Jump to content

ഭാരതീയ സ്റ്റേറ്റ് ബാങ്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഭാരതീയ സ്റ്റേറ്റ് ബാങ്ക്
പബ്ലിക് കമ്പനി
Traded asഎൻ.എസ്.ഇ.SBIN
ബി.എസ്.ഇ.: 500112
എൽ.എസ്.ഇSBID
BSE SENSEX Constituent
CNX Nifty Constituent
വ്യവസായംബാങ്കിങ്, സാമ്പത്തിക സേവനം
സ്ഥാപിതം2 June 1806, ബാങ്ക് ഓഫ് കൽക്കട്ട
27 January 1921, ഇംപീരിയൽ ബാങ്ക് ഓഫ് ഇന്ത്യ
1 July 1955, ഭാരതീയ സ്റ്റേറ്റ് ബാങ്ക്
2 June 1956,[1] ദേശസാൽകരണം
ആസ്ഥാനംമുംബൈ, മഹാരാഷ്ട്ര, ഇന്ത്യ
സേവന മേഖല(കൾ)ആഗോളം
പ്രധാന വ്യക്തി

രജനീഷ് കുമാർ
(ചെയർമാൻ)
ദിനേഷ് കുമാർ ഖര
(MD)
ഉത്പന്നങ്ങൾറീറ്റേൽ ബാങ്കിങ്, കമർഷ്യൽ ബാങ്കിങ്, നിക്ഷേപം, വായ്‌പകൾ, ഇൻവെസ്റ്റ്മെന്റ് ബാങ്കിങ്, ഇൻഷുറൻസ്, മ്യൂച്യൽ ഫണ്ട്, ക്രെഡിറ്റ് കാർഡ്
വരുമാനംIncrease 2,98,640.45 കോടി (US$47 billion) (2017)
Increase 50,847.90 കോടി (US$7.9 billion) (2017)
Increase 10,484.10 കോടി (US$1.6 billion) (2017)
മൊത്ത ആസ്തികൾIncrease 27,05,966.30 കോടി (US$420 billion) (2017)
Total equityIncrease 1,44,274.65 കോടി (US$22 billion) (2016)
ഉടമസ്ഥൻGovernment of India (61.23%)
ജീവനക്കാരുടെ എണ്ണം
Increase 209,567 (2017)
Capital ratio13.12% (2016)
വെബ്സൈറ്റ്bank.sbi

ഭാരത സർക്കാർ പ്രമുഖ ഓഹരി ഉടമയായുള്ള ഒരു പൊതുമേഖലാ ധനകാര്യസ്ഥാപനമാണ്‌ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(SBI). ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ എസ്.ബി.ഐ., 1806-ൽ 'ബാങ്ക് ഓഫ് കൽക്കട്ട' എന്ന പേരിൽ കൽക്കട്ടയിലാണ് സ്ഥാപിയ്ക്കപ്പെട്ടത്. ശാഖകളുടെ എണ്ണത്തിൽ ലോകത്തെ രണ്ടാം സ്ഥാനത്തുള്ള എസ്.ബി.ഐ., ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും പഴക്കം ചെന്ന ബാങ്കുകളിലൊന്നാണ്‌. 1806 ജൂൺ 2നു സ്ഥാപിതമായ 'ബാങ്ക് ഓഫ് കൽക്കട്ട'യിൽ നിന്നുമാണ് എസ്.ബി.ഐ യ്യുടെ വേരുകൾ തുടങ്ങുന്നത്. 1809 ജനുവരി 2നു ഇത് ബാങ്ക് ഓഫ് ബംഗാൾ ആയി മാറി. 1840 ഏപ്രിൽ തുടങ്ങിയ ബാങ്ക് ഓഫ് ബോംബെ,1843 ജൂലൈയിൽ ആരംഭിച്ച ബാങ്ക് ഓഫ് മദ്രാസ് എന്നിവ 1921 ജനുവരി 27നു ബാങ്ക് ഓഫ് ബംഗാളുമായി ലയിച്ച് ഇമ്പീരിയൽ ബാങ്ക് ഓഫ് ഇന്ത്യ രൂപം കൊണ്ടു. 1955 ജൂലൈ 1നു ഇമ്പീരിയൽ ബാങ്കിനെ ദേശസാൽക്കരിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നു നാമകരണം ചെയ്തു. സബ്സിഡീയറി ബാങ്കുകളുടെ നിയന്ത്രണം എസ്.ബി.ഐ ഏറ്റെടുത്തത് 1959-ൽ സർക്കാർ അവയെ ദേശസാൽക്കരിച്ചതോടുകൂടിയാണ്.

2017 ഏപ്രിൽ ഒന്നിന് ഭാരതീയ സ്റ്റേറ്റ് ബാങ്ക്, അസോസിയേറ്റ് ബാങ്കുകളായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ്, സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂർ, സ്റ്റേറ്റ് ബാങ്ക് ഓഫ് പട്യാല, സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ കൂടാതെ ഭാരതീയ മഹിളാ ബാങ്ക് എന്നിവയെ അതിൽ ലയിപ്പിച്ചു. ഇത് ഇന്ത്യയിലെ ബാങ്കിങ് വ്യവസായത്തിൻറെ ചരിത്രത്തിലെ ആദ്യ വലിയ തോതിലുള്ള ഏകീകരണമാണ്. ലയനശേഷം 33 ട്രില്യൺ വരുന്ന ബാലൻസ്‌ ഷീറ്റ്, 278,000 ജീവനക്കാർ, 420 ദശലക്ഷം ഉപഭോക്താക്കൾ, 24,000 ശാഖകളും 59,000 എടിഎമ്മുകൾ എന്നിവയുമായി ലോകത്തിലെ ഏറ്റവും വലിയ 50 ബാങ്കുകളിൽ ഒന്നായി. 2016 ലെ ലോകത്തിലെ ഏറ്റവും വലിയ കോർപ്പറേഷനുകളുടെ ഫോർച്യൂൺ ഗ്ലോബൽ 500 പട്ടികയിൽ 232 ആം സ്ഥാനത്താണ് ഭാരതീയ സ്റ്റേറ്റ് ബാങ്ക്.

ചരിത്രം

[തിരുത്തുക]
സ്റ്റേറ്റ് ബാങ്കിന്റെ ആദ്യ മൂന്നു ശാഖകൾ, (കൽക്കട്ട, ബോംബെ, മദ്രാസ്), പ്രസിഡൻസി ബാങ്കുകൾ എന്നറിയപ്പെട്ടു.
  • 1861 : ഇന്ത്യാ ഗവണ്മെന്ട് കടലാസു നാണയ(paper currency) വിനിമയത്തിനുള്ള അധികാരം,പ്രസിഡൻസി ബാങ്കുകൾക്കു മാത്രമായി പരിമിതപ്പെടുത്തി.
  • 1921 : ജനുവരി 27-ന്‌ പ്രസിഡൻസി ബാങ്കുകൾ ലയിപ്പിച്ച്, ഗവണ്മെന്റിന്റെ ഉടമസ്ഥതയിൽ ഇമ്പീരിയൽ ബാങ്ക് ഓഫ് ഇന്ത്യ രൂപവത്കരിച്ചു. പിന്നീട്,സെണ്ട്രൽ ബാങ്ക് ഓഫ് ഇന്ത്യയുടെ രൂപവത്കരണം വരെ പ്രസിഡെൻസി ബാങ്ക് ഭാരതത്തിലെ പ്രധാന ധനകാര്യസ്ഥാപനമായി തുടർന്നു.
  • 1955 : ഏപ്രിൽ 30-ന്‌ ഇന്ത്യൻ പാർലമെന്റ് പാസ്സാക്കിയ നിയമപ്രകാരം ഇമ്പീരിയൽ ബാങ്കുകളെ റിസർവ്‌ ബാങ്ക്‌ ഓഫ് ഇന്ത്യയുടെ അധികാരപരിധിയിൽ ഉൾപ്പെടുത്തി. 60% ഓഹരികളുടെ ഉടമസ്ഥാവകഅശം റിസർവ്വ് ബാങ്ക് ഏറ്റെടുത്തു. ജൂലൈ 1-ന്‌, ഇമ്പീരിയൽ ബാങ്ക് ഓഫ് ഇന്ത്യ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്ന പേരു സ്വീകരിച്ചു.
  • 1959 : ഇന്ത്യൻ ഗവണ്മെന്റിന്റെ സ്റ്റേറ്റ് ബാങ്ക്(സബ്സിഡിയറി) നിയമപ്രകാരം, എട്ട് സംസ്ഥാന ബാങ്കുകളുടെ ചുമതല എസ്.ബി.ഐയ്ക്കു കൈവന്നു.
  • 1980കൾ : കേരളത്തിലെ കൊച്ചിൻ സ്റ്റേറ്റ് ബാങ്ക് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെത്തുടർന്ന് സ്റ്റേറ്റ് ബാങ്കിൽ ലയിച്ചു.
  • 2007 : ജനുവരി 29-ന്‌ എസ്.ബി.ഐയുടെ മുഴുവൻ ഓഹരികളും 355 ബില്യൻ രൂപയ്ക്ക് റിസർവ്വ് ബാങ്ക് ഏറ്റെടുത്തു.
  • 2008 : മാർച്ച് 9 -ന്‌ കേന്ദ്ര ധനകാര്യ വകുപ്പു മന്ത്രി പി. ചിദംബരം അദ്ദേഹത്തിന്റെ ജന്മനാടായ പുതുവയലിൽ സ്റ്റേറ്റ് ബാങ്ക് ശാഖ ആരംഭിച്ചതോടു കൂടി 10,000 ശാഖകളുള്ള ലോകത്തെ രണ്ടാമത്തെ ബാങ്ക് എന്ന പദവി എസ്.ബി.ഐയ്ക്കു സ്വന്തമായി.
  • 2017 : ഏപ്രിൽ ഒന്നിന് അസോസിയേറ്റ് ബാങ്കുകളായ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ്, സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂർ, സ്റ്റേറ്റ് ബാങ്ക് ഓഫ് പട്യാല, ഭാരതീയ മഹിളാ ബാങ്ക് എന്നിവയെ എസ്.ബി.ഐയിൽ  ലയിപ്പിച്ചു.


സഹബാങ്കുകൾ

[തിരുത്തുക]

വിദേശ ശാഖകൾ

[തിരുത്തുക]

താഴെപ്പറയുന്ന രാജ്യങ്ങളിൽ എസ്.ബി.ഐയ്ക്ക് ശാഖകൾ ഉണ്ട്:

ഇസ്റായേലിലെ ശാഖ

10,000 ശാഖകൾ

[തിരുത്തുക]

ശാഖകളുടെ എണ്ണത്തിൽ 10,000 തികച്ച ഏക ഇന്ത്യൻ ബാങ്കാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ .2008 മാർച്ച് 9നു തമിഴ്നാട്ടിലെ ശിവഗംഗ ജില്ലയിലുള്ള പുതുവയൻ ഗ്രാമത്തിലാണ് പതിനായിരാമത്തെ ശാഖ കേന്ദ്രമന്തൃി പി.ചിദംബരം ഉദ്ഘാടനം ചെയ്തത്.ശാഖകളുടെ എണ്ണത്തിൽ നിലവിൽ ലോകത്ത് രണ്ടാം സ്ഥാനമാണ് എസ്.ബി.ഐ ക്ക്. ചൈനയിലെ ദി ഇൻഡസ്ട്രിയൽ ആൻഡ് കൊമേഴ്സിയൽ ബാങ്ക് ഓഫ് ചൈനയാണ് ഒന്നാമത്. ലോകത്തിൽ ഏറ്റവും ലാഭത്തിൽ പ്രവർത്തിക്കുന്ന ബാങ്കും ഇതുതന്നെ.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
  1. http://rbidocs.rbi.org.in/rdocs/content/PDFs/90028.pdf