Jump to content

നെടുവന്നൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കൊല്ലം ജില്ലയിലെ പത്തനാപുരം താലൂക്കിലെ പിടവൂർ വില്ലേജിൽ ഉള്ള ഒരു ചെറിയ ഗ്രാമമാണു നെടുവന്നൂർ. കുന്നിക്കോടിനും പത്തനാപുരത്തിനും നടുക്കായി ആണു ഇ ഗ്രാമം. കേരളത്തിലെ അവസാനത്തെ മീറ്റർ ഗേജ് റയിൽ പാത ഇ ഗ്രാമത്തിൽ കൂടിയാണു കടന്നു പോകുന്നത്. ഭുരിഭാഗം ജനങ്ങളും കർഷകരാണ്. നെല്ലും റബ്ബറും ആണു പ്രധാന കാർഷിക വിളകൾ.നവോദയ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ്, ലൈബ്രറി തുടങ്ങിയവയാണ്‌ ഇവിടത്തെ പ്രധാന സാംസ്കാരിക നിലയങ്ങൾ.

"https://ml.wikipedia.org/w/index.php?title=നെടുവന്നൂർ&oldid=3248319" എന്ന താളിൽനിന്ന് ശേഖരിച്ചത്