Jump to content

ഡാം സ്മോൾ ലിനക്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഡാം സ്മോൾ ലിനക്സ്
ഡാം സ്മോൾ ലിനക്സ് 4.4.10
നിർമ്മാതാവ്John Andrews, et al.
ഒ.എസ്. കുടുംബംUnix-like
തൽസ്ഥിതി:Current
സോഴ്സ് മാതൃകFree software / Open source
നൂതന പൂർണ്ണരൂപം4.4.10 / നവംബർ 18 2008 (2008-11-18), 5782 ദിവസങ്ങൾ മുമ്പ്
കേർണൽ തരംMonolithic kernel
യൂസർ ഇന്റർഫേസ്'JWM and Fluxbox[വ്യക്തത വരുത്തേണ്ടതുണ്ട്]
സോഫ്റ്റ്‌വെയർ
അനുമതി പത്രിക
Mainly the GNU GPL and others
വെബ് സൈറ്റ്www.damnsmalllinux.org

വളരെ ചെറിയ ഒരു ലിനക്സ് വിതരണമാണ് ഡാം സ്മോൾ ലിനക്സ് (Damn Small Linux അഥവാ DSL).ഇത് ഒരു സ്വതന്ത്ര സോഫ്റ്റ്‌വെയർ ആണ്.50MBയോളമാണ് ഈ ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിന്റെ വലിപ്പം.പഴക്കം ചെന്ന കമ്പ്യൂട്ടറുകളിൽ പ്രവർത്തിപ്പിക്കാൻ ഇത് ഉപയോഗിക്കാം.വളെരെ ചെറിതായതിനാൽ ബൂട്ട് ചെയ്യാവുന്ന ബിസിനസ് കാർഡുകൾ, USB ഡ്രൈവുകൾ, മെമ്മറി കാർഡുകൾ, സിപ്പ് ഡ്രൈവുകൾ എന്നിവയിൽ നിന്ന് DSL പ്രവർത്തിപ്പിക്കാനാകും.

ചരിത്രം

[തിരുത്തുക]

50MB യിൽ എത്രത്തോളം സോഫ്റ്റ്‌വെയർ ഉൾക്കൊള്ളിക്കാം എന്ന കൗതുകത്തിൽ നിന്നുള്ള പരീക്ഷണഫലമാണ് ഡാം സ്മോൾ ലിനക്സ്.ഈ പരീക്ഷണം ഒരു പൂർണ്ണ ലിനക്സ് വിതരണമായി രൂപാന്തരം പ്രാപിക്കുകയാണുണ്ടായത്.നോപ്പിക്സ് ലിനക്സ് വിതരണത്തിന്റെ 28MB വലിപ്പമുള്ള Model-K എന്ന ഒരു ചെറിയ പതിപ്പ് അടിസ്ഥാനമാക്കിയാണ് DSL ആദ്യം വികസിപ്പിക്കപ്പെട്ടത്.പിന്നീട് യഥാർത്ഥ നോപ്പിക്സ് പതിപ്പിലേക്ക് മാറി.ജോൺ ആൻഡ്രൂസ് എന്നയാളാണ് ഈ പദ്ധതിക്ക് തുടക്കമിട്ടത്.ഇന്ന് DSL വികസിപ്പിക്കാൻ ഒരു കമ്മ്യൂണിറ്റി നിലവിലുണ്ട്.

പ്രത്യേകതകൾ

[തിരുത്തുക]

x86 രൂപഘടനയിലുള്ള കമ്പ്യൂട്ടറുകളാണ് DSL പ്രവർത്തിപ്പിക്കാൻ വേണ്ടത്.8MB റാം മെമ്മറി മാത്രം മതിയാകും.മോസില്ല ഫയർഫോക്സ്,ഓപ്പൺഓഫീസ് തുടങ്ങിയ കൂടുതൽ സോഫ്റ്റ്‌വെയറുകൾ പ്രവർത്തിപ്പിക്കാൻ കൂടുതൽ മെമ്മറി ആവശ്യമാണ്.സാധാരണ ഡെസ്ക്ടോപ്പ് ഉപയോഗത്തിന് ആവശ്യമായ വിവിധ സോഫ്റ്റ്‌വെയറുകൾ ഇതിൽ ഉൾകൊള്ളിച്ചിരിക്കുന്നു.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഡാം_സ്മോൾ_ലിനക്സ്&oldid=3819569" എന്ന താളിൽനിന്ന് ശേഖരിച്ചത്