Jump to content

ഡോള ബാനർജി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഡോള ബാനർജി
ജനനം (1980-06-02) 2 ജൂൺ 1980  (44 വയസ്സ്)
ദേശീയതഇന്ത്യക്കാരി
തൊഴിൽഅമ്പെയ്ത് കായിക വിഭാഗം
ഡോള ബാനർജി
Medal record
Representing  ഇന്ത്യ
Women's Archery
World Cup
Gold medal – first place 2007 Dubai Individual
Commonwealth Games
Gold medal – first place 2010 New Delhi Team Recurve
Bronze medal – third place 2010 New Delhi Individual Recurve
Asian Games
Bronze medal – third place 2010 Guangzhou Recurve Team

ലോക ചാമ്പ്യൻഷിപ്പ് നേടുന്ന ആദ്യത്തെ ഇന്ത്യൻ അമ്പെയ്തുകാരിയാണ് ഡോള ബാനർജി. ഇംഗ്ലീഷ്: Dola Banerjee :ബംഗാളി: (ബംഗാളി: দোলা ব্যানার্জি) (ജനനം 2 June 1980)[1]

ജീവിതരേഖ

[തിരുത്തുക]

ആദ്യകാലം

[തിരുത്തുക]

അശോക ബാനർജിയുടേയും കല്പന ബാനർജിയുടെയും മകളായി ബംഗാളിലെ ബാരാനഗറിൽ 1980 ജൂൺ 2 നു ജനിച്ചു. വിദ്യാഭ്യാസം ബാരാനഗറിലെ രാജ്‌കുമാരി ഹൈസ്കൂളിലായിരുന്നു. 9 വയസ്സുള്ളപ്പോൾ തന്നെ അമ്പെയ്തു പരിശീലന കളരിയിൽ ചേർന്നു [2] ജാംഷെഡ്പൂരിലെ ടാറ്റാ അമ്പെയ്ത്ത് അക്കാഡമിയിലായിരുന്നു പരിശീലനം.

ഇളയ സഹൊദരൻ രാഹുൽ ബാനർജിയും ഒരു അമ്പെയ്ത് താരമാണ്. ഷാൻ സാഗരിക എന്നറിയപ്പെടുന്ന ഗായകർ ഡോളയുടെ ബന്ധുക്കളാണ് [3]ദേശീയ മത്സരങ്ങളിൽ പങ്കെടുക്കാൻ തുടങ്ങിയതു മുതൽ ഇന്ത്യയിലെ പ്രമുഖസ്ഥാനത്തായിരുന്നു ഡോള.

കായിക ജീവിതം

[തിരുത്തുക]

ദേശീയം

[തിരുത്തുക]

1999ൽ ഷില്ലോങ്ങിൽ വച്ചു നടന്ന ടൂർണമെന്റിൽ ദേശീയ ചാമ്പ്യനായി. 2001 ൽ അമരാവതിയിൽ വച്ചു നടന്ന ദേശീയ ചാമ്പ്യൻഷിപ്പിൽ റികർവ് ഇനത്തിൽ വ്യക്തിഗത സ്വർണ്ണം നേടി. 2002 ലെ ദേശീയ ചാമ്പ്യൻഷിപ്പിൽ ഇത് രണ്ട് സ്വർണ്ണമായി. 2007വിജയവാഡയിൽ നടന്ന ദേശീയ ചാമ്പ്യൻഷിപ്പിലും സ്വർണ്ണം നേടി [4]

അന്തർദേശീയം

[തിരുത്തുക]

ആദ്യത്തെ അന്തർദേശീയ പ്രകടനം സാൻഡിയാഗോവിൽ വച്ച് 1996ൽ നടന്ന യൂത്ത് ലോക ചാമ്പ്യൻഷിപ്പിലായിരുന്നു.[5]

2004 ലെ ഏഥൻസ് ഒളിമ്പിക്സിൽ പങ്കെടുത്തു 52 ആം സ്ഥാനം നേടി. ആദ്യറൗണ്ടിൽ തന്നെ ലോക 52 ആം സ്ഥനക്കാരിയായ കിർസ്റ്റിൽ ഴാൻ ലൂയീസുമായി 14-131 ൽ പൊരുതി തോറ്റു. 8 ആം സ്ഥാനം നേടിയ ഇന്ത്യൻ ടീം ഇനത്തിലും ഡോള പങ്കെടുത്തു.

എന്നാൽ മികച്ച പ്രകടനത്തിലൂടെ ന്യൂയോർക്കിൽ നടന്ന ലോക ഔട്ട്ഡോർ അമ്പെയ്ത് ചാമ്പ്യൻഷിപ്പ് മത്സരത്തിൽ സ്വർണ്ണം നേടുകയും അതിലൂടെ ചരിത്രം സൃഷ്ടിക്കുകയും ചെയ്തു. 2005 മാഡ്രിഡിൽ നടന്ന ലോക ടീം ഇനത്തിൽ 4-ആം സ്ഥാനത്തെത്തി.

2005ൽ ടർക്കിയിലെ അന്റാല്യയിൽ നടന്ന ഗോൾഡൻ ആരോ ഗ്രാൻഡ്പ്രി ചാമ്പ്യൻഷിപ്പിൽ സ്വർണ്ണമെഡൽ നേടി.[6] ഫൈനൽ റൗണ്ടിൽ ഉക്രെയിന്റെ തത്യാന ഡോറോക്കോവയെയാണ് ഡോള പരാജയപ്പെടുത്തിയത് . യൂറൊപ്യൻ ഗ്രാൻപ്പ്രിയിലും ഡോള സ്വർണ്ണം നേടുകയുണ്ടായി. തുടർന്ന് അന്റല്യയിൽ വച്ചു തന്നെ നടന്ന ലോകകപ്പിൽ സൗത്ത് കൊറിയയുടെ യു മി കിം 1009-104 നു ഡോളയെ രണ്ടാം സ്ഥാനത്താക്കി. അന്ന് ടീം ഇനത്തിൽ ഇന്ത്യ 4-ആം സ്ഥാനം നേടിയിരുന്നു. [4]

2006 ലെ സാഫ് ഗെയിംസിൽ സ്വർൺപ്പതക്ക ജേതാവായി 2007ൽ ഇംഗ്ലണ്ടിലെ ഡോവറിൽ നടന്ന മെറ്റെക്സാൻ ലോക അമ്പെയ്തുചാമ്പ്യൻഷിപ്പിലെ നാലാം പാദത്തിൽ വ്യക്തിഗത സ്വർണ്ണമെഡൽ നേടി.[7] ഇതോടെ ഡോളക്ക് 2007 ൽ ദുബായിൽ വച്ച് നടന്ന ലോക ചാമ്പ്യൻഷിപ്പിൽ ഇടം ലഭിച്ചു. നാലു പാദങ്ങളിലെയും ജേതാക്കൾ മാറ്റുരക്കുന്ന സ്ഥലമാണ് ലോക ചാമ്പ്യൻഷിപ്പ്. .[8] ദുബായിൽ വച്ച് നടന്ന ലോക ചാമ്പ്യൻഷിപ്പിലെ വ്യക്തിഗത റീകർവ് അമ്പെയ്ത് ഇനത്തിൽ ഡോള ജേതാവായി [9]ചരിത്രം സൃഷ്ടിച്ചു. 2007 ൽ ജർമനിയിലെ ലെയ്പിഗിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിൽ ആറാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.

2005-ൽ അർജ്ജുന പുരസ്കാരം നൽകി രാജ്യം ആദരിച്ചു. അമ്പെയ്തിൽ അർജുന ലഭിക്കുന്ന രണ്ടാമത്തെ വനിതാ കായികതാരമായിരുന്നു ഡോള.[3] 2008 ബെയ്ജിങ്ങ് സമ്മർ ഒളിമ്പിക്സിൽ

ഡോളക്ക് കാര്യമായ നേട്ടമൊന്നുമുണ്ടാക്കാൻ കഴിഞ്ഞില്ല. [7] 2010 ഡൽഹി കോമ്മണ് വെൽത് ഗെയിംസ് മത്സരങ്ങളിൽ ടീം റീകർവ് ഇനത്തിൽ ദീപിക കുമാരിയും ബൊംബയാല ദേവിയുമായി ചേർന്ന് സ്വർണ്ണപ്പതകം നേടി. [10] വ്യക്തിഗത ഇനത്തിൽ വെങ്കല മെഡൽ ജേതാവായി.

പുരസ്കാരങ്ങൾ

[തിരുത്തുക]

2005 ൽ അർജ്ജുന അവാർഡ് നൽകി രാജ്യം ആദരിച്ചു.

റഫറൻസുകൾ

[തിരുത്തുക]
  1. "DOLA BANERJEE". Archived from the original on 2012-09-16. Retrieved 2017-02-28.
  2. My Fundays by Dola Banerjee in The Telegraph, September 12, 2007
  3. 3.0 3.1 Idol Dola becomes an icon- Hindustan Times[പ്രവർത്തിക്കാത്ത കണ്ണി]
  4. 4.0 4.1 "Dola Banerjee Profile". ഐ ലവ് ഇന്ത്യ .കോം. Retrieved 2017. {{cite web}}: Check date values in: |access-date= (help)
  5. Dola Banerjee, biography Archived July 22, 2011, at the Wayback Machine.
  6. "Dola Banerjee Biography". മാപ്സ് ഓഫ് ഇന്ത്യ. February 3, 2014. Retrieved 2017. {{cite web}}: Check date values in: |access-date= (help)
  7. 7.0 7.1 Athlete biography: Dola Banerjee, beijing2008.cn, ret: August 23, 2008
  8. Dola creates history, sits on top of the world- Hindustan Times[പ്രവർത്തിക്കാത്ത കണ്ണി]
  9. http://www.rediff.com/sports/2007/nov/24dola.htm
  10. Dola & Co create history with archery gold
"https://ml.wikipedia.org/w/index.php?title=ഡോള_ബാനർജി&oldid=3633450" എന്ന താളിൽനിന്ന് ശേഖരിച്ചത്