പയററുപാക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ആലപ്പുഴ ജില്ലയിൽ കാവാലത്തിനടുത്ത് കൈനടിയോടു ചേർന്ന് കിടക്കുന്ന പ്രദേശമാണ് പയറ്റുപാക്ക.പ്രധാനമായും നെൽ കൃഷി ആണ് ഇവിടുത്തെ വരുമാനമാർഗം.ഇവിടേയ്ക്ക് കോട്ടയം വഴിയും ചങ്ങനാശേരി വഴിയും എത്തിചേരാം. കോട്ടയത്തുനിന്നും ചിങ്ങവനം കഴിഞ്ഞു ഔട്പോസ്റ്റ് ജെഗ്ഷനിൽനിന്നും വലത്തോട്ട് തിരിഞ്ഞു നാല് കിലോ മീറ്റർ വന്നാൽ ഈര എന്ന സ്ഥലത്തെത്തും.അതുകഴിഞ്ഞാൽ ചക്കച്ചന്പാക്ക.അവിടെനിന്നും ഇടത്തോട്ട് പോയാൽ പയറ്റുപാക്ക ആയി.ചങ്ങനാശേരി വഴി വന്നാൽ തുരുത്തിയിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞു മുളക്കാംതുരുത്തി, വാലടി കഴിഞ്ഞു വലത്തോട്ട് വന്നാൽ പയറ്റുപാക്ക ആയി.അടുത്ത സ്ഥലങ്ങൾ കാവാലം,കൈനടി,മുളക്കാംതുരുത്തി എന്നിവയാണ്.

"https://ml.wikipedia.org/w/index.php?title=പയററുപാക&oldid=3330818" എന്ന താളിൽനിന്ന് ശേഖരിച്ചത്