ബോംബർ വിമാനം
ദൃശ്യരൂപം
ബോംബർ വിമാനം നിലത്തുള്ള ലക്ഷ്യങ്ങളെയും കടലിലുള്ള ലക്ഷ്യങ്ങളെയും ബോംബുകൾ, ടോർപിഡോകൾ, അല്ലെങ്കിൽ മിസൈലുകൾ ഉപയോഗിച്ച് ആക്രമിക്കുന്ന ഒരു തരം സൈനികവിമാനമാണ്.
വർഗ്ഗീകരണം
[തിരുത്തുക]കൗശലകരമായ ബോംബർ വിമാനം
[തിരുത്തുക]കൗശലകരമായ ബോംബർ വിമാനങ്ങളുടെ പ്രാഥമിക ഉപയോഗം ശത്രുവിൻ്റെ വിഭവങ്ങളും ആന്തരഘടനയും നശിപ്പിക്കുക എന്നാണ്. പാലങ്ങളെയും, ഫാക്ടറികളെയും, കപ്പൽ നിർമ്മാണകേന്ദ്രങ്ങളെയും, നഗരങ്ങളെയും ബോംബിട്ടിട്ടാണ് വിഭവങ്ങളും ആന്തരഘടനയും നശിപ്പിക്കുന്നത്.
തന്ത്രപരമായ ബോംബർ വിമാനം
[തിരുത്തുക]തന്ത്രപരമായ ബോംബർ വിമാനങ്ങളുടെ പ്രാഥമിക ഉപയോഗം ശത്രുസേനയുടെ പ്രവർത്തനം എതിർക്കുക എന്നാണ്. ഇത്തരത്തിലുള്ള ബോംബർ വിമാനങ്ങൾ ശത്രുസേനയുടെ സൈനിക വാഹനങ്ങളെയും, ഉപകരണങ്ങളെയും, പ്രതിഷ്ഠാപനങ്ങളെയും, സൈനികത്താവളങ്ങളെയും ആക്രമിക്കും.