നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ
യഥാർഥ നാമം | भारतीय राष्ट्रीय भुगतान निगम |
---|---|
ലാഭേച്ഛയില്ലാതെ പ്രവർത്തിയ്കുന്ന കമ്പനി | |
വ്യവസായം | പണമിടപാട് |
സ്ഥാപിതം | 2008 |
ആസ്ഥാനം | മുംബൈ, മഹാരാഷ്ട്ര, ഇന്ത്യ[1] |
പ്രധാന വ്യക്തി | ബിശ്വമോഹൻ മഹാപാത്ര (Non-Exe ചെയർമാൻ)[2] ദിലീപ് അബ്സെ (MD and CEO)[3][4] |
ഉത്പന്നങ്ങൾ | റുപേ കാർഡ്, ഭീം ആപ്പ്, യുപിഐ |
ജീവനക്കാരുടെ എണ്ണം | 1000+ |
വെബ്സൈറ്റ് | npci |
ഇന്ത്യയിലെ ഓപ്പറേറ്റിങ് റീട്ടെയിൽ പേയ്മെന്റ്, സെറ്റിൽമെന്റ് സംവിധാനം എന്നിവ ഒരു കുടക്കീഴിലാക്കുവാനായി സ്ഥാപിക്കപ്പെട്ടതാണ് നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ).
ഘടന
[തിരുത്തുക]കമ്പനീസ് ആക്ട് 2013 ലെ സെക്ഷൻ 8 പ്രകാരം രജിസ്റ്റർ ചെയ്ത ലാഭേച്ഛയില്ലാത്ത സംഘടനയാണ് എൻപിസിഐ. ഈ സ്ഥാപനം പ്രധാന ബാങ്കുകളുടെ കൺസോർഷ്യത്തിന്റെ ഉടമസ്ഥതയിലുള്ളതാണ്.[5] റിസർവ് ബാങ്ക് ഓഫ് ഇന്ത്യയാണ് ഇവരുടെ പ്രധാന പ്രമോട്ടർ. 2008 ഡിസംബറിലാണ് എൻപിസിഐ രൂപീകരിച്ചത്.
നിലവിൽ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ , പഞ്ചാബ് നാഷണൽ ബാങ്ക് , കാനറ ബാങ്ക് , ബാങ്ക് ഓഫ് ബറോഡ , യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ , ബാങ്ക് ഓഫ് ഇന്ത്യ , ഐസിഐസിഐ ബാങ്ക് , എച്ച്ഡിഎഫ്സി ബാങ്ക് , സിറ്റിബാങ്ക് , എച്ച്എസ്ബിസി എന്നിവയാണ് എൻപിസിഐയുടെ കോർ പ്രമോട്ടർമാർ. നോൺ എക്സിക്യൂട്ടീവ് ചെയർമാൻ ബിസ്വാമോഹൻ മഹാപാത്രയും, റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നോമിനികളും, കോർ പ്രമോട്ടർമാരായ ബാങ്കുകളുടെ നോമിനികളും ഉൾപ്പെട്ടതാണ് ഡയറക്ടർ ബോർഡ്. [6]ദിലീപ് അസ്ബെയാണ് നിലവിൽ എൻപിസിഐയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ. [7]
സേവനങ്ങൾ
[തിരുത്തുക]ഈ കോർപ്പറേഷൻ നൽകുന്ന സേവനങ്ങളിൽ ഉൾപ്പെടുന്നവായാണ്
- റുപേ
- ഭാരത് ഇൻറർഫേസ് ഫോർ മണി
- യൂണിഫൈഡ് പെയ്മെന്റ്സ് ഇന്റർഫേസ് (യുപിഐ)
- ഭാരത് ബിൽപേ
- ഇമ്മീഡിയറ്റ് പേയ്മെന്റ് സർവ്വീസ് (ഐ.എം.പി.എസ്)
- ചെക്ക് ട്രങ്കേഷൻ സംവിധാനം
- നാഷൽ ഫിനാൻസ് സ്വിച്ച്
- ആധാർ അധിഷ്ടിത പേയ്മെന്റ് സംവിധാനം
- ഭാരത് ക്യൂ.ആർ
- നാഷണൽ ഇലക്ട്രോണിക് ടോൾ കളക്ഷൻ
പുരസ്കാരങ്ങൾ
[തിരുത്തുക]- BHIM UPI വികസിപ്പിച്ചതിന് 2018ലെ ഗോൾഡൻ പീക്കോക്ക് ഇന്നൊവേറ്റീവ് പ്രൊഡക്ട്/സർവീസ് അവാർഡ് ലഭിച്ചു.[8]
- 2018 ലെ പോളിസി ആൾട്ടർനേറ്റീവ് ഏജന്റ് ഓഫ് ദ ഇയറായി എൻപിസിഐയെ എക്കണോമിക്സ് ടൈംസ് തിരഞ്ഞെടുത്തു .[9]
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "National Payments Corporation of India". Npci.org.in. Retrieved 2011-03-16.
- ↑ https://www.npci.org.in/board-of-directors
- ↑ https://www.npci.org.in/management-team
- ↑ "Mobile money transfer fee cut to 10p". Indianexpress.com. Retrieved 2011-03-16.
- ↑ "Watal Report, December 2016" (PDF). Ministry of Finance. Ministry of Finance. Retrieved 14 January 2017.
- ↑ "B Sambamurthy appointed as NPCI interim Board chairman". Economic Times. 21 September 2017. Retrieved 24 October 2017.
- ↑ "NPCI names Dilip Asbe as interim CEO, AP Hota retires". Business Standard News. 14 August 2017. Retrieved 9 October 2017.
- ↑ "NPCI wins Golden Peacock Award for BHIM UPI" (PDF).
{{cite web}}
: Cite has empty unknown parameter:|dead-url=
(help) - ↑ "ET Awards 2018 for Policy Change Agent of the Year: NPCI". The Economic Times. 2018-09-07. Retrieved 2018-11-16.
പുറം കണ്ണികൾ
[തിരുത്തുക]- Official site
- CTCircular Archived 2011-07-21 at the Wayback Machine.
- Bharat Bill Pay