നോർത്ത് അമേരിക്കൻ പി-51 മസ്റ്റാങ്ങ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


പി-51 മസ്റ്റാങ്ങ്
375-ആം പോർവിമാന സൈന്യഗണത്തിൻ്റെ പി 51 മസ്റ്റാങ്ങുകൾ, 1944-ൽ.
375-ആം പോർവിമാന സൈന്യഗണത്തിൻ്റെ പി 51 മസ്റ്റാങ്ങുകൾ, 1944-ൽ.
തരം പോർവിമാനം
ഉത്ഭവ രാജ്യം അമേരിക്കൻ ഐക്യനാടുകൾ
നിർമ്മാതാവ് നോർത്ത് അമേരിക്കൻ ഏവിയേഷൻ
ആദ്യ പറക്കൽ 1940 ഒക്ടോബർ 26
അവതരണം 1942 ജനുവരി[1]
സ്ഥിതി ഉപയോഗത്തിലല്ല
പ്രാഥമിക ഉപയോക്താക്കൾ യുനൈറ്റഡ് സ്റ്റേറ്റ്സ് ആർമി എയർ ഫോർസസ്
റോയൽ എയർ ഫോഴ്സ്
നിർമ്മിച്ച എണ്ണം 15,000-നു കൂടുതൽ[2]
ഒന്നിൻ്റെ വില US$50,985 (1945-ൽ)[3]

നോർത്ത് അമേരിക്കൻ പി-51 മസ്റ്റാങ്ങ് (ഇംഗ്ലീഷ്: North American P-51 Mustang) ഒരു അമേരിക്കൻ പോർവിമാനമാണ്. ഈ വിമാനത്തിനെ രണ്ടാം ലോകമഹായുദ്ധത്തിലും, കൊറിയൻ യുദ്ധത്തിലും, മറ്റ് യുദ്ധങ്ങളിലും ഉപയോഗിച്ചിരുന്നു. നോർത്ത് അമേരിക്കൻ ഏവിയേഷനാണ് മസ്റ്റാങ്ങ് ഉണ്ടാക്കിയ കമ്പനി. യഥാർത്ഥത്തിൽ, റോയൽ എയർ ഫോഴ്സിനു വേണ്ടി ആയിരുന്നു ഈ വിമാനം നിർമ്മിച്ചത്. രണ്ടാം ലോകമഹായുദ്ധത്തിൽ, മസ്റ്റാങ്ങുടെ പിന്നീടുള്ള രൂപങ്ങളെ ഉപയോഗിച്ചത് ബോംബർ വിമാനങ്ങളെ സംരക്ഷിക്കാൻ ആയിരുന്നു. കൊറിയൻ യുദ്ധത്തിൻ്റെ തുടക്കത്തിൽ, ഐക്യരാഷ്ട്രസഭയുടെ പ്രാഥമികമായ പോർവിമാനമായിരുന്നു പി-51 മസ്റ്റാങ്ങ്.

ഉപയോക്താക്കൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Mustang Aces of the Ninth & Fifteenth Air Forces & the RAF".
  2. "North American P-51D Mustang". യു.എസ്. എയർ ഫോർഴ്സ് ദേശീയ മ്യൂസിയം
  3. നാക്ക്, മാർസെൽ സൈസ്. Encyclopedia of U.S. Air Force Aircraft and Missile Systems: Volume 1 Post-World War II Fighters 1945–1973. വാഷിങ്ടൺ, ഡി.സി.: Office of Air Force History, 1978.