ഇമ്മീഡിയറ്റ് പേയ്മെന്റ് സർവ്വീസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇമ്മീഡിയറ്റ് പേയ്മെന്റ് സർവ്വീസ്
വ്യവസായംപണമിടപാട്
സ്ഥാപിതംനവംബർ 22, 2010 (2010-11-22)
സേവന മേഖല(കൾ)ഭാരതം
ഉടമസ്ഥൻനാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ
വെബ്സൈറ്റ്www.npci.org.in

ഇന്ത്യയിലെ തൽക്ഷണ പണമിടപാടുകൾക്കുള്ള ഇന്റർ-ബാങ്ക് ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫർ സംവിധാനമാണ് ഇമ്മീഡിയറ്റ് പേയ്മെന്റ് സർവ്വീസ് (ഐഎംപിഎസ്). മൊബൈൽ ഫോണിലൂടെ ഒരു ഇന്റർ-ബാങ്ക് ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫർ സേവനമാണ് IMPS വാഗ്ദാനം ചെയ്യുന്നത്. NEFT , RTGS എന്നിവയിൽ നിന്ന് വ്യത്യസ്തമായി ബാങ്ക് അവധി ദിവസങ്ങൾ ഉൾപ്പെടെ എല്ലാ ദിവസവും 24 മണിയ്ക്കൂറും ഈ സേവനം ലഭ്യമാണ്.

നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയാണ് (എൻപിസിഐ) ഈ സംവിധാനം കൈകാര്യം ചെയ്യുന്നത്.ഇത് നിർമ്മിച്ചിരിക്കുന്നത് നിലവിലുള്ള നാഷണൽ ഫിനാൻസ് സ്വിച്ച് നെറ്റ്വവർക്കിലാണ്. 2010 നവംബർ 22 നാണ് IMPS പരസ്യമായി സമാരംഭിച്ചത്.നിലവിൽ 53 വാണിജ്യ ബാങ്കുകളിലും, 101 ഗ്രാമീണ, ജില്ല, അർബൻ, സഹകരണ ബാങ്കുകളിലും ഈ സേവനം ലഭ്യമാണ്. [1]

IMPS ൽ പങ്കെടുക്കുന്ന ബാങ്കുകളുടെ ലിസ്റ്റ്[തിരുത്തുക]

ഇതും കൂടി കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "National Payments Corporation of India". www.npci.org.in. Archived from the original on 2017-07-23. Retrieved 2017-07-26.
  2. "Airtel Payments Bank". Archived from the original on 2019-02-22. {{cite web}}: Cite has empty unknown parameter: |dead-url= (help)
  3. "Paytm Payments Bank". www.paytmbank.com. Retrieved 2017-11-13.