ഉൾക്കൊള്ളുന്ന ഒരു ഭാഷാ കുടുംബമാണ്. 1853 ൽ ജോർജ്ജ് ഗിബ്സ് ആദ്യമായി അവതരിപ്പിച്ച കുലാനാപൻ എന്ന പേര് ഉപയോഗിച്ചുകൊണ്ട് ജോൺ വെസ്ലി പവൽ 1891 ൽ ഈ ഭാഷാ കുടുംബത്തെ കുലാനപൻ എന്നു തരംതിരിച്ചു. ക്ലിയർ തടാകത്തിന്റെ തെക്കൻ തീരത്തുള്ള ഒരു കിഴക്കൻ പോമോ ഗ്രാമത്തിന്റെ പേരിൽനിന്ന് ഉത്ഭവിച്ചതാണ് ഭാഷാ കുടുംബത്തിന്റെ ഈ പേര്.  പവർസ് (1877) ആണ് ഈ ഭാഷാ കുടുംബത്തെ മുഴുവനായും "പോമോ" എന്ന ഒറ്റപ്പേരിൽ ആദ്യമായി പരാമർശിച്ചത്, കൂടാതെ ഏഴ് വ്യക്തിഗത പോമോവൻ ഭാഷകളെ (ഉദാ. തെക്കുകിഴക്കൻ പോമോ) പരാമർശിക്കാൻ ഉപയോഗിച്ച ഭൂമിശാസ്ത്രപരമായ മറ്റു പേരുകൾ ബാരറ്റ് (1908) ആണ് അവതരിപ്പിച്ചത്.

അവലംബം

[തിരുത്തുക]
  1. Campbell, Lyle (1997). American Indian Languages: The Historical Linguistics of Native car 7 America. Oxford: Oxford University Press, pg. 379 n.68
  2. Kroeber, Alfred L. (1916), "California place names of Indian origin" (PDF), University of California Publications in American Archaeology and Ethnology, 12 (2): 31–69, archived from the original (PDF) on 2011-07-20.
  3. The Pomo Nation. Tribes of Native America.
"https://ml.wikipedia.org/w/index.php?title=പോമോ&oldid=3661269" എന്ന താളിൽനിന്ന് ശേഖരിച്ചത്