പേങ്ങാട്ടിരി
ദൃശ്യരൂപം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
പാലക്കാട് ജില്ലയിലെ നെല്ലായ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് പേങ്ങാട്ടിരി. മുൻപ് പാലച്ചോട് (പാലമരത്തിൻ ചുവട്) എന്നായിരുന്നു ഈ ഗ്രാമത്തിന്റെ പേര്. അന്ന് ഇവിടെ ഒരു വലിയ പാലമരം ഉണ്ടായിരുന്നു. അതിനാലാണു ഈ പേര് വിളിച്ചിരുന്നത്. ആ പാലമരം ഇന്നില്ല.
ഈ പ്രദേശത്ത് പേങ്ങാട്ടിരി എന്ന് വീട്ടുപേരുള്ള ഒരുപാട് കുടുംബങ്ങളുണ്ട്. അങ്ങനെ ഇവിടം പേങ്ങാട്ടിരി എന്നറിയപ്പെടുന്നു. നെല്ലായ പഞ്ചായത്ത് ഓഫീസ്, കൃഷിഭവൻ, പഞ്ചായത്തിലെ പ്രധാന ബാങ്ക് തുടങ്ങിയവ ഇവിടെ പ്രവർത്തിക്കുന്നു. ഏറ്റവും അടുത്ത പട്ടണം ചെർപ്പുളശ്ശേരി. വല്ലപ്പുഴ, എഴുവന്തല, പട്ടിശ്ശേരി, പൊട്ടച്ചിറ, മോളൂർ എന്നിവ അയൽ പ്രദേശങ്ങളാണ്.