ജെ. മഹേന്ദ്രൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജെ. മഹേന്ദ്രൻ
ജെ. മഹേന്ദ്രൻ 2016 ഏപ്രിലിൽ
ജനനം
ജെ. അലക്സാണ്ടർ

(1939-07-25)25 ജൂലൈ 1939[1]
മരണം2 ഏപ്രിൽ 2019(2019-04-02) (പ്രായം 79)ചെന്നൈ
തൊഴിൽ
  • Film director
  • screenwriter
  • actor
  • literary editor
സജീവ കാലം1966–2006, 2016–2019
കുട്ടികൾജോൺ മഹേന്ദ്രൻ

പ്രധാനമായും തമിഴ് ചലച്ചിത്രമേഖലയിൽ പ്രവർത്തിച്ചിരുന്ന ഒരു ഇന്ത്യൻ ചലച്ചിത്ര സംവിധായകനും, തിരക്കഥാകൃത്തും അഭിനേതാവുമായിരുന്നു ജെ. മഹേന്ദ്രൻ എന്ന പേരിലറിയപ്പെട്ടിരുന്ന ജോസഫ് അലക്സാണ്ടർ. (25 ജൂലൈ 1939 – 2 ഏപ്രിൽ 2019). ആദ്യം തിരക്കഥാകൃത്തായിട്ടാണ് തമിഴ് സിനിമയിൽ എത്തുന്നത്. ഇതിനെത്തുടർന്ന് ആദ്യകാലത്ത് 26 - ലധികം ചലച്ചിത്രത്തങ്ങൾക്കു വേണ്ടി തിരക്കഥകൾ രചിച്ചിട്ടുണ്ട്. നടികർ തിലകം എന്നറിയപ്പെട്ടിരുന്ന ശിവാജി ഗണേശന്റെ തങ്കപ്പതക്കം എന്ന സിനിമയുടെ തിരക്കഥയും സംഭാഷണങ്ങളും രചിച്ചിരിക്കുന്നത് മഹേന്ദ്രനാണ്. 1978 - ൽ രജനികാന്ത് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് പുറത്തിറങ്ങിയ " മുള്ളും മലരും " എന്നതാണ് സംവിധാനം ചെയ്ത ആദ്യ ചിത്രം. മഹേന്ദ്രന്റെ ഏറ്റവും നല്ല ചിത്രമായി ചലച്ചിത്ര നിരൂപകർ വിശേഷിപ്പിച്ചിട്ടുള്ളത് 1979 ൽ പുറത്തിറങ്ങിയ "ഉതിരിപ്പൂക്കൾ " എന്ന ചിത്രത്തെയാണ്. [2] തമിഴ് സാഹിത്യകാരനായ പുതുമൈപിത്തന്റെ ചിത്തിരന്നൈ എന്ന ചെറുകഥയ്ക്ക് അടിസ്ഥാനമാക്കി നിർമ്മിച്ച ചിത്രമാണിത്. മലയാളിയായ വിജയനും കന്നഡ നടിയായ അശ്വിനിയുമാണ് ഇതിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. പ്രശസ്ത തമിഴ് ചലച്ചിത്ര സംഗീത സംവിധായകനായ ഇളയരാജയാണ് മഹേന്ദ്രന്റെ ചിത്രങ്ങളുടെ സംഗീതസംവിധാനം നിർവ്വഹിച്ചിട്ടുള്ളത്.

മഹേന്ദ്രൻ സംവിധാനം ചെയ്ത നെഞ്ചത്തൈ കിള്ളാതെ എന്ന ചലച്ചിത്രത്തിന് മികച്ച തമിഴ് ചലച്ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ഉൾപ്പെടെ മൂന്ന് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ലഭിച്ചിരുന്നു. സംവിധാന രംഗത്തു കൂടാതെ പിന്നീട് ചില ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. 2004 - ൽ പുറത്തിറങ്ങിയ കാമരാജ്, 2016 - ൽ ആറ്റ്ലി സംവിധാനം ചെയ്ത് വിജയ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് പുറത്തിറങ്ങിയ തെരി, 2018 - ൽ ഉദയനിധി സ്റ്റാലിൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച നിമിർ, 2019 - ൽ കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത് രജനികാന്ത് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച പേട്ട എന്നീ ചലച്ചിത്രങ്ങളിൽ മഹേന്ദ്രൻ പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ചെന്നൈയിൽ പ്രവർത്തിക്കുന്ന BOFTA ചലച്ചിത്ര ഇൻസ്റ്റിറ്റ്യൂട്ടിന്റെ സംവിധാന വിഭാഗത്തിന്റെ തലവനായും മഹേന്ദ്രൻ പ്രവർത്തിച്ചിരുന്നു. 2019 ഏപ്രിൽ 2 - ന് അന്തരിച്ചു.

അവലംബം[തിരുത്തുക]

  1. Bibekananda Ray; Naveen Joshi; India. Ministry of Information and Broadcasting. Publications Division (1 January 2005). Conscience of the race: India's offbeat cinema. Publications Division, Ministry of Information and Broadcasting, Government of India. പുറം. 122. ISBN 978-81-230-1298-8. ശേഖരിച്ചത് 30 July 2013.
  2. "cinemanewstoday.com". മൂലതാളിൽ നിന്നും 1 ഡിസംബർ 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 27 ജൂൺ 2016.
"https://ml.wikipedia.org/w/index.php?title=ജെ._മഹേന്ദ്രൻ&oldid=3972334" എന്ന താളിൽനിന്ന് ശേഖരിച്ചത്