വിനോദ് കോവൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഒരു മലയാള ഹാസ്യനടനാണ് വിനോദ് കോവൂർ (ജനനം: 17 ജൂലൈ1969).[1]. നാടക രംഗത്തുകൂടി അഭിനയ രംഗത്തെത്തിയ വിനോദ് ആദാമിന്റെ മകൻ അബു, പുതിയ തീരങ്ങൾ,101 ചോദ്യങ്ങൾ , വല്ലാത്ത പഹയൻ എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ കോവൂർ സ്വദേശിയായ ഇദ്ദേഹം മഴവിൽ മനോരമ ചാനലിൽ പ്രദർശിപ്പിക്കുന്ന മറിമായം എന്ന ഹാസ്യ സീരിയലിലൂടെയാണ് ശ്രദ്ധേയനായത്. മീഡിയ വൺ ടെലിവിഷൻ ചാനലിലെ എം80 മൂസ എന്ന ടെലി സീരിയലിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

കുട്ടിക്കാലത്ത് കാമ്പിശ്ശേരി നാടക മത്സരത്തിൽ മികച്ച ബാല താരമായിരുന്നു. കോഴിക്കോട് യൂണിവേഴ്സിറ്റിയിലൂടെ ബി സോൺ, ഇന്റർസോൺ മത്സരങ്ങളിൽ വിജയിച്ചു. കേരള സർക്കാരിന്റെ കേരളോത്സവ നാടക മത്സരത്തിൽ തുടർച്ചയായി നാലു വർഷം മികച്ച നടനായിരുന്നു.

പുരസ്കാരങ്ങൾ[തിരുത്തുക]

കേരള സർക്കാരിന്റെ കേരളോത്സവ നാടകമത്സരത്തിൽ തുടർച്ചയായി നാലുവർഷം മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു.[2]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വിനോദ്_കോവൂർ&oldid=2447038" എന്ന താളിൽനിന്ന് ശേഖരിച്ചത്