താര (ദേവി)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
താരാ
സംരക്ഷണത്തിന്റെ ദേവി
MaaKaliatTarapith.JPG
താരാപീഠത്തിലെ താരാദേവിയുടെ പ്രതിഷ്ഠ
ദേവനാഗരി तारा
Sanskrit Transliteration Tārā
Affiliation പാർവ്വതി, മഹാവിദ്യ, ദേവി
Planet ബൃഹസ്പതി
മന്ത്രം ഓം ഐം ഹ്രീം സ്ത്രീം താരായൈ ഹും ഫട് സ്വാഹ
(the above is her most important mantra as Dasa Mahavidya)
oṁ tāre tuttāre ture svāhā
(This was given by a famous Tara worshiper and it is also known as a powerful mantra for making her manifest before her worshipper)
ആയുധം വാൾ
ജീവിത പങ്കാളി ശിവൻ

ദശമഹാവിദ്യയിലെ പ്രധാനമായ ഒരു അവതാരമാണ് താര ദേവി. സ്ത്രീ ശക്തിയായ താരയുടെ പേരിനർത്ഥം "സംരക്ഷിക്കുന്നവൾ" എന്നാണ്. ദുർഗ്ഗ ,മഹാദേവി അല്ലെങ്കിൽ പാർവതി എന്നീ ശക്തി രൂപങ്ങളുടെ താന്ത്രിക രൂപങ്ങളിൽ ഒന്നാണു താര. കൂടാതെ താരിണി എന്ന നാമത്തിലും എന്നും ഈ ദേവത അറിയപ്പെടുന്നു. സംരക്ഷിക്കുക എന്നർതം വരുന്ന താർ എന്ന സംസ്കൃത പദത്തിൽ നിന്നാണു താര എന്ന പേർ ഉളവായിട്ടുള്ളത്. എന്നാൽ മിക്ക തദ്ദേശ ഭാഷകളിലും നക്ഷത്രം എന്നാണു ഈ വാക്കിന്റെ അർത്ഥം. സ്വയം സുന്ദരമായതും എന്നാൽ സ്വയം തന്നെ ശക്തിയാർജിച്ചതുമായ ,എല്ലാ ജീവന്റെയും ആധാരമാണു താര എന്നു സാരം.

ഐതിഹ്യങ്ങൾ[തിരുത്തുക]

താരയെ കുറിച്ചു വാമൊഴിയായി പറഞു വന്ന ഒരു കഥയുണ്ട്. ദേവാസുരന്മാരുടെ പാലാഴി മദനവുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു. ഹലാഹല വിഷം കുടിച്ച ശിവൻ അതിന്റെ ശക്തിയാൽ മൊഹാലസ്യ പെട്ടു പോകുന്നു.മഹാദേവിയായ ദുർഗാ മാതാവ് അപ്പോൾ താരാരൂപം ധാരണം ചെയ്തു ,അദ്ദേഹത്തെ മടിയിലിരുത്തി മുലയൂട്ടി ,വിഷവീര്യം നശിപ്പിച്ചു എന്നാണു ഒരു വിശ്വാസം.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=താര_(ദേവി)&oldid=2591848" എന്ന താളിൽനിന്നു ശേഖരിച്ചത്