സിന്ധു സാജൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സിന്ധു സാജൻ
ജനനംഅട്ടപ്പാടി, അഗളി ,കേരളം, ഇന്ത്യ
ദേശീയത ഇന്ത്യ
വിദ്യാഭ്യാസംഅദ്ധാപിക, സാമൂഹ്യ പ്രവർത്തക
ജീവിത പങ്കാളി(കൾ)സാജൻ
കുട്ടി(കൾ)മാനവ്, മിത്ര

ആദിവാസി കുട്ടികളുടെ വിദ്യാഭ്യാസപരവും സാംസ്കാരികവുമായ ഉന്നമനത്തിനായി തന്നിൽ അർപ്പിതമായ അദ്ധാപികവൃത്തിയെ വളരെ ക്രിയാത്മകമായി വിനിയോഗിക്കുന്ന ഒരു അദ്ധാപികയും സാമൂഹ്യ പ്രവർത്തകയും തിയേറ്റർ ആക്ടിവിസ്റ്റുമാണ് സിന്ധു സാജൻ [അവലംബം ആവശ്യമാണ്] . ആദിവാസി സമൂഹത്തിനിടയിലെ ഭാഷാപരവും സാംസ്‌കാരികപരവുമായ പ്രശ്‌നങ്ങൾ അഭിസംബോധന ചെയ്തുകൊണ്ട് “അഗ്ഗെദു നായാഗ” (മാതൃമൊഴി) എന്ന പേരിൽ ഒരു ഡോക്യുമെന്ററി സംവിധാനം ചെയ്തു [1] . സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന കുട്ടികളുടെ രാജ്യാന്തര ചലച്ചിത്രമേളയിലെ മലയാളം ഷോർട് ഫിലിംസ്വി ഭാഗത്തിൽ ഈ ചിത്രം പ്രദർശിപ്പിച്ചു [2] . അട്ടപ്പാടിയിലെ ആദിവാസി വിദ്യാർഥികൾ നേരിടുന്ന ഭാഷാപ്രശ്‌നത്തിലേക്കു വിരൽചൂണ്ടുന്ന തായ്‌മൊഴി എന്ന പുസ്തകവും എഴുതിയിട്ടുണ്ട് [3].


ശ്രദ്ധേയമായ പ്രവർത്തനങ്ങൾ[തിരുത്തുക]

ആദിവാസി സമൂഹത്തിനിടയിലെ ഭാഷാപരവും സാംസ്‌കാരികപരവുമായ പ്രശ്‌നങ്ങൾ അഭിസംബോധന ചെയ്തുകൊണ്ട് “അഗ്ഗെഡു നായഗ” (മാതൃമൊഴി) എന്ന പേരിൽ ഒരു ഡോക്യുമെന്ററി സംവിധാനം ചെയ്തു [4].

അവലംബം[തിരുത്തുക]

  1. "മാതൃമൊഴി തന്നെയല്ലേ 'മാതൃഭാഷ'?; സംവിധായിക സിന്ധു സാജൻ സംസാരിക്കുന്നു -". www.doolnews.com.
  2. "മാതൃമൊഴി തന്നെയല്ലേ 'മാതൃഭാഷ'?; സംവിധായിക സിന്ധു സാജൻ സംസാരിക്കുന്നു -". www.madhyamam.com.
  3. "സിന്ധു സാജൻ രചിച്ച തായ്‌മൊഴി എന്ന കൃതി -". ksicl.org.
  4. "Aggedu Nayaga (അഗ്ഗെഡു നായഗ) - -". www.youtube.com.
"https://ml.wikipedia.org/w/index.php?title=സിന്ധു_സാജൻ&oldid=3131081" എന്ന താളിൽനിന്ന് ശേഖരിച്ചത്