പി.കെ. മന്ത്രി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Nuvola camera.svg ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.
പി.കെ. മന്ത്രി
PK MANTHRI.jpg
പി.കെ. മന്ത്രി
ജനനം
പി.കെ. മന്ത്രികുമാരൻ

1933 മെയ് 31
മരണം1984 ഡിസംബർ 6
ദേശീയത ഇന്ത്യ
തൊഴിൽകാർട്ടൂണിസ്റ്റ്
Work by P K Manthri published in Malayalam weekly "MANORAJYAM" in 1979

കേരളത്തിൽ നിന്നുള്ള പ്രശസ്തനായ ഒരു കാർട്ടൂണിസ്റ്റായിരുന്നു പി.കെ. മന്ത്രി. (ജനനം - 1933മെയ് 31 , മരണം - 1984ഡിസംബർ 6). പി.കെ. മന്ത്രികുമാരൻ എന്നായിരുന്നു അദ്ദേഹത്തിന്റെ മുഴുവൻ പേര്.

കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ പന്തളത്താണ് പി.കെ. മന്ത്രി ജനിച്ചത്. തനിനിറം ദിനപത്രത്തിനു വേണ്ടിയാണ് പ്രധാനമായും മന്ത്രി കാർട്ടൂണുകൾ വരച്ചത്. തന്റെ കാർട്ടൂണുകളിലൂടെയുള്ള ശക്തമായ വിമർശനം രാഷ്ട്രീയനേതാക്കളുടെ, പ്രത്യേകിച്ച് അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന സി.എച്ച്. മുഹമ്മദ് കോയയുടെ അലോസരത്തിനു കാരണമായി. ഇതു കാരണം പി.കെ. മന്ത്രി, സർക്കാർ സേവനത്തിൽ നിന്ന് 1969 മുതൽ 2 വർഷത്തേക്ക് പുറത്താക്കപ്പെട്ടു[അവലംബം ആവശ്യമാണ്]. പാച്ചു, കോവാലൻ, മിസ്റ്റർ കുഞ്ചു തുടങ്ങിയവ പി.കെ. മന്ത്രിയുടെ പ്രശസ്തമായ കാർട്ടൂൺ കഥാപാത്രങ്ങളാണ്. ഭാര്യ: സബിതാ ദേവി, ഏകമകൻ : സിനിലാൽ മന്ത്രി.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പി.കെ._മന്ത്രി&oldid=3318122" എന്ന താളിൽനിന്ന് ശേഖരിച്ചത്