നീല അമൽപ്പൊരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

നീല അമൽപ്പൊരി
Chassalia curviflora 03946.jpg
പൂക്കൾ
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
ഡിവിഷൻ:
ക്ലാസ്സ്‌:
നിര:
കുടുംബം:
Rubiaceae (Coffee family)
ജനുസ്സ്:
വർഗ്ഗം:
Chassalia curviflora
ശാസ്ത്രീയ നാമം
C.curviflora
പര്യായങ്ങൾ

Curved Flower Woody Chassalia

റൂബിയേസിയേ കുടുംബത്തിൽ പെട്ട ഒരിടത്തരം കുറ്റിച്ചെടിയാണ് നീല അമൽപ്പൊരി. ചെസേലിയ കെർവിഫ്ലോറ (Chassalia curviflora) എന്നാണ് സസ്യശാസ്ത്ര നാമം.ഇന്ത്യ, ചൈന,ഇന്തോനേഷ്യ, തുടങ്ങിയ തെക്ക്, തെക്ക്-കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ സാധാരണയായി കാണപ്പെടുന്നു.[1] നീല അമൽപ്പൊരിക്ക് അമൽപ്പൊരി( സർപ്പഗന്ധി)യുമായി വളരെ സാദ്രുശ്യമുണ്ട്.അതു കൊണ്ട് തന്നെയാണ് 'നീല' അമൽപ്പൊരി എന്നു പേരു വീണതും .വനങ്ങളിലും പൊന്തൻ കാടുകളിലും വന്മരങ്ങളുടെ കീഴെയാണിവ മിക്കവാറും കാണപ്പെടുന്നത്.

പ്രത്യേകതകൾ[തിരുത്തുക]

അഞ്ചടി വരെ പൊക്കം വയ്ക്കാറുണ്ട്.ഇളം തണ്ടിനു ഇളം പർപ്പിൾ നിറം.ഇലകൾക്ക് മുക്കാലടിയോളം നീളവും രണ്ടിഞ്ച് വീതിയുമുണ്ട്.ഇലഞെട്ട് ചെറുതാണ്.ഞരമ്പുകൾ ഇലയുടെ ഇരു വശത്തും വ്യക്തമായി കാണാം.

പൂക്കൾ[തിരുത്തുക]

പൂക്കൾക്ക് പിങ്ക് നിറമാണ്.ഒറ്റയ്ക്കല്ലാതെ കുലകളായി കാണപ്പെടുന്നു.ഒരു കുലയിൽ അനേകം പൂക്കൾ ഉണ്ടാകും.വിദളങ്ങൾ അഞ്ച്, ദളങ്ങളൂം അഞ്ച്.അവ യോജിച്ച് കുഴലായി തീർന്നിരിക്കുന്നു.കുഴലിനു ഒരിഞ്ച് നീളം വരും.അതു വളഞ്ഞിരിക്കുന്നു.അതു കൊണ്ടാണ് കർവിഫ്ലോറ എന്ന സ്പീഷിസ് നാമം നൽകിയത്.

ഔഷധഗുണങ്ങൾ[തിരുത്തുക]

ഇലയിട്ട് ചൂടാക്കിയ എണ്ണ നേത്രരോഗങ്ങൾക്കും , ചെവിവേദനയ്ക്കും എതിരെ ഫലപ്രദമാണ്.

ചിത്രങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. http://www.efloras.org/florataxon.aspx?flora_id=2&taxon_id=200022073


"https://ml.wikipedia.org/w/index.php?title=നീല_അമൽപ്പൊരി&oldid=3267495" എന്ന താളിൽനിന്ന് ശേഖരിച്ചത്