നഞ്ചിയമ്മ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നഞ്ചിയമ്മ
നഞ്ചിയമ്മ
ജനനം (1960-01-01) ജനുവരി 1, 1960  (64 വയസ്സ്)
തൊഴിൽആദിവാസി കലാകാരി

അയ്യപ്പനും കോശിയും എന്ന മലയാള ചിത്രത്തിലെ കലക്കാത്ത എന്ന് തുടങ്ങുന്ന ടൈറ്റിൽ ഗാനം പാടി പ്രേക്ഷകഹൃദയങ്ങൾ കീഴടക്കിയ ആദിവാസി കലാകാരിയാണ് അട്ടപ്പാടി സ്വദേശിയായ നഞ്ചിയമ്മ [1] ,[2] . സിനിമ തിയേറ്ററുകളിൽ പ്രദർശനത്തിന് മുമ്പേ തന്നെ ടൈറ്റിൽ ഗാനവും ഗായികയായ നഞ്ചിയമ്മയും ജനശ്രദ്ധ നേടി .യുട്യൂബിൽ റിലീസ് ചെയ്ത ഗാനം ഒരു മാസം കൊണ്ട് തന്നെ ഒരു കോടിയിലധികം പേരാണ് കണ്ടത് [3] . നഞ്ചിയമ്മ തന്നെയാണ് ഈ ഗാനം എഴുതിയിട്ടുള്ളത്. ജേക്സ് ബിജോയ് ആണ് ഈ ഗാനത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചത് [4] , [5],[6] , [7] , [8]. 2020 ലെ ഇന്ത്യയിലെ മികച്ച ഗായികക്കുള്ള  ദേശീയ അവാർഡ് കരസ്ഥമാക്കി [9].

കലാ ജീവിതം[തിരുത്തുക]

ആദിവാസി കലാകാരനും അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ എക്‌സൈസ് ഇൻസ്‌പെക്ടറുടെ വേഷം ചെയ്ത അട്ടപ്പാടി സ്വദേശിയായ പഴനി സ്വാമി നേതൃത്വം നൽകുന്ന ആസാദ് കലാസംഘത്തിൽ അംഗമാണ് നഞ്ചിയമ്മ [10], [11]. കൃഷിപ്പണിയെടുത്തും ആടുകളെയും പശുക്കളെയുമൊക്കെ മേച്ചും ഉപജീവനമാർഗം കണ്ടെത്തുന്ന നഞ്ചിയമ്മയ്ക്ക് പാട്ട് ഏറെ ഇഷ്ടമാണ്. തലമുറകൾ ഏറ്റുപാടി മനസ്സിൽ സൂക്ഷിച്ച പാട്ടുകളാണ് നഞ്ചിയമ്മ കൂടുതലും പാടുന്നത് [12]. ഛായാഗ്രഹയായ ഫൗസിയ ഫാത്തിമക്കു കേരളസംസ്ഥാന ടെലിവിഷൻ പുരസ്കാരം 2015 ലെ മികച്ച ഛായാഗ്രഹണത്തിനുള്ള അവാർഡ് നേടിക്കൊടുത്ത സിന്ധു സാജൻ സംവിധാനം ചെയ്ത അഗ്ഗെദ് നായാഗ (മാതൃമൊഴി) എന്ന ഡോക്യുമെന്ററിയിൽ ആണ് നഞ്ചിയമ്മ ആദ്യമായി പാടിയതും അഭിനയിക്കുകയും ചെയ്തത്[13], [14], [15],[16] ,[17].

ലൈഫ് മിഷൻ പദ്ധതിയിലൂടെ രണ്ടു ലക്ഷം വീടുകൾ പൂർത്തിയായതിന്റെ ഭാഗമായി കേരള സർക്കാർ 2020 മാർച്ച് ഒന്നിന് പുറത്തിറക്കിയ , മുഖ്യമന്ത്രി പിണറായി വിജയൻ ആമുഖ വിവരണം നൽകിയ ആദിവാസി ഭാഷയിൽ ഉള്ള പ്രൊമോഷൻ ഗാനം പാടിയത് നഞ്ചിയമ്മ ആയിരുന്നു .ചരിത്രത്തിലാദ്യമായിട്ടു ആയിരുന്നു മലയാളത്തെ ആദിവാസി ഭാഷയിലേക്ക് ( ഇരുള ഭാഷ) മൊഴിമാറ്റം നടത്തി ഒരു പൊതു ജനസമ്പർക്ക പരിപാടിക്ക് കേരളത്തിൽ ഉപയോഗപ്പെടുത്തിയത് [18], [19] ,[20] .

അവാർഡുകൾ[തിരുത്തുക]

2020 ൽ കേരള സംസ്ഥാന ചലച്ചിത്ര അവാർഡിന്റെ പ്രത്യേക ജൂറി അവാർഡ് ലഭിച്ചു [21]. 2020 ലെ ഇന്ത്യയിലെ മികച്ച ഗായികക്കുള്ള  ദേശീയ അവാർഡ് കരസ്ഥമാക്കി [22].

സ്വകാര്യജീവിതം[തിരുത്തുക]

കേരളത്തിലെ ആദിവാസി സമൂഹത്തിലെ ഇരുള സമുദായത്തിൽ നിന്നുള്ള നഞ്ചിയമ്മ കുടുംബത്തോടൊപ്പം പാലക്കാട് ജില്ലയിലെ അട്ടപ്പാടിയിൽ നക്കുപതി പിരിവ് ഊരിൽ ആണ് താമസിക്കുന്നത്. നല്ലൊരു കൃഷിക്കാരിയും കൂടിയാണ് ഇവർ.

അവലംബം[തിരുത്തുക]

 1. "Nanjiyamma-Tribal Artiste-Ayyapanum Koshiyum Song-". english.manoramaonline.com.
 2. "നിറഞ്ഞ ചിരിയോടെ ഹൃദയത്തിൽ നിന്നും നഞ്ചിയമ്മ പാടി; ഒരു കോടി കാഴ്ചക്കാർ-". flowersoriginals.com.
 3. "Kalakkatha-Title Song-Ayyappanum Koshiyum -Prithviraj-Biju Menon - Sachy-Ranjith -Jakes Bejoy-". www.youtube.com.
 4. "പൃഥ്വിരാജിനേയും ബിജുമേനോനെയും അറിയാത്ത നഞ്ചിയമ്മ പാടിയ നാടൻപാട്ട് വൈറൽ-". malayalam.samayam.com.
 5. "നഞ്ചിയമ്മ പറയുന്നു-". malayalam.oneindia.com.
 6. "എന്റെ സ്വന്തം നഞ്ചിയമ്മ'; കാൽ തൊട്ട് സുരേഷ് ഗോപി; 'കോടീശ്വരനി'ലെ കണ്ണീർ കാഴ്ച-". www.manoramanews.com.
 7. "എന്റെ സ്വന്തം നഞ്ചിയമ്മ'; കാൽ തൊട്ട് സുരേഷ് ഗോപി; 'കോടീശ്വരനി'ലെ കണ്ണീർ കാഴ്ച-". www.vanitha.in.
 8. "ദൈവമകളെ' കേൾക്കുമ്പോൾ അഭിമന്യുവിനെയും അമ്മയെയും ഓർമ വരും; വേദനയോടെ സുരേഷ് ഗോപി-". www.manoramaonline.com.
 9. "നഞ്ചിയമ്മ മികച്ച പിന്നണി ​ഗായിക". www.asianetnews.com. {{cite web}}: zero width space character in |title= at position 26 (help)
 10. "ഇരുള വിഭാഗത്തിന്റെ ഗോത്ര താളം -". celluloidonline.com. Archived from the original on 2020-03-19. Retrieved 2020-03-19.
 11. "കേന്ദ്ര സാഹിത്യ അക്കാദമി ആദ്യമായി കേരളത്തിൽ സംഘടിപ്പിച്ച ദളിത് ചേതന സർഗസദസ്സ് അട്ടപ്പാടിയിൽ നടന്നു-". www.mathrubhumi.com. Archived from the original on 2022-01-28. Retrieved 2020-03-18.
 12. "സ്വന്തം പാട്ടാണ് ! 'അയ്യപ്പനും കോശിയും' ചിത്രത്തിലെ ഗാനത്തെക്കുറിച്ച് നഞ്ചിയമ്മ-". cinematalkies.in. Archived from the original on 2021-05-07. Retrieved 2020-03-18.
 13. "സിന്ധു സാജൻ സംവിധാനം ചെയ്ത അഗ്ഗെദ് നായാഗ എന്ന ഹൃസ്വചിത്രമാണു നഞ്ചിയമ്മയുടെ ആദ്യ സിനിമ-". www.manoramaonline.com.
 14. "പാട്ടുപാടി സൂപ്പറായി നഞ്ചിയമ്മ-". womenpoint.inm.
 15. "അട്ടപ്പാടിയിലെ മലമുകളിൽ നിന്നും ചെന്നൈ റെക്കോർഡിങ് സ്റ്റുഡിയോയിലേക്ക്-". www.pravasiexpress.com.
 16. "Nanjiyamma Songs-". www.malayalachalachithram.com.
 17. "Nanjiyamma Songs-". www.malayalachalachithram.com.
 18. "ലൈഫ് മിഷൻ പദ്ധതി പുതിയ വീഡിയോയിൽ പിണറായി വിജയൻ-". www.doolnews.com.
 19. "അവരോടു ജാതി ചോദിച്ചില്ല, മതം ചോദിച്ചില്ല- പിണറായി വിജയൻ-". www.deshabhimani.com.
 20. "ലൈഫ് മിഷൻ രണ്ടുലക്ഷം വീടുകൾ അതിലേറെ പുഞ്ചിരികൾ-". www.facebook.com.
 21. "സ്ത്രീ/ ട്രാൻസ്ജെൻഡർ വിഭാഗങ്ങൾക്കുള്ള പ്രത്യേക അവാർഡ്- നാഞ്ചിയമ്മ (അയ്യപ്പനും കോശിയും)-". malayalam.indianexpress.com.
 22. "നഞ്ചിയമ്മ മികച്ച പിന്നണി ​ഗായിക". www.mathrubhumi.com. {{cite web}}: zero width space character in |title= at position 26 (help)
"https://ml.wikipedia.org/w/index.php?title=നഞ്ചിയമ്മ&oldid=3949367" എന്ന താളിൽനിന്ന് ശേഖരിച്ചത്