പെർഫ്യൂം ഹെർ ഫ്രാഗ്രൻസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പെർഫ്യൂം ഹെർ ഫ്രാഗ്രൻസ്
സൈന പ്ലൈ ഓടിടി റിലീസ് പോസ്റ്റർ
സംവിധാനംഹരിദാസ്
നിർമ്മാണംമോത്തി ജേക്കബ്, രാജേഷ് ബാബു കെ ശൂരനാട്
രചനകെ പി സുനിൽ
അഭിനേതാക്കൾകനിഹ
പ്രതാപ് പോത്തൻ
ടിനി ടോം
സംഗീതംരാജേഷ് ബാബു കെ ശൂരനാട്
ഗാനരചനശ്രീകുമാരൻ തമ്പി
ഛായാഗ്രഹണംസജിത്ത് മേനോൻ
ചിത്രസംയോജനംഅമൃത് ലുക്കാ
റിലീസിങ് തീയതി2022
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം2 മണിക്കൂർ

കനിഹ, പ്രതാപ് പോത്തൻ, ടിനി ടോം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഹരിദാസ് സംവിധാനം ചെയ്ത് 2022-ൽ പുറത്തിറങ്ങിയ മലയാളം ഫാമിലി ഡ്രാമ ചിത്രമാണ് പെർഫ്യൂം - ഹെർ ഫ്രാഗ്രൻസ് (Perfume Her Fragrance).[1][2]

കഥ[തിരുത്തുക]

പ്രണയിച്ച് വീട്ടുകാരുടെ ഇഷ്ടങ്ങൾക്ക് വിരുദ്ധമായി വിവാഹിതരായ അഭിരാമി ലിയോ ദമ്പതികളുടെ കുടുംബമാണ് പെർഫ്യൂമിന്റെ കഥാപാശ്ചാത്തലം.

അഭിരാമി (കനിഹ) ഒരു പ്രൈവറ്റ് സ്ഥാപനത്തിൽ അക്കൗണ്ടന്റായി ജോലി ചെയ്യുന്നു. ലിയോയും (ടിനി ടോം)ഒരു സ്വകാര്യ സ്ഥാപനത്തിൽ സെയിൽസ് എക്സിക്യൂട്ടീവ് ആയി ജോലി ചെയ്യുന്നു. അസ്വാരസ്യങ്ങളും പിണക്കങ്ങളും ഒക്കെ ഉണ്ടെങ്കിലും അഞ്ചുവയസ്സുള്ള പ്രിയങ്ക എന്ന മകളോടൊപ്പം വളരെ സന്തുഷ്ടമായ ഒരു കുടുംബജീവിതമാണ് ലിയോയും അഭിരാമിയും നയിക്കുന്നത്. എന്നിരുന്നാലും ലക്ഷ്വറിയോടും വിലപിടിപ്പുള്ള വസ്തുക്കളോടും ഉള്ള അഭിരാമിയുടെ ഭ്രമം പലപ്പോഴും ഒരു പ്രശ്നമായി തീരുന്നുണ്ട്‌. ഒരു ഇടത്തരം കുടുംബജീവിതം തന്നെ മുന്നോട്ടുകൊണ്ടുപോകാൻ പാടുപെടുന്ന അവസ്ഥയിൽ പലപ്പോഴും അഭിരാമിയുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും നിറവേറ്റാൻ ലീയോ യ്ക്ക് കഴിയാതെ വരുന്നുമുണ്ട്.

എന്നാൽ അഭിരാമിയുടെ സ്വപ്നങ്ങൾ ഉയർന്നതാണ്. അവൾക്ക് ആഡംബരങ്ങളോട് വലിയ അഭിനിവേശമുണ്ട്, അവളുടെ ശരാശരി ജീവിതത്തിൽ അവൾ തൃപ്തയല്ല. ഈ അവസ്ഥയിലാണ് പണക്കാരനും ബിസിനസുകാരനുമായ മാധവദാസ് (പ്രതാപ് പോത്തൻ) അഭിരാമിയുടെ ജീവിതത്തിലേക്ക് വളരെ യാദൃശ്ചികമായി കടന്നുവരുന്നത്. അയാളുടെ ഉയർന്ന ക്ലാസ്, ജീവിതശൈലി, പണം, സംഗീതത്തോടും ലഹരിയോടുമുള്ള അഭിനിവേശം, സമീപനം എന്നിവയാൽ സ്വാധീനിക്കപ്പെട്ട അഭിരാമി മാധവ ദാസുമായി വിവാഹേതര ബന്ധം സ്ഥാപിക്കുന്നു. എന്നാൽ അയാൾ ഒരു സ്ത്രീലംബടൻ ആണെന്നും ആ ബന്ധത്തിൽ നിന്ന് ശാരീരിക ആവശ്യങ്ങൾ മാത്രമേ നിറവേറ്റാനാവൂ എന്നും അവൾ ചൂഷണം ചെയ്യപ്പെടുകയാണെന്നും തിരിച്ചറിയുമ്പോഴേക്കും അവൾക്ക് കുറ്റബോധം തോന്നാൻ തുടങ്ങുന്നു. തുടർന്നുണ്ടാവുന്ന പ്രശ്നങ്ങളും അതിനെ എങ്ങനെ അഭിരാമി അഭിമുഖീകരിക്കുന്നു എന്നുള്ളതും ആണ് പെർഫ്യൂം വരച്ചുകാട്ടുന്നത്

അഭിനേതാക്കൾ[തിരുത്തുക]

സംഗീതം[തിരുത്തുക]

ശ്രീകുമാരൻ തമ്പി, അഡ്വക്കേറ്റ് ശ്രീരഞ്ജിനി, സുജിത് കാറ്റോടെ, സുധി എന്നിവർ എഴുതിയ ഗാനങ്ങൾക്ക് സംഗീതസംവിധാനം നിർവ്വഹിച്ചത് രാജേഷ് ബാബു കെ ശൂരനാട് ആണ്.

ഗാനങ്ങൾ
  1. നീലവാനം താലമേന്തി - കെ.എസ്. ചിത്ര
  2. ശെരിയെത് തെറ്റേത് - പി. കെ. സുനിൽ കുമാർ
  3. ശെരിയെത് തെറ്റേത് - മധുശ്രീ നാരായണൻ
  4. അകലെ നിന്നെരിയും - രഞ്ജിനി ജോസ്‌
  5. കാത്തുവെച്ചോരു (പ്രോമോ സോങ്) - വിനോദ് കോവൂർ

പെർഫ്യൂം ഹെർ ഫ്രാഗ്രൻസ് എന്ന സിനിമയ്ക്ക് വേണ്ടി രാജേഷ് ബാബു കെ ശൂരനാട് ചിട്ടപ്പെടുത്തിയ "നീലവാനം താലമേന്തി," "ശരിയേത് തെറ്റേതി വഴിയിൽ " എന്നീ ഗാനങ്ങൾ ആലപിച്ചതിന് പിന്നണി ഗായകരായ കെ.എസ്. ചിത്രയ്ക്കും പി. കെ. സുനിൽകുമാറിനും 2020ലെ മികച്ച പിന്നണിഗായകർക്കുള്ള ഫിലിം ക്രിട്ടിക്സ് അസോസിയേഷൻ അവാർഡുകൾ ലഭിക്കുകയുണ്ടായി.[3] ചിത്രത്തിലെ "നീലവാനം താലമേന്തി" എന്ന ഗാനം കോവിഡ് പാൻഡെമിക് സമയത്ത് പുറത്തിറങ്ങിയ അഞ്ച് മികച്ച ഗാനങ്ങളിൽ ഒന്നായി മലയാള മനോരമ റേറ്റ് ചെയ്യുകയും ചെയ്തു.[4]

പ്രതികരണം[തിരുത്തുക]

" പെർഫ്യൂം ഹെർ ഫ്രാഗ്രൻസ് "2022 നവംബർ 18ന് കേരളത്തിലെ തിയേറ്ററുകളിൽ റിലീസ് ചെയ്തു.[5] സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. ഐ എം ഡി ബി യും ബുക്മൈഷോയും യഥാക്രമം 6.4- 7.5 റേറ്റിംഗ് ആണ് നൽകിയത്..[6] [7][8][9][10] ചിത്രത്തിന്റെ ഓ ടി ടി അവകാശങ്ങൾ സൈന പ്ലേ കരസ്ഥമാക്കി.[11][12]

അണിയറ പ്രവർത്തകർ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "പെർഫ്യൂം; കണ്ണീർ വഴി താണ്ടിയ നിർമാതാവ്". Retrieved 2020-06-22.
  2. "Time of India" (in ഇംഗ്ലീഷ്). Retrieved 2020-11-17.
  3. "Kerala Film Critics Awards 2020" (in ഇംഗ്ലീഷ്). Retrieved 2021-09-13.
  4. "കോവിഡിന്റെ കെട്ട കാലത്തും ഹൃദയം കവർന്ന അഞ്ച് മെലഡികൾ". Retrieved 2020-11-29.
  5. "കനിഹയും ടിനി ടോമും കേന്ദ്ര കഥാപാത്രങ്ങളാകുന്ന പെർഫ്യൂം നവംബർ പതിനെട്ടിന് തിയേറ്ററുകളിലേക്ക്". Retrieved 2020-11-16.
  6. "Imdb" (in ഇംഗ്ലീഷ്). Retrieved 2022-11-11.
  7. "Book My Show" (in ഇംഗ്ലീഷ്). Retrieved 2022-11-18.
  8. "ജീവിതത്തിന്റെ നിറവും മണവും പറയുന്ന സിനിമ; പെർഫ്യൂം റിവ്യു". Retrieved 2020-11-18.
  9. "ആസ്വദിക്കും... നിങ്ങൾ ഈ സുഗന്ധം - മാതൃഭൂമി റിവ്യൂ". Retrieved 2020-11-18.
  10. "പ്രേക്ഷക ശ്രദ്ധ നേടി 'പെർഫ്യൂം'". Retrieved 2020-11-20.
  11. "OTT Raja" (in ഇംഗ്ലീഷ്). Retrieved 2023-01-24.
  12. "Cinema Live" (in ഇംഗ്ലീഷ്). Archived from the original on 2023-03-21. Retrieved 2023-01-23.