തുരുമ്പൻപൂച്ച

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

തുരുമ്പൻപൂച്ച
Rusty spotted cat 1.jpg
Scientific classification e
Kingdom: Animalia
Phylum: Chordata
Class: Mammalia
Order: Carnivora
Suborder: Feliformia
Family: മാർജ്ജാര വംശം
Genus: Prionailurus
Species: P. rubiginosus[1]
Binomial name
Prionailurus rubiginosus[1]
Geoffroy Saint-Hilaire, 1834
Rustyspottedmap.jpg
Rusty-spotted cat range

വളർത്തുപൂച്ചയുടെ പകുതിയോ മൂന്നിലൊന്നോ മാത്രം വലിപ്പമുള്ളതും ലോകത്തിലെ ഏറ്റവും ചെറിയ പൂച്ചയുമാണ് തുരുമ്പൻപൂച്ച[3]. മഞ്ഞകലർന്ന തവിട്ടു നിറമുള്ള തവിട്ടു രോമക്കുപ്പായവും അതിന്റെ പുറത്ത്‌ നേർവരകളിലായി തുരുമ്പിന്റെ നിറമുള്ള തവിട്ടുപുള്ളികളുമുണ്ട്. നെറ്റിയുടെ നെടുകെ കറുപ്പ് അതിരുകളുള്ള വെളുത്തവരകളുള്ള ഇവയുടെ കണ്ണിനുചുറ്റുമായും, ചുണ്ടുകളിലും, താടിയിലും,ശരീരത്തിന്റെ അടിവശത്തും വെളുത്ത രോമങ്ങളുണ്ട്. നിബിഡ വനത്തിൽ കഴിയുന്ന ഒരു ജീവിയല്ല ഇത്. എങ്കിലും നാട്ടിപുറങ്ങളിൽ അപൂർവമായേ ഇവയെ കാണാറുള്ളു.[4][2]

പെരുമാറ്റം[തിരുത്തുക]

നീണ്ട മഴക്കുശേഷം ഇര തേടി പുറത്തുവരുന്ന സമയത്ത് ഇവയെ കാണാം. മനുഷ്യരോട് അകൽച്ചയില്ലാത്ത ഇവ, പുരപ്പുറത്ത് കുഞ്ഞുങ്ങളെ പ്രസവിച്ചതുപോലുള്ള ധാരാളം സംഭവങ്ങളുണ്ട്.

വലിപ്പം[തിരുത്തുക]

ശരീരത്തിന്റെ മൊത്തം നീളം : 35-48 സെ.മീ.

തൂക്കം : 1-1.6 കിലോ.

ആവാസം[തിരുത്തുക]

പാറക്കെട്ടുള്ള പ്രദേശം, കുറ്റിക്കാട്, വരണ്ട തുറസ്സായ കാടുകൾ, മനുഷ്യവാസകേന്ദ്രങ്ങൾ.

ഏറ്റവും നന്നായി കാണാവുന്നത്[തിരുത്തുക]

മുണ്ടൻതുറ നാഷണൽ പാർക്ക് (തമിഴ്നാട് )

നിലനില്പിനുള്ള ഭീഷണി[തിരുത്തുക]

വർഗ്ഗസങ്കരണം (Hybridization), റോഡപകടങ്ങൾ.

അവലംബം[തിരുത്തുക]

  1. Wozencraft, W. C. (2005 നവംബർ 16). Wilson, D. E., and Reeder, D. M. (eds), ed. Mammal Species of the World (3rd edition ed.). Johns Hopkins University Press. pp. 543–544. ISBN 0-801-88221-4.  Check date values in: |date= (help)
  2. 2.0 2.1 Mukherjee, S.; Duckworth, J. W.; Silva, A.; Appel, A. & Kittle, A. (2016). "Prionailurus rubiginosus". The IUCN Red List of Threatened Species. IUCN. 2016: e.T18149A50662471. doi:10.2305/IUCN.UK.2016-1.RLTS.T18149A50662471.en. Retrieved 15 January 2018. 
  3. P. O., Nameer (2015). "A checklist of mammals of Kerala, India". Journal of Threatened Taxa. 7(13): 7971–7982. 
  4. വിവേക് മേനോൻ (2008). ഇന്ത്യയിലെ സസ്തനികൾ ഒരു ഫീൽഡ് ഗൈഡ്. ഡി സി ബുക്ക്സ്. p. 138. 

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=തുരുമ്പൻപൂച്ച&oldid=2724353" എന്ന താളിൽനിന്നു ശേഖരിച്ചത്