ജോർജ് ലൂക്കാച്ച്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജോർജ് ലൂക്കാച്ച്
ജനനം 1885 ഏപ്രിൽ 13(1885-04-13)
ബുഡാപെസ്റ്റ്, ഓസ്ട്രിയ-ഹംഗറി
മരണം 1971 ജൂൺ 4(1971-06-04) (പ്രായം 86)
കാലഘട്ടം 20th-century philosophy
ചിന്താധാര മാർക്സിസം
പ്രധാന താത്പര്യങ്ങൾ രാഷ്ട്രീയ തത്ത്വചിന്ത, social theory, politics, literary theory, ലാവണ്യശാസ്ത്രം

ഒരു ഹംഗേറിയൻ തത്ത്വചിന്തകനും , പ്രമുഖനായ മാർക്സിസ്റ്റ് നിരൂപകനും ലാവണ്യശാസ്ത്രകാരനുമാണ് ജോർജ് ലൂക്കാച്ച്. പടിഞ്ഞാറൻ മാർക്സിസത്തിന്റെ പ്രധാനപ്രയോക്താക്കളിൽ ഒരാളായിരുന്നു ലൂക്കാച്ച്. കുറച്ചുകാലം മാത്രം നീണ്ടുനിന്ന സോവിയറ്റ് ഹംഗറി റിപ്പബ്ലിക്കിൽ മന്ത്രിതുല്യമായ സ്ഥാനവും വഹിച്ചു.തോമസ് മൻ തന്റെ ഇതിഹാസഗ്രന്ഥമായ മാജിക്ക് മൗണ്ടനിലെ നഫ്ത എന്ന കഥാപാത്രത്തെ സൃഷ്ടിച്ചത് ലൂക്കാച്ചിനെ മനസ്സിൽ കണ്ടുകൊണ്ടാണ്.

സാഹിത്യ നിരൂപകൻ എന്ന നിലയിൽ[തിരുത്തുക]

മാർക്സിസ്റ്റ് രാഷ്ട്രീയചിന്തകൻ എന്നതിനൊപ്പം മാർക്സിസ്റ്റ് ലാവണ്യശാസ്ത്രത്തിനും ലൂക്കാച്ച് ഭാരിച്ച സംഭാവനകൾ നൽകി. മാർക്സിസം ചരിത്രപുരോഗതിക്കു വഴി ചൂണ്ടൗന്ന ഒരു തത്ത്വസംഹിതയാണെന്ന ദൃഡപ്രത്യയത്തിൽ അധിഷ്ടിതമാണ് ലൂക്കാച്ചിന്റെ സൗന്ദര്യശാസ്ത്രചിന്തകൾ.

"https://ml.wikipedia.org/w/index.php?title=ജോർജ്_ലൂക്കാച്ച്&oldid=2282731" എന്ന താളിൽനിന്നു ശേഖരിച്ചത്